ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
05:07, 16 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41409 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്18660 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ512
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്‍ദുൾ അസീസ് വി
അവസാനം തിരുത്തിയത്
16-08-202441409


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പറം റവന്യുജില്ലയിൽ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയൽ 1912ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ, കൂട്ടിലങ്ങാടി. ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളാലായി 765 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.27അദ്ധ്യാപകരും രണ്ട് അനദ്ധ്യാപക ജീവനക്കാരും ഇവിടെയുണ്ട്. പഠന പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും മതിയായ പ്രാധാന്യം നൽകുന്നുണ്ട്. കമ്പ്യൂട്ടർ പരിശീലനം,സോപ്പ് നിർമ്മാണ പരിശീലനം,നീന്തൽ പരിശീലനം,തയ്യൽ പരിശീലനം, സൈക്കിൾ പരിശീലനം എന്നിങ്ങനെ കുട്ടികളുടെ മികവുണർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഈവിദ്യാലയത്തിൽ നൽകി വരുന്നു.

ഇന്നലെകളിലൂടെ

കടലുണ്ടിപ്പുഴയുടെ തീരത്ത് കൂട്ടിലങ്ങാടി പ്രദേശത്ത് വളരെ മുമ്പ് നിലവിലുണ്ടായിരുന്ന മദ്രസ ബ്രട്ടീഷ് സായിപ്പിന്റെ പ്രേരണയാൽ 1912 -ൽ സ്കൂളാക്കി മാറ്റി. കൂട്ടിലങ്ങാടിയിലെ പ്രസിദ്ധമായ ആഴ്ചച്ചന്ത നടന്നിരുന്ന സ്ഥലത്ത് കളത്തിങ്ങൽ അഹമ്മദ് കുട്ടിയുടെ വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന സ്കൂൾ പ്രവർത്തിച്ചിരുന്നത്. പാലേമ്പടിയൻ കദിയക്കുട്ടി ഉമ്മയുടെ പേരിൽ ബൃട്ടീഷ് സർക്കാർ ചന്ത അനുവദിച്ചപ്പോൾ അവരുടെ വീടിനടുത്തുള്ള തോട്ടത്തിൽ പുതിയ കെട്ടിടം സ്ഥാപിച്ച് സ്കൂൾ അങ്ങോട്ട് മാറ്റി. 2000 വരെ ഇപ്പോൾ Calicut University B Ed Centreപ്രവർത്തിക്കുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വന്നത്. 1959 ൽ യു.പി.സ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു ഈ വിദ്യാലയത്തിൽ 1966 ൽ കുട്ടികളുടെ ആധിക്യം മൂലം സെഷണൽ സമ്പ്രദായം ഏർപ്പെടുത്തി. പരാധീനതകളിൽ ഉഴറിയ ഇക്കാലത്ത് സ്കൂളിന് സ്വന്തമായി കെട്ടിടം സ്ഥാപിക്കാൻ നാട്ടുകാർ ശ്രമമാരംഭിച്ചപ്പോൾ പടിക്കമണ്ണിൽ അലവി ഹാജി ഒരേക്കർ സ്ഥലം സൗജന്യമായി നൽകി. അങ്ങനെയാണ് കാഞ്ഞിരക്കുന്ന് എന്ന ഈ കുന്നിൻ മുകളിലേക്ക് സരസ്വതീ ക്ഷേത്രം ഇരിപ്പുറപ്പിച്ചത്. അവിടന്നങ്ങോട്ട് പുരോഗതിയുടെ കാലമായിരുന്നു.1968 ൽ 5 മുറിയിലുള്ള കെട്ടിടം സർക്കാർ നിർമ്മിച്ചു. അന്ന് മുതൽ രണ്ട് സ്ഥലത്തായാണ് സ്കൂൾ പ്രവർത്തിച്ചത്. കൂടുതൽ ക്ലാസ് മുറികൾ ലഭ്യമാക്കാൻ ശ്രമമാരംഭിച്ച പി.ടി.എ ക്ക് 1987 ൽ സർക്കാർ കെട്ടിടം അനുമതി വാങ്ങാനായെങ്കിലും കോൺട്രാക്റ്ററുടെ മെല്ലെപ്പോക്കും പ്രതികൂല ഭൂ പ്രകൃതിയും കാരണം കെട്ടിടം പണി ഇഴഞ്ഞ് നീങ്ങി. എൻ.കെ. ഹംസ ഹാജി നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്ത്, സ്കൂളിലേക്ക് റോഡ് അനുവദിച്ചതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറി. ഇതിനിടയിൽ 1997 ൽ 3 മുറികളോടെ ഡി.പി.ഇ.പി കെ‍ട്ടിടം പണി ഏറ്റെടുത്ത് പൂർത്തിയാക്കാൻ പി.ടി.എ ക്ക് സാധിച്ചു

1999 ൽ 18 ക്ലാസ് മുറികളോടെ ഗവ. കെട്ടിടം പണി പൂർത്തിയായി. 2000 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിച്ചു. വാടകക്കെട്ടിടം വിട്ടുകൊടുത്ത് പൂർണ്ണമായും ഒരേ സ്ഥലത്ത് വിദ്യാലയം പ്രവർത്തിക്കാൻ തുടങ്ങി. കുടിവെള്ള പ്രശ്നപരിഹാരമായി കുഴൽ കിണർ, കംപ്രസർ എന്നിവ സ്ഥാപിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഒരു കുതിച്ച് ചാട്ടം തന്നെ നടത്താൻ നമുക്കായി


1.Cluster Resource Room SSA
2.Stage Cum Classroom & Plot Levelling 5.5 Lakh Samadani MP

3.Drinking Water Facility SSA
4.Toilets SSA
5.Bore well and Tank Water Authority
6.Rain Harvesting Tank TSP
7.Compound Wall 2.0 Lakh SSA, Panchayath

8.Play Ground Development 2.0 Lakh Grama Panchayath
9.Auditorium 6.0 Lakh Grama Panchayath

10.Noon Meal Kitchen 1.5 Lakh Grama Panchayath

11.Furnishing(Auditorium) 0.75 Lakh SSA
12.Furniture(Classroom ) Grama Panchayath
13.Video Editing System Grama Panchayath
14.Office Computer Grama Panchayath
15.Broad Band Internet Connection Grama Panchayath
16.Office Furniture Grama Panchayath
17.DLP Projector Grama Panchayath
18.Computers SSA,MLA,PTA,GP
19.Edusat TV Edn.Dept.
20.Electrification SSA
21.Centralised Audio System Grama Panchayath
22.Heritage Museum Grama Panchayath

23.First Aid Equipments Grama Panchayath
24.Bicycle for Girls SSA
25.IEDC Equipments SSA
26.Ramps SSA
27.Science Lab Grama Panchayath

28.Physical Fitness Equipments Grama Panchayath
29.Girls Toilets SSA
Fan and Lighting for classes Local Community.
30.School Bus

ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി/ വിദ്യാർത്ഥിലോകം

==

വാർത്തകളിൽ

==

ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടെ കലാ കഴിവുകൾ

വിവിധ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു.

     ക്ലബുകളും കൺവീനർമാരും
     ക്ലബുകൾ                         കൺവീനർ                              ജൊ.കൺവീനർ

1.വിദ്യാരംഗം കലാസാഹിത്യ വേദി ‌ നിസാമുദ്ദീൻ സി.കെ.7സി അഫ്ന.വി.ടി.7ബി

2.ഗണിതം മെഹർ ജെബിൻ.കെ.7എ ഹാരിസ്.കെ.7എ

3.സയൻസ് ലഷെറിൻ.7ബി മുഹമ്മദ് സഫ്വാൻ.7ബി

4.സാമൂഹ്യശാസ്ത്രം നിസാമുദ്ദീൻ സി.കെ.7സി അശ്വതി.കെ.7എ

5.ഹിന്ദി റസീന.കെ.7ഡി മുഹമ്മദ് ഷഹിൻ.കെ.7എ

6.അറബി ഷിബില.പി.പി.7ബി സഫ്ന.വി.പി.7സി

7.ഉറുദു ഷബ്ന.പി.എ.7എ മുഹമ്മദ് മുസ്ഥഫ.7എ

8.ഇക്കോ-ഹരിതം മുഹമ്മദ് നിസാർ.7ഡി മർവ.പി.7ഡി

9.ഇംഗ്ലീശ് മുഹമ്മദ് ഷമീം.കെ.7ബി ഹംന.സി.എച്ച്.6ഡി

10.ഹെൽത്ത് സാബിഖ്.യു.7എ നൂർജഹാൻ.7ഡി

11.സ്പോർട്സ് അസ്ഹറുദ്ദീൻ.കെ.പി.7എ ഫഹ്മിദ ഷെറിൻ.7ബി

12.പ്രവർത്തിപരിചയം ആസിഫ.യു.7സി ദിൽഷാദ്.എം.കെ.6സി

13.സൈക്കിൾ അഫ്ന.വി.ടി.7ബി മെഹർ ജെബിൻ.കെ.7എ

14.നീന്തൽ അഫ്സൽ.ഇ.കെ.7എ ഫാസിൽ.എം.പി.7എ

15.ഐ.സി.ടി മുഹമ്മദ് ഫായിസ്.എം.7എ അംജദ്. 7എ

16.സുരക്ഷ മുഹമ്മദ് ഷബാബ്.7സി ഷറഫുദ്ദീൻ.7ബി

17.ട്രാഫിക് മുഹമ്മദ് സഫ്വാൻ.7ബി ഫുഹാദ് മുഹമ്മദ് .7ബി


1.വിദഗ്ധരായവരെ ക്കൊണ്ട് ക്ലബ് ഉദ്ഘാടനം,ക്ലാസ് 2.പഠനോപകരണശില്പശാല-{2വർഷം} 3.കുടുംബ സർവ്വേ{ജനസംഖ്യാദിനം,റേഷൻകാർഡ് പുതുക്കൽ എന്നിവയോടനുബന്ധിച്ച്} 4.BALA{Building as a learning aid}:ക്ലാസ് റൂമുകളിലെ വാതിലുകളിൽ പ്രൊട്ടാക്ടർ നിർമാണം,സ്റ്റെപ്പുകൾക്ക് നമ്പറിടൽ} 5.july-august മാസത്തിൽ ഗണിത ക്വിസ് നടത്തുന്നു. ഈ വർഷം മങ്കട സബ് ജില്ലയിൽ ഒന്നാം സ്ഥാനം മെഹർ ജബിൻ 6.ഗണിത മാഗസിൻ:-മലപ്പുറം വിദ്യാഭ്യാസ ജില്ലാ മത്സരത്തിൽ2005,06,07, വർഷങ്ങളിൽ ഒന്നാം സ്ഥാനം. 7.ആഴ്ചയിൽ ഒരു ചോദ്യം-ഗണിത മൂലയിൽ.ശരിയുത്തരത്തിന് സമ്മാനം

സയൻസ് സയൻസ് കോർണറിൽ മാസത്തിൽ ഒരു പരീക്ഷണം:ഉപകരണങ്ങൾ വെക്കുന്നു.കുട്ടികൾ അവ ഉപയോഗിച്ച് പരീക്ഷണംചെയ്ത് കുറുപ്പെഴുതുന്നു.വിലയിരുത്തി സമ്മാനം നൽകുന്നു. ചാന്ദ്രദിനം:- “NASAഗഫൂർ”'LCD സഹായത്തോടെ ചന്ദ്രനിലേക്കൊരു യാത്ര'എന്ന ക്ലാസെടുത്തു. സഹവാസ ക്യാമ്പ്:-ക്യാമ്പിൽ രാത്രി നക്ഷത്ര നിരീക്ഷണം. MARS{Malappuram Astronomical Research society} മെമ്പർ ബിജീഷ് നേതൃത്വം നല്കി. സോളാർ ഫിൽടർ നിർമാണം:-സൂര്യഗ്രഹണം നിരീക്ഷിക്കാൻ വേണ്ടി upവിഭാഗത്തിലെ എല്ലാ കുട്ടികളും solar filter നിർമിച്ചു. സർവ്വേ:-ചുറ്റുപാടുമുള്ള ജീവികളെ നിരീക്ഷിക്കൽ{ജൈവ വൈവിധ്യം}.കുട്ടികൾ ജീവികളെ വീഡിയോയിൽ പകർത്തി presetationനിർമിച്ചു. അത് സബ് ജില്ലാ ശാസത്രമേളയിൽ അവതരിപ്പിച്ചു{RTP}. കൊതുകുവളരാനിടയുള്ള സാഹചര്യങ്ങൾ സർവ്വേ നടത്തി.അത്തരം സാഹചര്യങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ കഴിയുന്നത്ര ഇല്ലാതാക്കി.

സാമൂഹ്യശാസ്ത്രം റിപ്പബ്ലിക് ദിനം,സ്വാതന്ത്ര്യ ദിനം-ക്വിസ് മത്സരം ഗാന്ധിജയന്തി ദിനാചരണം. റാലികൾ:-ഹിരോഷിമാദിനത്തിൽ യുദ്ധവിരുദ്ധറാലി. ഓസോൺ ദിനത്തിൽ പെൺകുട്ടികളുടെ സൈക്കിൾ റാലി. പോസ്റ്റർ:-യുദ്ധവിരുദ്ധപോസ്റ്റർ രചനാമത്സരം,ഊർജ സംരക്ഷണ പോസ്റ്റർ രചനാ മത്സരം ഫീൽഡ് ട്രിപ്പ്:-'പുഴയെ അറിയാൻ'പുഴയിലേക്ക് സർവ്വേ:-ജനസംഖ്യാദിനംത്തോടനുബന്ധിച്ച് സർവ്വേ സംവാദം:-ഏഴാം തരം:'കേരളത്തിലെ ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും'എന്ന വിഷയത്തിൽ സജീവമായ സെമിനാർ നടന്നു. താരതമ്യപഠനം:-പഴയകാലത്തെ ഉപകരണങ്ങളും അവക്ക് പകരം ഇന്നുപയോഗിക്കുന്നവയും.സ്ക്കൂൾ ഹെറിറ്റേജ് മ്യൂസിയത്തിന്റെ സഹായത്തോടെ താരതമ്യപഠനം നടന്നു

വിദ്യാരംഗം കലാ സാഹിത്യവേദി


മലയാള ഭാഷയിൽ കഥ,കവിത ശില്പശാല സംഘടിപ്പിച്ചു.കവി രമേഷ് വട്ടിങ്ങാവിൽ നേതൃത്വംനൽകി ബാല സാഹിത്യകാരൻ വിഷ്ണുനാരായണൻ മാഷ് കുട്ടികളോട് സംവദിച്ചു.സ്ക്കൂൾ മാഗസിനുകൾ ഇറങ്ങന്നു.

ഇംഗ്ലീഷ് ക്ലബ് {singing birds}:-presentation on 'letter writing'.word fight contest, manuscript magazine, language quiz, A Word A Day(AWAD),English News papers

അറബിക് ക്ലാസ്തല മാഗസിനുകൾ,കയ്യെഴുത്ത്,കഥ,കവിത മത്സരങ്ങൾ,സ്വാതന്ത്ര്യദിനത്തിൽ അറബി ക്വിസ്.വായനാദിനത്തിൽ വായനാ മത്സരം.കാർട്ടൂണിസ്റ്റും അക്ഷരചിത്രങ്ങളിൽ വിദഗ്ധൻമായ അബ്ദു മാസ്റ്റർ ക്ലാസെടുത്തു

ഹിന്ദി വായനാ മത്സര,ഗ്രീറ്റിംഗ് കാർഡ് നിർമ്മണം{Eid, Onam, NewYear}, നാടകീകരണം ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങൾ

1.സ്ക്കൂൾ വർഷാരംഭത്തിൽശുചിത്വ സമിതിയുടെയോഗംചേർന്നു. 2.'5'മുതൽ'7'വരെയുള്ള ക്ലാസ്സുകൾക്ക് ഓരോ ദിവസവും ചെയ്യേ ണ്ട ചുമതലകൾ വിഭജിച്ചു കൊടുത്തു. 3.ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ ഒട്ടിച്ചു. 4.തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങഴിൽ ക്ലാസ് ടീച്ചർ മാരുടേയും,ഹെൽത്ത് ക്ലബ് അംഗങ്ങളുടേയും,നേതൃത്വത്തിൽ സ്കൂളും,പരിസരവും,ടോയ് ലറ്റും വൃത്തിയാക്കുന്നു. 5.8/7/2010ന് 3മുതൽ 7വരെയുള്ള എല്ലാക്ലാസുകളിലെ കുട്ടികൾക്കും കൊതുകു നിവാരണത്തിനുള്ള സർവ്വേ ഫോം വിതരണം ചെയ്ത് വേണ്ട നിർദ്ദേശങ്ങൾ നൽകി. 6.90%കുട്ടികളുടെ 12 മുതൽ 15വരെയുള്ള വീടുകൾ സർവ്വെ നടത്തുകയും വീട്ടുകാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. 7.12/7/2010ന് L.P,U.Pക്ലാസുകളിൽ കൊതുകു നിവാരണ പോസ്റ്റർ മത്സരം നടത്തുകയും ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാന വിതരണവും നടത്തി. 8.L.P,U.P ക്ലാസുകളിൽ ശുചിത്വ ബോധവത്ക്കരണ ക്ലാസ് അധ്യാപകർ നടത്തി. 9.ഒക്ടോബർ 2-ഗാന്ധി ജയന്തി യോടനുബന്ധിച്ച് സ്കൂൾ ശുചിത്വ വാരചരണം നടത്തി.[ബോയ്സ് ടോയ് ലറ്റ്, ഗേൾസ് ടോയ് ലറ്റ്,സ്കൂൾ ഗ്രൗണ്ട്,സ്കൂളിന്റെ മുൻ വശവും, പിൻ വശവും,ഓഡിറ്റോറിയം,ലാബ്,റീഡിംഗ് റൂം,ലൈബ്രറി, കംപ്യൂട്ടർ റൂം] 10.ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഓരോക്ലാസിന്റേയും പൂന്തോട്ടവും,പച്ചക്കറിത്തോട്ടവും വൃത്തിയാക്കി.

11.ശുചിത്വ സേനയിലെ കുട്ടികളെ ഒരു പ്രത്യേക സ്ക്വാഡ് ആക്കുകയും അവർ,ഭക്ഷണാവശിഷ്ടങ്ങൾ പൊതു-സ്ഥലങ്ങളിലിടുന്ന കുട്ടികളെ കണ്ടെത്തി ഹെൽത്ത് ക്ലബ് അംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയും വേണ്ട ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നു.

കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം


പഠനം ആഹ്ലാദകരമായ അനുഭവമാക്കുന്നതിന് ഞങ്ങളുടെ സ്കൂളിൽ സംവിധാനിച്ച കൂട്ടിലങ്ങാടി ഹെറിറ്റേജ് മ്യൂസിയം സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമാണ് പോയ കാല ജീവിതത്തിന്റേയ്യും സംസ്കാരത്തിന്റെയും വഴികൾ നേരിട്ടു മനസ്സിലാക്കാനും ഗാർഹിക ജീവിതം,കൃഷി,ഉപകരണങ്ങൾ, വിവിധ ശേഖരങ്ങൾ തുടങ്ങിയ വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് മ്യൂസിയം സംവിധാനിച്ചിട്ടുള്ളത് കർഷക കാരണവർ പി.കെ മുഹമ്മദിൽ നിന്നും ഏത്തക്കൊട്ട ഏറ്റുവാങ്ങിയാണ് ഹെറിറ്റേജ് മ്യൂസിയം വിഭവസമാരണം 13/4/2009 ന് കൂട്ടിലങ്ങാടി പാറടിയിൽ പ്രാദേശികരക്ഷാകർതൃസംഗമത്തിൽ വെച്ച് തുടക്കം കുറിച്ചു.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ സജ്ജീകരിച്ചിട്ടുള്ള ഈ മ്യൂസിയത്തിൽ ഏത്തക്കൊട്ട,പറ,ചെല്ലപ്പെട്ടി,പട്ടാളഗ്ലാസ്,വിവിധ തരം പാത്രങ്ങൾ,ഭരണികൾ,റാന്തലുകൾ,മുള നാഴി,ഉപ്പു കയറ്റി,മെതിയടി,ഘടികാരങ്ങൾ തുടങ്ങിയ ഇനങ്ങൾ ഏറെ ശ്രദ്ധേയമാണ്.തിരഞെടുത്ത 12 ക്യൂറേറ്റർമാരുടെ നേതൃത്വത്തിൽ മ്യൂസിയം പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.പുതിയ പ്രദർശന വസ്തുക്കൾ വിദ്യാർത്ഥികളെ അറിയിക്കുന്നതിന്നും പുരാവസ്തുക്കൾ ശേഖരിക്കുന്നതിന്നും സംരക്ഷിക്കുന്നതിനുമായി ഹെറിറ്റേജ് ക്ലബും സജീവമായി പ്രവർത്തിക്കുന്നു.

നേട്ടങ്ങൾ

സ്കൂളിലെ കലാ-കായിക നേട്ടങ്ങൾ

1.UPവിഭാഗം മാപ്പിളപാട്ട്-റംഷാദ്-സബ് ജില്ലാ ഒന്നാം

 	സ്ഥാനം
2.LPവിഭാഗം മാപ്പിളപാട്ട്-ഹസ്ന ഷെറിൻ-സബ് ജില്ലാ ഒന്നാം സ്ഥാനം
തുടർച്ചയായി 2വർഷം

3.യു.പി.വിഭാഗം ഗണിതശാസ്ത്ര മേള-മലപ്പുറം വിദ്യാഭ്യാസ

  	ജില്ലയിൽ 3വർഷം ഒന്നാം സ്ഥാനം

4.യു.പി.വിഭാഗം ഗണിതശാസ്ത്രമേള-ഗണിത ക്വിസ്-മെഹർ

	 ജെബിൻ.K.
2010-11സബ് ജില്ലാ ഒന്നാം സ്ഥാനം.

5.യു.പി.വിഭാഗം ITമേള-മലയാളം ടൈപ്പിംഗ്-രണ്ടാം സ്ഥാനം

 	മുഹമ്മദ് ഫായിസ്.M-2010-11

6.യു.പി.വിഭാഗം ലിറ്റിൽ സയന്റിസ്റ്റ്-ഹസീന.P

 	2009-10

7.ഗണിത ശാസ്ത്രമേളയിൽUPസബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി

8.ഗണിത ശാസ്ത്രമേള Still model-മലപ്പുറം ജില്ലാ മേളയിൽ തുടർച്ചയായി 2വർഷം ഒന്നാം സ്ഥാനം മുൻ കാലത്ത്

1.ഗണിതതെയ്യം 2.പെന്റഗൺ 1.9.പ്രവൃത്തി പരിചയമേള-സബ് ജില്ലാ,തലത്തിൽ തത് സമയ മത്സരങ്ങളിൽ വിവിധ ഉനങ്ങളിൽ ഒന്നാം സ്ഥാനം വെജിറ്റബിൾ പ്രിന്റിംഗ്,മരപണി,പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപന്നങ്ങൾ
10.സബ് ജില്ലാ കായികമേള2009-10-സബ് ജൂനിയർ ബോയ്സ്-രണ്ടാം സ്ഥാനം.

11.സബ് ജില്ലാ ഗൈയിംസ്{ചെസ്സ്}-പെൺ കുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം- റിൻഷാമോൾ.

12.യു.പി.സ്പോർട്സ് 100മീ, 200മീ ഒന്നാം സ്ഥാനം മെഹ്റൂഫലി{സബ് ജില്ലാ}

13. 200മീ, ഒന്നാം സ്ഥാനം{സബ് ജില്ല} ബാദുഷ. 14. High Jump ഒന്നാംസ്ഥാനം{സബ് ജില്ലാ} ഷംസാദ്

രക്ഷാകർതൃലോകം

പ്രദേശിക പി.ടി.എ-ഗൃഹ സന്ദർശനം

ഓരോ അധ്യായന വർഷത്തിലും സ്കൂളിന്റെ ഫീഡിംഗ് ഏരിയയിൽ പ്രാദേശിക പി.ടി.എ നടത്തിവരുന്നു.വിദഗ്ദരെ പങ്കെടുപ്പിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകിയിരുന്നു ഇതു മായി ബന്ധപ്പെട്ട് ആ പ്രദേശത്തെ എല്ലാ വീടുകളിലും അധ്യാപകർ ഗ്രൂപ്പ് തിരിഞ്ഞ് ഗൃഹ സന്ദർശനം നടത്തിയിരുന്നു.ഇത് സ്കൂളിനെ സാമൂഹവുമായി വളരെയധികം അടുപ്പിച്ചു


2010-11 വർഷത്തെ പി.ടി.എ മെമ്പർമാർ

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ എൽ.ഡി. ക്ലർക്ക് പരീക്ഷക്ക് സൗജന്യ പരിശീലനം നൽകുന്നു. 12-03-2011 ന് ആരംഭിക്കും. എല്ലാ ശനിയാഴ്ചയും 9 മണി മുതൽ 12 വരെ ക്ലാസുകൾ. പങ്കെടുക്കാൻ പേര് റജിസ്റ്റർ ചെയ്യുക 8907804151

വാർത്തകളിൽ


തൊണൂറ്റി എട്ടാം വാർഷികത്തിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ എ.ഇ.ഒ കൂഞ്ഞിമുഹമ്മദ് സാർ

പഠന പ്രവർത്തനങ്ങൾ

നാല് മൂന്ന് ക്ലാസുകാർക്ക് മലപ്പുറം ടി.ടി.ഐ.വിദ്യാർത്ഥികളൊരുക്കിയ ക്യാമ്പ്

സംവാദം

പാഠ്യേതര പ്രവർത്തനങ്ങൾ

നീന്തൽ

കുട്ടികളേയ്യും സമൂഹത്തിന്റേയും ആവശ്യത്തെ മുൻ നിർത്തി സ്കൂളിൽ ഉയർത്തെഴുന്നേറ്റ ഒരു ക്ലബ് ആണ് നീന്തൽ ക്ലബ്.2006ലെ 2ദിവസം നീണ്ടു നിന്ന വെള്ളപ്പൊക്കം വിദ്യാർത്തികൾക്കും പ്രാദേശവാസികൾക്കും ഒരു പോലെ ഭയവും ദുരിതവും നൽകി.പുഴയുടെയും കുളങ്ങളുടേയും സാമീപ്യം ഉണ്ടായിട്ടും സ്കൂളിലെ പകുതിയിലധികം കുട്ടികൾക്കും നീന്തൽ അറിയില്ല എന്ന സത്യം അധ്യാപകരും രക്ഷിതാക്കളും അന്നാണ് തിരിച്ചറിഞ്ഞത്.തൊട്ടടുത്ത ദിവസങ്ങളിൽ തന്നം P.T.A Executive ചേരുകയും പ്രശ്നം ചർച്ച ചെയ്യുകയും ചെയ്യ്തു. അതിന്റെ അടിസ്ഥാനത്തിൽ കൂട്ടിലങ്ങാടി പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചു.രക്ഷിതാക്കളും തങ്ങളുടെ കുട്ടികൾക്ക് വേണ്ടി നീന്തൽ പരിശീലിപ്പിക്കാൻ കൂടെയുണ്ടായിരുന്നു.വിവിധ പത്രങ്ങളിലും [മനോരമ,മാതൃഭൂമി,മാധ്യമം,കേരള കൗമുദി] വാർത്തകൾ പലതവണ വരികയുണ്ടായി.കൂടാതെ എ.സി.വി.യും,ഏഷ്യാനെറ്റും,അമൃത ടി.വി.യും പരിപാടി സംപ്രേക്ഷണം ചെയ്തു.കൊട്ടത്തേങ്ങയും സാരിയും ഉപയോഗിച്ച് വളരെ ലളിതമായ രീതിയിലാണ് ഇത് നടന്നിരുന്നത് എന്നതാണ് ശ്രദ്ധേയം.ചൊവ്വ,ബുധൻ,വ്യാഴം എന്നീ ദിവസങ്ങളിൽ 4 മുതൽ 5 വരെയാണ് പരിശീലനം നടന്നിരുന്നത്.2 ആധ്യാപകൻമാരും 2 അധ്യാപികമാരുമാണ് 10അംഗ ടീമിനെ പരിശീലിപ്പിക്കുന്നത്. കൂടാതെ നീന്തൽ അറിയുന്ന 2കുട്ടികളും സഹായത്തിനുണ്ടാകും.2009-2010 അധ്യായന വർഷത്തിൽ 36കുട്ടികളെ പഠിപ്പിച്ചപ്പോൾ ഈ അധ്യായന വർഷം ഇത് വരെ 25 പേർ നീന്തൽ പഠിച്ചു കഴിഞ്ഞു. പ്രമാണം:Http://schoolwiki.in/images/1/19/Swimnews.JPG

ഇക്കോ ക്ലബ്ബ്

ഇക്കോഹരിത ക്ലബ് 1.മൂന്ന് തരത്തിൽ തോട്ടങ്ങൾ നിർമിച്ചു.ഓരോ ക്ലാസിനും പൂന്തോട്ടം,പച്ചക്കറിത്തോട്ടം,പൊതുവായ ഒരു ഔഷധത്തോട്ടം.ജൈവവേലി നിർമാണം, കമ്പോസ്റ്റുകുഴികളുടെ നിർമാണം, താമരക്കുളം,വൃക്ഷങ്ങളുടെ പേരുകൾ രേഖപ്പെടുത്തുൽ ഔഷധ സസ്യ ശേഖരണം,പൂ ച്ചട്ടികൾ ക്ലാസുകൾക്ക്,വൃക്ഷ തൈ വിതരണം,വാഴക്കുല ലേലം ചെയ്യൽ,MTAസഹകരണത്തോടെ വാഴനടൽ.

സൈക്കിൾ ക്ലബ്ബ്

പച്ചക്കറിത്തോട്ടം

കുട നിർമാണം

 ഓരോ വർഷവും ആറാം ക്ലാസിലേയും ഏഴാം ക്ലാസിലേയും താൽപര്യമുള്ള കുട്ടികളെ വിളിച്ച് കുട നിർമാണത്തിന്റെ CDപ്രദർ‌ശിപ്പിക്കുന്നു.അതിനു ശേഷം അധ്യാപകരുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.കുട നിർമിച്ച് 110രൂപക്കായിരുന്നു വിൽപന നടത്തിയിരുന്നത്.

എല്ലാ അഴ്ച്ചയിലും വ്യാഴായിച്ച ഒരു മണിക്കൂർ കുട നിർമാണത്തിനായി ചില വഴിക്കുന്നു.വിറ്റു വരവിനനുസരിച്ച് കുട നിർ മാണത്തിനുള്ള കൂടുതൽ സാമാഗ്രഹികൾ വാങ്ങുന്നു.2005ലാണ് കുടനിർമാണം യൂണിറ്റ് ആരംഭിച്ചത്.

സോപ്പ് നിർമ്മാണം

പഠനാനുബന്ധപ്രവർത്തനമായി 7-ാം ക്ലാസിലെ കുട്ടികൾക്ക് സോപ്പുനിർമാണം. ആരംഭിച്ചിട്ട് രണ്ട് വർഷമായി 'ഹരിതം' എന്ന സോപ്പ് കുട്ടികൾ തന്നെ വിൽപന നടത്തുന്നു.സോപ്പ് നിർമാണയൂണിറ്റിലേക്കുള്ള കുട്ടികളെ ഓരോ വർഷത്തിന്റെയും ആദ്യം തിരഞ്ഞെടുക്കുന്നു.സോപ്പ് കിറ്റ് പരിഷത്ത് ഭവനിൽ നിന്നും വാങ്ങി വെളിച്ചെണ്ണചേർത്ത് ഗുണനിലവാരമുള്ള സോപ്പാണ് ബളിൽ നിർമിക്കുന്നത്.സോപ്പിന്റെ തരമനുസരിച്ച് 7രൂ മുതൽ 10 രൂ വരെ വില നിശ്ചയിച്ച വില്പന നടത്തുവാൻ സാധിച്ചിരുന്നു.ഒരു മാസത്തിൽ രണ്ട് കിറ്റെങ്കിലും സോപ്പ് നിർമിക്കാൻ ഉപയോഗിക്കുന്നു.

ബോധവൽക്കരണ പ്രവർത്തനങ്ങൾ

പരിശീലനം

ഓരോ വർഷവും 7-ാം ക്ലാസിലെ താൽപര്യമുള്ള പെൺകുട്ടികൾക്ക് തയ്യൽ പരിശീലനം നടത്തുന്നു. മധ്യവേനല വധിക്കു മുമ്പ് 6-ാം ക്ലാസിൽ നിന്നും കുട്ടികളെ തെരഞ്ഞെടുത്ത് ആ അവധികാലത്തു തന്നെ പരിശീലനം ആരംഭിക്കുന്നു.ഉച്ച സമയത്ത് ഒഴിവു വേളകളിലും തെരെഞ്ഞെടുത്ത ശനിയാഴ്ച്ചകളുലും പരിശീലനം നടത്തുന്നു. സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ നഴ്സറിയിലെ അധ്യാപികയും ആയയുമാണ് പരിശീലനം നൽകുന്നത്. പരിശീലനം നടത്താനുള്ള തുണി കുട്ടികൾ തന്നെ കൊണ്ടു വരികയും അതിനു ശേഷം സ്കൂളിൽ നിന്നു കൊടുക്കുന്ന തുണികൾ അവർ തയിക്കുകയും ചെയ്യുന്നു.തുണിസഞ്ചി നിർമാണത്തിലാണ് കൂടുതലായി പരിശീലനം നൽകുന്നത്. കൂടുതൽ താൽപര്യമുള്ള കുട്ടികൾക്കാവിശ്യമായ വസ്ത്ര നിർമാണത്തിലും പരിശീലനം നൽകുന്നു.

പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾ

1.Muhammed E.C Rtd ADM
2.Kunhimuhammed N.K Rtd AEO
3.Dr. Muhammed Basheer Prof:(Ortho) Medical Collage Calicut
4.Dr. Sadik Phsychiatrist Kuthiravattam Hospital
5.Dr.Abdul Khader Asst.Director
6.Ayisha.M Prof: Malappuram Govt Collage
7.Mammu Prof: PSMO Collage, Thirurangadi
8.Ahammed Ashraf.N.K President Koottilangadi Grama Panchayath
9.MRC Aboo Veteran Footballer For MRC Club
10.Mohammed PN Auditor Local Fund
11.Muhammed Kutty EC Rtd SI
12.Kunheedu.T Live Stock Supervisor
13.Alavi Koori Cochin Shipyard
14.EC Kunhapputty Rtd Registration DIG
15.Ahammed Rtd SI
16.Vijaya Raghavan Master National Award Winner-Tr.
17.Sugunan CK Rtd KSEB Officer
18.C.Gopinadhan VEO Koottilangadi
19.Mohanan.CK ASI Mlpm

There is other Engineer's, Teachers, Businessmen and Farmers.

ഫീൽഡ് ട്രിപ്പുകൾ

സയൻസ് ഫെയർ

സ്പോർട്സ്

കലാമേള

ഇവിടെയാണ്

വഴികാട്ടി

Map