കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 4 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ഹിന്ദി ക്ലബ്

ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ എം. എച്ച്. എം ആയിശാബി, പി.എൻ.എം രഹന, ഷക്കീല ഖാത്തൂൻ, നുബില എൻ, കമറുന്നീസ. കെ. വി ഹിന്ദി ക്ലബിൻെറ ആഭിമുഖ്യത്തിൽ 15-06-17 ന് ഹൈസ്ക്കൂൾ വിഭാഗം ഷക്കീല ടീച്ചറുടെ നേതൃത്വത്തിലും യു. പി വിഭാഗം ആയിശ ടീച്ചറുടെ നേതൃത്വത്തിലും യോഗം ചേരുകയും ഇരു വിഭാഗങ്ങളിൽ നിന്നും സെക്രട്ടറി പ്രസിഡൻറുമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. സ്കൂളിൽ ഹിന്ദി ക്ലബിൻെറ ആവശ്യകത, ഈ വർഷത്തെ പരിപാടികളുടെ പ്രവർത്തനത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ പങ്കിനെകുറിച്ച് വ്യക്തമായ ധാരണയും നൽകി. ഹൈസ്കൂൾ വിഭാഗം സെക്രട്ടറി പ്രസിഡൻറ് അഫ്നാൻ ഹർഷിദ യു. പി വിഭാഗം സെക്രട്ടറി പ്രസിഡൻറ് ബഹീജ യുസ്റ പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ജൂലൈ 27 ന് ക്വിസ്മത്സരം ഇരു വിഭാഗവും നടത്തുകയും അതിൽ ഹൈസ്കൂൾ വിഭാഗം I ബർസ നൗഷാദും II ആയിശ റിയായും യു. പി വിഭാഗം I ലിയാന തബസ്സും II ആയിഷ റഫയും സമ്മാനർഹരായി 31-07-17 ന് പ്രേംചന്ദ് ദിനത്തിൻെറ ഭാഗമായി ഹൈസ്കൂൾ വിഭാഗം അസം ബ്ലി ഹിന്ദിയിൽ നടത്തുകയും , യു. പി വിഭാഗം 01-08-17 ന് നടത്തുകയും ചെയ്തു. വിജയികൾക്ക് സമ്മാനദാനവും നൽകി. യു.പി വിഭാഗം : 1- ആയിശ മിസ് ല (7 C) 2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C) ഹൈസ്കൂൾ വിഭാഗം : 1- മിൻഹ സാദിഖ് (8 E) 2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.

ക്ലബ് പ്രവർത്തനങ്ങൾ ( 2022-23)

സുരീലി ഹിന്ദി 2022 ജൂൺ 7

ജൂൺ 7 .6.22 ന് തിരഞ്ഞെടുക്കപ്പെട്ട യുപിയിലെയും ഹൈസ്കൂളിലെയും വിദ്യാർത്ഥികൾക്ക്  സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സുരീലി ഹിന്ദി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സുരേലി ഹിന്ദിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കവിതകൾ പ്രോജക്റ്ററിൽ കുട്ടികൾക്ക് കേൾപ്പിച്ചു കൊടുക്കുകയും കുട്ടികൾ കരോക്കെ  അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളെ ഗ്രൂപ്പ് ആക്കി തിരിച്ച് പ്രവർത്തനങ്ങൾ ചെയ്യുകയും ചാർട്ട് പ്രദർശനവും നടത്തി.

"പ്രേംചന്ദ് ദിനാഘോഷവും ഹിന്ദി ക്ലബ് ഉദ്ഘാടനവും". ആഗസ്റ്റ് 1

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്ക് ക്വിസ് മത്സരം നടത്തി. വിജയിച്ചവരെ ആർട്സ് കോളേജിൽ വെച്ച് നടക്കുന്ന ക്വിസ്  മത്സരത്തിൽ പങ്കെടുപ്പിച്ചു. ഹിന്ദി യുപി വിഭാഗം "हम"നടത്തിയ ഓൺലൈൻ പ്രേംചന്ദ് ദിന ക്വിസ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. പ്രേംചന്ദ് ദിനത്തിൽ ഹിന്ദി അസംബ്ലി നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ ഹിന്ദി ക്ലബ് "കശിശ്"  ൻ്റെ ഉദ്ഘാടനവും പ്രേംചന്ദ് ജിയുടെ അനാച്ഛാദനവും  നടത്തി. പ്രേംചന്ദ് ജിയുടെ സാഹിത്യ രചനകളെ കുറിച്ചും വിദ്യാർത്ഥിനികളുടെ പോസ്റ്റർ രചനകളുടെ പ്രദർശനവും നടത്തി. ഉച്ചയ്ക്ക് ക്ലബ്ബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവിധ ഫിലിം ഗാനങ്ങളുടെ ഗാനാലാപനവും നടത്തി.ഉച്ചയ്ക്കുശേഷം പ്രേംചന്ദ് ജിയുടെ ഡോക്യുമെൻററി പ്രസൻ്റേഷൻ , ഷോർട്ട് ഫിലിം എന്നിവ  വിദ്യാർഥിനികൾക്ക്  ഓഡിറ്റോറിയത്തിൽ വച്ച് പ്രദർശിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15

ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ  ( യുപി) സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനും സ്വാതന്ത്ര്യദിന സ്കിറ്റും  നടത്തി. പോസ്റ്റ് നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം റൈഫാ മിൻഹ (5c)  രണ്ടാം സ്ഥാനം ആയിഷ ഹിനാന ( 5 A) മൂന്നാം സ്ഥാനം ഷെസ അനസ് (7G) എന്നിവർ കരസ്ഥമാക്കി . സ്വാതന്ത്ര്യ ദിനമായി ബന്ധപ്പെട്ട സ്കിറ്റ് നൃത്താവിഷ്കാരത്തിലൂടെ വിദ്യാർത്ഥികൾ മനോഹരമായി അവതരിപ്പിച്ചു.

ഹിന്ദി ദിനം സെപ്റ്റംബർ 14

സെപ്റ്റംബർ 14 ബുധനാഴ്ച ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിപുലമായ പരിപാടികൾ നടത്തി ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ ഹിന്ദി അസംബ്ലി അവതരിപ്പിച്ചു. ഹിന്ദി ദിനമായി ബന്ധപ്പെട്ട പ്രസംഗം, ഹിന്ദി ഗാനം ,ചിന്താവിഷയം പത്രവാർത്ത ,എന്നിവ ശ്രദ്ധേയമായിരുന്നു.. വിദ്യാർത്ഥികളിൽ ഹിന്ദി അഭിരുചി ഉണർത്താൻ വേണ്ടി  ഗെയിം നടത്തി. .വ്യത്യസ്ത കാലഘട്ടങ്ങളിലെ വിവിധ സാഹിത്യകാരന്മാരുടെ ചിത്ര പ്രദർശനം നടത്തി.യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഹിന്ദി ഭാഷയുടെ മഹത്വം എന്ന വിഷയവുമായി ബന്ധപ്പെട്ട പ്രസംഗം മത്സരം നടത്തി.ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഷാഹീൻ പർവീൻ (8H) രണ്ടാം സ്ഥാനം ഹൗറ ( 9 G) യും യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം റൈസ മെഹക്ക് (7D) രണ്ടാം സ്ഥാനം നാഫിഹ മറിയം (5F) എന്നിവരും കരസ്ഥമാക്കി.

ക്ലബ് പ്രവർത്തനങ്ങൾ (2021-2022)

വായനാ ദിനം ജൂൺ 19

വായനാ ദിനത്തിൽ പോസ്റ്റർ നിർമാണവും പുസ്തക പരിചയവും നടത്തി

പ്രേംചന്ദ് ദിനം ജൂലായ് 31

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണം നടത്തി.

സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗ്രീറ്റിംഗ് കാർഡ് നിർമാണം സ്പീച് എന്നിവ  നടത്തി.

അദ്ധ്യാപക ദിനം സെപ്റ്റംബർ 5

അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഹിന്ദിയിൽ വാർത്താ അവതരണം ആരംഭിച്ചു

ഹിന്ദി ദിനം സെപ്റ്റംബർ 14

ഹിന്ദി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടത്തി അക്ഷരവൃക്ഷം, പ്രസംഗം, പദ്യപാരായണം, മുദ്രാവാക്യ അവതരണം, ഹിന്ദിയിൽപരിചയപ്പെടൽ, സ്കിറ്റ്, വേർഡ് ഗെയിം എന്നിവ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.

ശിശുദിനം നവംബർ 14

ശിശുദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം പ്രസംഗം  എന്നിവ നടത്തി *