സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 1 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

സെൻ്റ്. ആൻ്റണീസ്എൽ പി എസ് കിഴക്കമ്പലം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
വിലാസം
കിഴക്കമ്പലം

കിഴക്കമ്പലം

എറണാകുളം (Dt )

Pin 683562
,
683562
,
എറണാകുളം ജില്ല
സ്ഥാപിതം1921 - 05 - 1921
വിവരങ്ങൾ
ഫോൺ04842686398
ഇമെയിൽstantonyslps398@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25622 (സമേതം)
യുഡൈസ് കോഡ്32080500107
വിക്കിഡാറ്റQ99509737
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംകിഴക്കമ്പലംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ231
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജിമോൾ റ്റി .ഇ
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ്
എം.പി.ടി.എ. പ്രസിഡണ്ട്മെർലിൻ
അവസാനം തിരുത്തിയത്
01-08-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ കിഴക്കമ്പലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ്.ആൻ്റണീസ് എൽ പി സ്കൂൾ.

ചരിത്രം

1921-ൽ കിഴക്കമ്പലത്തെ ഏക വിദ്യാഭ്യാസ സ്ഥാപനം ഒരു ഗവ.എൽ.പി.സ്ക്കൂൾ മാത്രമായിരുന്നു. നമ്മുടെ കുട്ടികളുടെ ആദ്ധ്യാത്മീകവും ഭൗതികവുമായ ഉന്നമനത്തിന് അതു മതിയാകില്ല എന്നു ബോദ്ധ്യപ്പെട്ടതിനാൽ അന്നത്തെ വികാരി ബഹു.മണിയങ്കോട്ട് വർഗ്ഗീസ് അച്ചൻ ഇവിടെ ഒരു സ്ക്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു. അതിന്റെ ഫലമായ് മൂന്നാം ക്ലാസ്സ് വരെയുള്ള അംഗീകാരമില്ലാത്ത ഒരു പള്ളിക്കൂടം ഇവിടെ ആരംഭിച്ചു. ഏതാനും വർഷങ്ങൾ കഴിഞ്ഞ് അതിന് അംഗീകാരവും ലഭിച്ചു. പിന്നീട് മാനേജരായി സേവനമനുഷ്ഠിച്ച ബഹു. അന്തോനിയച്ചന്റെ പരിശ്രമഫലമായാണ് സ്ക്കൂളിന് ഗ്രാന്റനുവദിക്കുകയും പരീക്ഷാ യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തത് .

പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.വി.പപ്പു പിള്ളയും സഹ അദ്ധ്യപകർ സി.ഗോവിന്ദൻ ഇളയത്.കെ.എൻ.കുഞ്ചുനായർ , റ്റി.എ നാരായണൻ കർത്താവ്, നാണു കുട്ടി അമ്മ എന്നിവരുമായിരുന്നു. 1924 ലാണ് നാലാം ക്ലാസ്സ് ആരംഭിച്ചത്. ഇവിടെയുള്ള കെട്ടിടം ഗവ. നിയമങ്ങൾക്ക് അനുകൂലമല്ലാതിരുന്നതിനാൽ 1929ൽ പുതിയ കെട്ടിടം പഴയ സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ. സ്ഥിതി ചെയ്തിടത്ത് പണിത് അവിടെ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.

1939 ൽ പ്രവർത്തനരഹിതമായി കിടന്ന പഴയ സ്കൂൾ കെട്ടിടം വിപുലപ്പെടുത്തി മലയാളം മീഡിയം സ്ക്കൂളിന് അംഗീകാരം വാങ്ങിക്കുകയും ചെയ്തു. 19-5-1947 ലാണ് 5 -ാം ക്ലാസ്സ് ആരംഭിച്ചത്. ഗവ. നിയമമനുസരിച്ച് 18-10-1947 ൽ ഷിഫ്റ്റ് സിസ്റ്റം ആരംഭിക്കുകയും 5-6-1984 വരെ അതു തുടരുകയും ചെയ്തു. 1948 ൽ സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിന് അനുവാദം കിട്ടിയതിനാൽ 30- 5-1949 ൽ സെന്റ് ആന്റണീസ് എൽ.പി.സ്ക്കൂൾ പഴയ വിദ്യാലയം മലയാള മീഡിയം സ്ക്കൂൾ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ കെട്ടിടത്തിലേക്ക് വീണ്ടും മാറ്റുകയും ചെയ്തു.

വിദ്യാർത്ഥികളുടെ കായികവും കലാപരവും മാനസികവുമായ വികസനത്തിന് വേണ്ട സൗകര്യങ്ങളും പ്രേരണകളും ഇവിടെ നൽകുന്നുണ്ട്. 1969 -ാംവർഷത്തിലാണ് ' എൽ .പി സ്ക്കൂളുകൾക്ക് സബ് ഡിസ്ടിക് റ്റ് തലത്തിലുള്ള സ്പോർട്ട്സ് മത്സരം ആരംഭിച്ചത്. ആ വർഷം മുതൽ ഇന്നേ വരെ ഈ വിദ്യാലയത്തിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥാമാക്കുകയും ചെയ്യുന്നുണ്ട്.

വിജ്ഞാനവും വിനോദവും ഒരേ സമയം പ്രധാനം ചെയ്യുന്ന വിനോദയാത്രക്കും അദ്ധ്യാപകരും കുട്ടികളും പോകാറുണ്ട്. കുട്ടികളുടെ കലാപരമായ അഭിരുചിയെ വളർത്തിയെടുക്കുവാൻ വേണ്ടി പരിശീലനം സിദ്ധിച്ച അദ്ധ്യാപകർ ഇവിടെ സേവനം ചെയ്യുന്നുണ്ട്. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനു വേണ്ടി ഇവിടത്തെ എല്ലാ അദ്ധ്യാപകരും അവരുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നുണ്ട്. പഠനോപകരണങ്ങൾ ഉപയോഗിച്ച് പഠനത്തിൽ മോശമായ കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചും അദ്ധ്യാപകർ അവരുടെ കഴിവുകൾ പ്രകടമാക്കുന്നു. ഇതുവരെയും 28 മാനേജർമാരും ഒരു ഹെഡ്മാസ്റ്ററും 11 ഹെഡ്മിസ്ട്രസ് മാരും ഈ വിദ്യാലയത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഓരോ സ്ക്കൂൾ വർഷത്തിലും ബഹുമാനപ്പെട്ട മാനേജരച്ചന്റെ നേതൃത്വത്തിൽ കൂടുന്ന പി ടി എ മീറ്റിംഗിൽ സ്ക്കൂളിന്റെ നല്ല നടത്തിപ്പിനു വേണ്ട തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്നപ്പോൾ 11 ഡിവിഷനുകളിലായി 480 കുട്ടികൾ വരെ ഇവിടെ വിദ്യ നേടിയിട്ടുണ്ട്. പിന്നീട് ഡിവിഷനുകൾ എട്ട് ആക്കുകയും ചെയ്തു.മാറി മാറി വരുന്ന പാഠ്യപദ്ധതിക്കനുസരിച്ച് അദ്ധ്യാപകർക്ക് പരിശീലനം നൽകുകയും കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്യുന്നതിന് അദ്ധ്യാപകർ നിസ്വാർത്ഥമായി പരിശ്രമിക്കുന്നു. വർഷം തോറും നടത്തുന്ന ശാസ്ത്രമേള, കലാമേള തുടങ്ങിയവയിൽ ഇവിടത്തെ കുട്ടികൾ താങ്കളുടെ കഴിവുകൾ പ്രകടിപ്പിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കുന്നു

പി സി എം സ്കോളർഷിപ്പ്, മാതാ ടാലന്റ് ടെസ്റ്റ് തുടങ്ങിയ നിരവധി മത്സര പരീക്ഷകളിൽ ഇവിടത്തെ കുട്ടികൾ പങ്കെടുക്കുകയും ധാരാളം സമ്മാനങ്ങൾ കരസ്ഥാമാക്കുകയും ചെയ്യുന്നു. കുട്ടികളുടെ പരിമിതികൾക്കുള്ളിൽ നിന്നും അശ്രാന്ത പരിശ്രമത്താൽ 2016 ൽ എൽ.എ സ്.എസ് പരീക്ഷയിൽ ഒരു കുട്ടി സ്കോളർഷിപ്പ് വാങ്ങി എന്നത് പ്രത്യേകം ശ്രദ്ധാർഹമാണ്. കുട്ടികളുടെ സ്വാഭാവരൂപികരണത്തിനും അച്ചടക്കത്തിനും ആയി ആഴ്ചയിൽ എല്ലാ ദിവസവും അസംബ്ളിയും മൂന്നു ദിവസം സൻമാർഗ്ഗബോധനവുംനടത്തുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 8-ാം തീയതി കുട്ടികളിൽ ശുചിത്വബോധവും ലിംഗസമത്വവും നേടുക എന്നതിനെ ലക്ഷ്യമാക്കി ആസ്ട്രേലിയൻ പ്രോജക്റ്റായ ജസ്റ്റ് പ്ലേ സംവിധാനം നടപ്പാക്കി.ഇത് കുട്ടികളിൽ പോസിറ്റീവ് ചിന്തകൾ വളർത്തുന്നതിന് വഴിതെളിച്ചു.

ഇവിടെ നിന്നും പഠിച്ചു പോയ പ്രഗത്ഭരായ അനേകം വിദ്യാർത്ഥികളുണ്ട്. ഈ നാടിന്റെയും വിദ്യാലയത്തിന്റെയും പ്രശസ്തി ലോകമെങ്ങും എത്തിച്ചവരിൽ പ്രധാനി പത്മശ്രീ അർജുന അവാർഡു ജേതാവ് ശ്രീ പി.ആർ ശ്രീജേഷാണ്.കൂടാതെ വൈദ്യരത്നം ജോസ് ഊരോത്ത്, ശാസ്ത്രജ്ഞൻ ധനേഷ് തുടങ്ങിയവരും അവരുടെ നല്ല പ്രവർത്തനങ്ങൾ കൊണ്ട് ഈ വിദ്യാലയത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നവരിൽ ചിലരാണ്.

വിദ്യാലയത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നല്ലവരായ നാട്ടുകാരുടെ സഹകരണത്താൽ ഉച്ചക്കഞ്ഞി വിതരണം നല്ല രീതിയിൽ നടത്തുന്നു. കുട്ടികൾക്ക് പോഷകമൂല്യമേറിയ വിഭവങ്ങൾ നൽകുവാൻ സ്പോൺസർഷിപ്പിലൂടെ സഹകരിക്കുന്നവരും അനേകരാണ്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മാനേജരോടൊപ്പം നാട്ടുകാരും കൈകോർത്തു നിൽക്കുന്നു. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് അദ്ധ്യാപകർ താങ്കളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുകയും അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്നു.വിദ്യാലയത്തിന്റെ ഉയർച്ച മാത്രമാണ് ഏവരുടേയും ലക്ഷ്യം.

ഈ വിദ്യാലയ ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തിയ സുദിനമാണ് 2017 ഓക്ടോബർ 5. CBSC സ്കൂളുകളേയും വെല്ലുന്ന കിഡ്സ് പാർക്ക്, ഓഡിറ്റോറിയം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, Sound System എന്നിവയുടെ ഉദ്ഘാടനം കുന്നത്തുനാട് MLA ബഹു.V Pസജീന്ദ്രൻ സർ നടത്തുകയുണ്ടായി. സ്ക്കൂൾ മാനേജർ പെരിയ. ബഹു .അലക്സ് കാട്ടേഴത്തച്ചന്റെയും സുമനസുകളായ പൂർവ്വ വിദ്യാർത്ഥികളുടെയും ശ്രമഫലമായാണ് ഈ അത്ഭുത ഭൗതിക സാഹചര്യങ്ങൾ ഇവിടെ രൂപം കൊണ്ടത്. എറണാകുളം ജില്ലയിലെ എയ്ഡഡ് മേഖലയിൽ ഇത്രയും സൗകര്യങ്ങളുള്ള മറ്റൊരു വിദ്യാലയം ഇല്ല എന്ന് തന്നെ പറയാം.

പരിഷ്കരിച്ച രീതിയിലുള്ള ഉച്ചക്കഞ്ഞി വിതരണം വളരെ ഭംഗിയായി നടത്തുവാൻ സാധിക്കുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തപ്പെടുന്ന കലോത്സവങ്ങളിൽ നമ്മുടെ കുട്ടികൾ ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടി. രക്ഷിതാക്കളുടെയും അധ്യാപകരുടേയും കഠിനാധ്വാനത്തിന്റെ പ്രതിഫലമാണിത്.

2018- 19 അധ്യയനവർഷത്തിൽ ഈ വിദ്യാലയത്തിന്റെ മികവുകളിൽ പ്രധാനം എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 5 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി എന്നതാണ്. കൂടാതെ അങ്കമാലി- എറണാകുളം അതിരൂപതയുടെ കീഴിൽ നടത്തുന്ന Moral Science Scholarship Examination ൽ കുമാരി നന്മ മറിയം ജോൺസൺ ക്യാഷ് അവാർഡിന് അർഹയാവുകയും ചെയ്തു.

വിദ്യാലയത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന മാനേജ്മെന്റ് അംഗങ്ങൾ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ , LSG അംഗങ്ങൾ, നിസ്വാർത്ഥ സേവനം ചെയ്യുന്ന അധ്യാപികമാർ, PTA, MPTA, Noon feeding കമ്മിറ്റിയംഗങ്ങൾ എല്ലാവരുടെയും സഹകരണത്തോടെ മുന്നേറുന്ന ഈ സ്ഥാപനം വരും നാളുകളിലും നാടിന്റെ വെളിച്ചമായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

നാൾ വഴികളിലൂടെ

ഭൗതികസൗകര്യങ്ങൾ

  • മനോഹരമായ കിഡ്സ് പാർക്
    കളിസ്ഥലം
  • സ്കൂൾ ബസ് സൗകര്യം
    ഓഡിറ്റോറിയം
  • ഓഡിറ്റോറിയം
    സ്കൂൾ ബസ്
  • ജൈവവൈവിധ്യ ഉദ്യാനം
കണിക്കൊന്ന
പൂന്തോട്ടം
  • പച്ചക്കറിത്തോട്ടം
    injji
    kumbalam
    പൂന്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബ് രൂപീകരിച്ചു. ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഗണിത മത്സരങ്ങൾ, പസിലുകൾ എന്നിവ നടത്തി.

  • സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ് രൂപീകരിച്ചു.സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി.

  • വിദ്യാരംഗം കലാ സാഹിത്യ വേദി

ആഴ്ചയുടെ അവസാനദിവസം വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സജീവമായി നടത്തിവരുന്നു.

  • പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ് രൂപീകരിച്ചു.പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷിക്കുന്നതിന്റ പ്ലക്കാർഡ് മത്സരം നടത്തുകയുണ്ടായ

മുൻ സാരഥികൾ

  • റവ. സി. ബെനീഞ്ഞ - 1934 - 1954
  • സി. ട്രീസ മേരി - 31-3-1990
  • കെ.യു മേരി - 30 - 4 - 1992
  • എം.ഐ അന്നം കുട്ടി - 31-3-1997
  • കത്രികുട്ടി - 31-3-2001
  • വത്സമ്മ - 31-3-2010
  • ലിറ്റി എൻ ജോസഫ് - 31-3-2021
  • ഉഷ വർഗ്ഗീസ് - 31-5-2021

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • റവ. സി. പോളിറ്റ - 1 -11 - 1983 - 31-3-2005
  • എം.വി മേരി 31-3-1984
  • സി. ഇവാലിയ - 30-4-1989
  • സി.ജോർജിൻ - 30-4-1991
  • ത്രേസ്യകുട്ടി ജോൺ - 31-3-2001
  • ഡാർലി പി. എ - 1982 - 2015
  • ആഗ്നസ് പീറ്റർ - 31-3-2012
  • റാണി.എം. ജോൺ - 31-3 -2021

നേട്ടങ്ങൾ

  • കോലഞ്ചേരി ഉപജില്ലയിൽ ഏറ്റവുമധികം കുട്ടികളുള്ള l pവിദ്യാലയം.
  • കലാകായിക രംഗങ്ങളിൽ മികച്ച പ്രകടനം .
  • തുടർച്ചയായി എൽഎസ്എസ് സ്കോളർഷിപ്പ് നേട്ടം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • OLYMPIAN SREEJESH
    CHRISTIAN CELEBRATION WITH SREE
    ഒളിമ്പ്യൻ ശ്രീ പി.ആർ ശ്രീജേഷ്
  • വൈദ്യരത്നം ജോസ് ഊരോത്ത്,
  • ശാസ്ത്രജ്ഞൻ ധനേഷ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആലുവ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ബസ് മാർഗ്ഗം (13 കിലോമീറ്റർ)
  • കിഴക്കമ്പലം ബസ്റ്റാൻ്റിൽ നിന്നും 1 00 മീറ്റർ അകലം
  • അസ്സീസി ആയുർവേദിക് ക്ലിനിക്കിന് സമീപം സ്ഥിതിചെയ്യുന്നു.

Map