സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആമുഖം

 
സ്കൂൾ ക്യാമ്പസ്

2000ൽ ആണ് കാലിക്കറ്റ് ഗേൾസ് സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചത്. 2 സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചും ആയിരുന്നു സ്കൂൾ തുടങ്ങിയ കാലത്തിൽ ഉണ്ടായിരുന്നത്. പിന്നീട് 2010 ൽ കൊമേഴ്സ് ബാച്ചും 2014 ൽ കമ്പ്യൂട്ടർ സയൻസും ആരംഭിച്ചു. ഇപ്പോൾ 600 കുട്ടികളാണ് ഹയർ സെക്കന്ററിയിൽ പഠിക്കുന്നത്.

പ്രിൻസിപ്പാൾ

 
ABDU M

അധ്യാപകർ

 
അധ്യാപകർ
പ്രിൻസിപ്പാൾ അബ്ദു .എം
ഫിസിക്സ് സിതാര വി , സിനി ആന്റണി
കെമിസ്ട്രി അബ്ദുൽ ഹക്കീം ആർ. എം, ഷമീന എം. ടി
ബോട്ടണി ഡയാന കെ ജോസഫ്
സുവോളജി ഷൈജ പർവീൺ
മാത്തമാറ്റിക്സ് നൂഹ് .കെ,   
കമ്പ്യൂട്ടർ സയൻസ് ഫാത്തിമ നെഹല
അക്കൗണ്ടൻസി സാജിദ സ. കെ
ബിസിനസ് സ്റ്റഡീസ് ഫാത്തിമ ഷഫ്‌ന പി.എസ്
ഇക്കണോമിക്സ് മുഹമ്മദ് അബ്ദുൽ ജബ്ബാർ കെ.കെ, നസീബ് .പി
ഹിസ്റ്ററി ശ്രീകല ഇ .എം
പൊളിറ്റിക്കൽ സയൻസ് ഫൈസൽ എം .കെ
സോഷ്യോളജി ഷബ്‌ന ടി .പി
ഇംഗ്ലീഷ് മുഹ്സിന കെ .എസ്  .എം .എ, പി .എം നസീമ
അറബിക് അഫ്സൽ എം .കെ
മലയാളം റസീന
ഹിന്ദി ഷഹീന ഇ. കെ
ലാബ് അസ്സിസ്റ്റന്റ്സ് ആബിദ

നജുമ കെ .പി

ഹംനത് കെ .എം

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനം മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ ഉള്ള പങ്കാളിത്തവും ഒരു വിദ്യാർത്ഥിയുടെ വ്യക്തി ജീവിതത്തിൻ്റെ ഉന്നമനത്തിനു വളരെ അത്യന്താപേക്ഷിതമാണ്. ഇത്തരം പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച സൗകര്യം നമ്മുടെ സ്കൂൾ വിദ്യാർഥികൾക്ക് നൽകി വരുന്നു. നാഷണൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻറ് കൗൺസലിംഗ്, സൗഹൃദ ക്ലബ്ബ്, കോ കരിക്കുലർ ആക്ടിവിറ്റി ക്ലബ്,എൻ്റർ പ്രണർഷിപ് ക്ലബ്ബ്, അസാപ്, കരുത്ത് എന്ന പേരിൽ വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലനം,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, സി. എം. എ തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം വളരെ ശ്ലാഘനീയമാണ്.

  നാഷണൽ സർവീസ് സ്‌കീം   സൗഹൃദ ക്ലബ്   ASAP   സംരംഭകത്വ വികസന ക്ലബ്ബ് (ED CLUB)   കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെൽ   കോകരിക്കുലാർ ആക്ടിവിറ്റീസ് കമ്മിറ്റി

ഹയർസെക്കണ്ടറി കോഴ്‌സുകൾ

സ്കൂളിലെ ഹയർ സെക്കന്ററി കോഴ്‌സുകൾ, കോഴ്സ് കമ്പിനേഷനുകൾ, ഉപരിപഠന സാധ്യതകൾ എന്നിവ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നേട്ടങ്ങൾ

NSS

1. 2011 കോഴിക്കോട് ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റ് അവാർഡ്.

2. ഫൈസൽ എം കെ  മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ്.

3. 2018 മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള റീജിയണൽ അവാർഡ്

4. ശബ്ന ടി പി 2018  മികച്ച റീജിയണൽ ലെവൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അവാർഡ്

5. 2018 മികച്ച എൻഎസ്എസ് വോളന്റീർ റീജിയണൽ ലെവൽ അവാർഡ്

5. ഫൈസൽ എം കെ 2018 മികച്ച എൻഎസ്എസ്  ക്ലസ്റ്റർ കൺവീനർ അവാർഡ്

6. 2021 മികച്ച  എൻഎസ്എസ് ജില്ല യൂണിറ്റ് അവാർഡ്

7. ഷൈജ പർവീൻ 2021 മികച്ച  എൻഎസ്എസ് ജില്ല പ്രോഗ്രാം ഓഫീസർ  അവാർഡ്

8. 2021 മികച്ച എൻഎസ്എസ് വോളന്റീർ ജില്ല ലെവൽ അവാർഡ്

9.2023 മികച്ച യൂണിറ്റിനുള്ള ജില്ലാ അവാർഡ്


കലോത്സവം

  • 2022 സിറ്റി ഉപജില്ല ഹയർസെക്കൻഡറി വിഭാഗം ഒപ്പനക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
  • സിറ്റി ഉപജില്ല എണ്ണച്ചായം മത്സരം ബുഷ്റ സി എം എ ഗ്രേഡ് നേടി
  • സിറ്റി ഉപജില്ല അറബിക് എസ്സേ റൈറ്റിംഗ് കോമ്പറ്റീഷൻ ആഫിയ എസ് എച്ച് എ ഗ്രേഡ് നേടി
  • സിറ്റി ഉപജില്ല മത്സരം മലയാളം കഥാരചന ആയിഷ കെ പി A ഗ്രേഡ് നേടി
  • സിറ്റി ഉപജില്ല വാട്ടർ കളർ മത്സരം നൂറ നഫ്‌ന ടീ ടീ A grade

കായികം

  • 2022 സംസ്ഥാന സ്കൂൾ ഗെയിംസിൽ  തൈക്കൊണ്ടോ മത്സരത്തിൽ കാലിക്കറ്റ് ഗേൾസ്. ഹയർസെക്കൻഡറി വിദ്യാർത്ഥിനിയായ ഫാത്തിമ ഫിദ ടി പി ഗോൾഡ് മെഡൽ കരസ്ഥമാക്കി.
  • ജില്ലാ ഗെയിംസ്, ജിംനാസ്റ്റിക്കിൽ  A ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി പ്ലസ് വൺ വിദ്യാർഥിനി വിതിന വിനോദ്.

ഐടി, ശാസ്ത്ര സാമൂഹ്യശാസ്ത്ര വർക്ക് എക്സ്പീരിയൻസ് മേള

  • ഉപജില്ല ഐടി ശാസ്ത്ര സാമൂഹ്യശാസ്ത്ര വർക്ക് എക്സ്പീരിയൻസ് മേളയിൽ എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സ്കൂളിന് സാധിച്ചു.
  • സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
  • മാത്തമാറ്റിക്സ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ നമ്പർ ചാർട്ട് വിഭാഗത്തിൽ ആഫിയ ഇ എച്ച് എന്ന കുട്ടിക്ക് ഗ്രേഡ് നേടാനും സാധിച്ചു.
  • ഉപജില്ല മേളയിൽ ഗണിതശാസ്ത്രമേളയിൽ റണ്ണറപ്പ് ചാമ്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ടു.

മറ്റുപ്രവർത്തനങ്ങൾ

പാരൻ്റ്സ് സ്കൂൾ

കാലിക്കറ്റ് ഗേൾസ് വി എച്ച് എസ് എസ് 2022-23 അധ്യയന വർഷത്തിൽ തുടക്കം കുറിച്ച പരിപാടിയാണ് പാരൻ്റ്സ് സ്കൂൾ. ആധുനിക കാലത്തിൽ കുട്ടികളെ വളർത്തുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തരണം ചെയ്യാൻ രക്ഷിതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.ഇതിൻ്റെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് നിരന്തരമായി പരിശീലനം നൽകാൻ ഉദ്ദേശിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെയാണ് ക്ലാസ് നൽകുക. ഒരു കുട്ടിയെ ഗർഭം ധരിക്കുന്നത് മുതൽ കൗമാര ഘട്ടം വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇ- ലോകത്ത് കുട്ടികളെ നേർവഴിയിൽ നയിക്കാൻ വേണ്ട നിർദേശങ്ങളുമാണ് ഈ പരിശീലന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിജയോത്സവം

പൊതുപരീക്ഷയുടെ മുന്നോടിയായി  “STAY FOCUSSED” എന്ന പേരിൽ സയൻസ്,കോമേഴ്സ് വിഷയങ്ങളിലെ കുട്ടികൾക്ക്  മോട്ടിവേഷൻ ക്ളാസ് സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ പ്രത്യേക റിവിഷൻ ക്ലാസ്സ്‌, പഠന ക്യാമ്പുകൾ, ഗൃഹ സന്ദർശനം എന്നിവയുമുണ്ട്.

 
വിജയോത്സവം
 
വിജയോത്സവം