ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 31 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19042 (സംവാദം | സംഭാവനകൾ) (പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്)

വിവരിക്കാനാവാത്ത സുകൃതമാണ് അമ്മ

കുറ്റിപ്പുറം  എക്സൈസ് അസി. ഇൻസ്പെക്ടർ കെ. ഗണേശൻ  പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ

ഏതൊരു മനുഷ്യനും വിവരിക്കാനാകാത്ത സുകൃതമാണ് തന്റെ അമ്മ എന്ന് കുറ്റിപ്പുറം  എക്സൈസ് അസി. ഇൻസ്പെക്ടർ കെ. ഗണേശൻ  അഭിപ്രായപ്പെട്ടു. പേരശ്ശന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിലെ ഏറ്റവും വലിയ ലഹരി പഠനമാവണമെന്നും, പഠിച്ചുവളർന്ന് നല്ല മനുഷ്യരായി മാറുമ്പോഴാണ് നമ്മുടെ മാതാപിതാക്കൾ ഏറ്റവും സന്തോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഹെഡ് മാസ്റ്റർ പി.എസ് ബാബുരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഷാഹിദ മണ്ടായപ്പുറം, എം.വി.രവീന്ദ്രൻ ,പി സൽമാനുൽഫാരിസ് എന്നിവർ സംസാരിച്ചു