ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെപത്തനംതിട്ടവിദ്യാഭ്യാസ ജില്ലയിൽകോഴഞ്ചേരി ഉപജില്ലയിലെ മാത്തൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ
ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ | |
---|---|
വിലാസം | |
മാത്തൂർ മാത്തൂർ , മാത്തൂർ പി.ഒ. , 689647 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിവരങ്ങൾ | |
ഫോൺ | 0468 2350473 |
ഇമെയിൽ | govtupserathumpamon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38434 (സമേതം) |
യുഡൈസ് കോഡ് | 32120400520 |
വിക്കിഡാറ്റ | Q87598318 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =സർക്കാർ സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീതാ മോൾ.സി.കെ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ മാത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു .പി .എസ്സ് ഏറത്തുമ്പമൺ.
ഇന്ന് എല്ലാവരും മാത്തൂർ എന്ന് വിളിച്ചു വരുന്ന സ്കൂൾ നിൽക്കുന്ന പ്രദേശം പഴയ കാലത്ത് ഏറത്തുമ്പമൺ (തുമ്പമൺ ഏറം )എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.എ.ഡി. ഏഴാം ശതകത്തിൽ ചെന്നീർക്കര, തുമ്പമൺ, കൊടുമൺ തുടങ്ങിയ പ്രദേശങ്ങൾ ചെന്നീർക്കര സ്വരൂപം എന്ന രാജവംശത്തിനു കീഴിൽ ആയിരുന്നു . കണ്ണമ്പാലിൽ രാഘവ കുറുപ്പിൻ്റെ ''.. ശക്തിഭദ്രൻ. എന്ന പുസ്തകത്തിൽ ചെന്നീർക്കരയെക്കുറിച്ചും :- .ശക്തിഭദ്ര നെക്കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്.ശക്തിഭദ്രൻ ഒന്നാമൻ ചെന്നീർക്കര ഇടപ്പള്ളി കൊട്ടാരത്തിൽ വച്ച് ആശ്ചര്യ ചൂഢാമണി എഴുതി തയാറാക്കുകയും അന്ന് അവിടെ സന്ദർശിച്ച ശങ്കരാചാര്യരെ കാണിക്കുകയും അദ്ദേഹം തെറ്റുതിരുത്തി നൽകുകയും ചെയ്തു. പിന്നീട് കൊടുമൺ കോയിക്കൽ കൊട്ടാരത്തിലേക്ക് മാറുകയും ഭരണം നിർവഹിക്കുകയും ചെയ്തു.അവരുടെ പരദേവതയായ തുമ്പമൺ വടക്കുംനാഥക്ഷേത്രത്തിന്റെ അധീനതയിൽ തുമ്പമൺ പ്രദേശത്തെ അച്ചൻകോവിൽ നദിക്കു ഇരുകരകളിലുമായി എട്ടു കരകളായി തിരിച്ചിരുന്നു. അതിൽ ഒരു കരയായ ഏറത്തുമ്പമണ്ണിൽ.തിരുവിതാംകൂർ ഭരണകാലത്തു പ്രവർത്തനം ആരംഭിച്ച ജില്ലയിലെ തന്നെ വളരെ കുറച്ചു സ്കൂളുകളിൽ ഒന്നായ ഈ വിദ്യാലയം ഏറത്തുമ്പമൺ പ്രൈമറി സ്കൂൾ അഥവാ കണിയാൻ പള്ളിക്കൂടം (കണിയാൻ സമുദായത്തിൽ പെട്ടവരുടെ വീടിനു സമീപത്തായതിനാൽ) എന്ന് അറിയപ്പെട്ടു. സ്ഥാപിച്ചത് 1932 -33 കാലഘട്ടത്തിലാണ്ണെന്ന് പറയപ്പെടുന്നു .കൃത്യമായ രേഖകൾ ലഭ്യമല്ല. 7 സെൻറ് സ്ഥലത്തു കെട്ടിടം പണിത പുലിപ്പുറത്തു വാദ്ധ്യാർ സ്കൂൾ സ്ഥാപിച്ചു. സെന്റ്.ജോർജ് ഓർത്തഡോൿസ് പള്ളിക്കു സമീപമാണ് പ്രവർത്തനം ആരംഭിച്ചത്.പ്രാരംഭകാലത്തു 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്ന ഈ വിദ്യാലയം ഓല കെട്ടിയ ഒറ്റ മുറി ഹാൾ ആയിരുന്നു എന്നു പറയപ്പെടുന്നു. കേരളപ്പിറവിക്ക് ശേഷം യശ്ശ:ശരീരനായ ആശാര്യത്തു മത്തായി സാർ ആണ് പ്രഥമ ഹെഡ്മാസ്റ്റർ എന്ന് പൂർവ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു,ഈ സ്കൂളിന് ഫിറ്റ്നസ് കിട്ടാത്തതിനാൽ സർക്കാരിന് വിട്ടുകൊടുത്തു . പാച്ചുപിള്ള സാറിൻറെ മകൻറെ വീതം പൊന്നിൻ വിലക്കെടുത്തു. 65 സെൻറ് സ്ഥലം വിലക്കു വാങ്ങി . നാട്ടുകാരുടെ ശ്രമഫലമായി ആകെ ഒന്നര ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥാപിച്ചു പ്രവർത്തിച്ചു വരുന്നു.1960 -65 കാലഘട്ടത്തിലാണ് സ്കൂളിനായി പുതിയ സ്ഥലം കണ്ടെത്തിയത്. വിദ്യാലയം ഓല മേയുന്നതിന് സാമ്പത്തികശേഷി ഇല്ലാത്തതിനാൽ സ്കൂൾ പൊളിഞ്ഞുവീഴുകയും വിദ്യാർഥികളുടെ പഠനം താത്കാലികമായി നിലച്ചു പോവുകയും ചെയ്തു.ഈ അവസരത്തിൽ മാന്ത്രമഠത്തിൽ ശ്രീ .പി .ഉണ്ണിക്കൃഷ്ണൻനായർ അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കരിമ്പാട്ട് മില്ലിന്റെ ഒരു ഭാഗത്തു സ്കൂൾ പ്രവർത്തിക്കുവാൻ അവസരം നൽകുകയുണ്ടായി.തുടർന്ന് പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന അദ്ദേഹത്തിന്റെയും ശ്രീ .കെ കെ നായർ എം എൽ എ യുടെയും തഹസീൽദാർ ആയിരുന്ന ശ്രീ.നീലകണ്ഠനാചാരി ,ശ്രീ,സാമുവേൽ ശ്രീ,തോമസ് മത്തായിസാർ എന്നിവരുടെയും മറ്റു നാട്ടുകാരുടെയും സഹായത്തോടെ സ്കൂൾ മന്ദിരത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിലയ്ക്കുവാങ്ങിയ സ്ഥലത്താണ് ഇന്നു കാണുന്ന മന്ദിരം നിലവിൽ വന്നത്.
ഹൈന്ദവ ക്രൈസ്തവ വിശ്വാസികളുടെ സ്നേഹകൂട്ടായ്മ പ്രദേശത്തിന് മതേതരത്വമുഖം നൽുന്നു. അറിവിൻ്റെ വെളിച്ചം പകർന്നു നൽകി കൊണ്ട് ദേശ സേ വിനി വായനശാല സമീപത്ത് പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
അച്ചൻകോവിലാറിന്റെ തീരത്തുള്ള പ്രശാന്തസുന്ദരമായ സ്ഥലത്താണ് പുരാതനമായ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1 .37 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.3250 square ഫീറ്റുള്ള കെട്ടിടത്തിൽ 7 ക്ലാസ്സ് മുറികൾ ഉണ്ട്.പ്രധാന കെട്ടിടത്തിൽ ഓഫീസ് റൂം ,സ്റ്റാഫ്‌റൂം,സയൻസ്,സോഷ്യൽസയൻസ് ,ഗണിത ലാബുകൾ സ്ഥിതിചെയ്യുന്നു.കംപ്യൂട്ടർലാബിൽ 5 ലാപ്‌ടോപ്പുകൾ 3 പ്രോജെക്ടറുകൾ .പഠനസംബന്ധമായ സി.ഡി.കളുടെ വിപുലമായ ശേഖരം എന്നിവ ഉണ്ട്.എല്ലാ കുട്ടികൾക്കും കംപ്യൂട്ടർലാബിൽ ഇരിക്കാനാവശ്യമായ റൈറ്റിംഗ് പാടോടുകൂടിയ കസേരകളും ഉണ്ട്.കേബിൾ ടി.വി.കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.2000 ന് മേൽ പുസ്തകങ്ങളുള്ള വിപുലമായ ഒരു ലൈബ്രറി ഉണ്ട്.ആധുനിക സൗകര്യങ്ങളുള്ള ഒരു വോളീബോൾ കോർട്ട് ഇവിടെയുണ്ട്.കുട്ടികൾക്ക് കളിക്കാനുള്ള സ്ലൈഡറും ഊഞ്ഞാലും സ്ഥാപിച്ചിട്ടുണ്ട്.കായികവിനോദനത്തിനും പരിശീലനത്തിനും ഉതകുന്ന ഉപകരണങ്ങളും ആവശ്യമായ സ്ഥലവും സ്കൂൾ കോമ്പൗണ്ടിൽ ഉണ്ട്.ടോയ്‌ലറ്റ് സൗകര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഒരുക്കിയിട്ടുണ്ട്.ഭിന്നശേഷിക്കാർക്കായി പ്രത്യേക ടോയ്‌ലറ്റ് നിർമ്മിച്ചിട്ടുണ്ട്.തിളപ്പിച്ചാറിച്ച കുടിവെള്ളം ക്ലാസ് മുറികളിൽ ഒരുക്കിയിട്ടുണ്ട്,വിശാലമായ ഒരു ഡൈനിങ്ങ് ഹാളും ഡൈനിങ് ടേബിളുകളും ഉച്ചഭക്ഷണവിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നു.നല്ല സ്ഥല സൗകര്യമുള്ള ഒരു ആഡിറ്റോറിയം സ്കൂളിലുണ്ട്.ടൈലുകൾ പാകി വൃത്തിയാക്കിയ പാചകപ്പുര ഉണ്ട്.വിശാലമായ ഒരു ജൈവവൈവിധ്യ ഉദ്യാനം സ്കൂൾ മുറ്റത്ത് തയാറാക്കിയിട്ടുണ്ട്.പച്ചക്കറികൃഷി ചെയ്യുന്നതിനുള്ള സ്ഥലസൗകര്യവും സ്കൂളിലുണ്ട്.
അധ്യാപകർ
- ബീതാമോൾ സി . കെ (എഛ് എം )
- റാണി കെ ജോയ്
- സുശീൽകുമാർ പി കെ
- ദീപ വാസുദേവൻ
- കവിതാ കൃഷ്ണൻ
- അനിത കെ ആർ
- നിമ്മി രാജ്
- നിഷമോൾ എസ്
അനധ്യാപകർ
- മനോജ്
- സുനി
- സുമതി
മുൻസാരഥികൾ
പേര് | കാലഘട്ടം |
---|---|
പി രാമചന്ദ്രൻനായർ | 1983-1992 |
ഏലിയാമ്മ വർഗീസ് | 1992-1993 |
വി സി മാത്യു | 1993-1996 |
വി കെ സരസ്വതിയമ്മ | 1996-2001 |
ബി വിജയമ്മ | 2001-2005 |
എം ജി സുരേന്ദ്രൻ നായർ | 2005-2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറിത്തോട്ടം
____________________________
സ്കൂളിൻ്റെ പുറകുവശത്തുള്ള സ്ഥലത്ത് ഒരു അടുക്കളത്തോട്ടം നിർമ്മിച്ചു. കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു - അധ്യാപകർക്ക് ഓരോ ഗ്രൂപ്പിൻ്റെയും ചുമതല നൽകി.ഗ്രൂപ്പടി സ്ഥാനത്തിൽ തോട്ടം പരിപാലിച്ചു.ചീര, വെണ്ട മത്തൻ, വഴുതന, കോവൽ പയർ, വെള്ളരി തുടങ്ങിയവ കൃഷി ചെയ്തു. മെച്ചപ്പെട്ട വിളവ് ലഭിച്ചു.സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനായി ഈ പച്ചക്കറികൾ ഉപയോഗിച്ചു -
ജൈവവൈവിധ്യ ഉദ്യാനം
വിവിധ ക്ലബ്ബുകൾ
___________________
കുട്ടികളുടെ പൂർണ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ സ്കൂളിലുണ്ട്. ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്ബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയിലൂടെ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.ഇവ കൂടാതെ പരിസ്ഥിതി ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് എന്നിവയും സജീവമായി പ്രവർത്തിക്കുന്നു '2019 -20 വർഷത്തെ മികച്ച ഗണിത ശാസ്ത്ര ക്ലബ്ബിനുള്ള സബ് ജില്ലാതല പുരസ്കാരവും സ്കൂളിന് ലഭിച്ചു'
ക്ലബുകൾ
ക്ലബ് | ചുമതല |
---|---|
വിദ്യാരംഗം | പി കെ സുശീലകുമാർ |
ഹെൽത്ത് ക്ലബ് | അനിത കെ ആർ |
ഗണിത ക്ലബ് | ബീതാമോൾ സി . കെ |
സയൻസ് ക്ലബ് | ദീപ വാസുദേവൻ |
സാമൂഹ്യശാസ്ത്ര ക്ലബ് | നിഷമോൾ എസ് |
നല്ലപാഠം | കവിതാ കൃഷ്ണൻ |
ഇംഗ്ലീഷ് ക്ലബ് | റാണി കെ ജോയ് |
ജി .കെ ക്ലബ് | നിഷമോൾ എസ് |
സ്പോർട്സ് ക്ലബ് | നിമ്മി രാജ് |
സീഡ് പ്രവർത്തനങ്ങൾ | കവിതാ കൃഷ്ണൻ |
ഇക്കോ ക്ലബ് | നിഷമോൾ എസ് |
സുരക്ഷാ ക്ലബ് | കവിതാ കൃഷ്ണൻ |
പ്രതിഭകളോടൊപ്പം
സ്കൂളിനടുത്തുള്ള ശാസ്ത്ര ,സാമൂഹ്യ സാംസ്കാരിക ,സാഹിത്യ രംഗത്തെ പ്രതിഭകളുമായി അടുത്തു സംവദിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു.
ക്വിസ് മത്സരങ്ങൾ
എല്ലാ ദിനാചരണങ്ങളോടനുബന്ധിച്ചും എൽപി - യു .പി തലത്തിൽ ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുന്നു'
ഫുഡ് ഫെസ്റ്റ് .
എല്ലാവർഷവും ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ചഭക്ഷ്യവസ്തുക്കളുടെ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു 'കട്ടുകളുടെയും രക്ഷകർത്താക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് എല്ലാവർഷവും പരിപാടി വൻവിജയമാകാറുണ്ട്.
ചിത്രങ്ങൾ / സ്കൂൾ ഫോട്ടോകൾ
സ്വാതന്ത്ര്യദിന റാലി
മികവുകൾ
അമ്മ വായന
വീടിനുള്ളിൽ അകപ്പെട്ടുപോയ ബാല്യത്തിന് ഉണർവേകാൻ നല്ല പുസ്തകങ്ങൾക്ക് കഴിയും എന്ന ആശയമാണ്ഈ പ്രവർത്തനത്തിന് പ്രേരകം സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ഞങ്ങൾ കുട്ടികളുടെ വീട്ടിലെത്തിച്ചു കൊടുത്ത് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ അമ്മമാർക്ക് നൽകി
അവർക്കും വായിക്കാൻ പുസ്തകങ്ങൾ നൽകി
വയിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ച Online ആയി നടത്തി
ഓൺലൈൻ അസംബ്ലി
തിങ്കൾ , ബുധൻ ദിവസങ്ങളിൽ മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഓൺലൈൻ അസംബ്ലി നടത്തി
പത്ര വായന,ഇന്നത്തെ ചിന്താവിഷയം, മഹത്‌വചനങ്ങൾ, പുസ്തകപരിചയം, G K ക്വിസ് , പ്രസംഗം എന്നിവ അസംബ്ലിയിൽ ഉൾപ്പെടുന്നു
എനിക്കു മുണ്ട് പറയാൻ
ആനുകാലിക സംഭവങ്ങളിൽ കുട്ടികൾക്ക് അറിവുണ്ടാവാനും, സ്വന്തം അഭിപ്രായവും നിലപാടും വ്യക്തമാക്കാനുള്ള പദ്ധതിയാണിത്
ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ കുട്ടികൾ വിവര ശേഖരണം നടത്തി ആഴ്ചയിലൊരിക്കൽ അധ്യാപകരുടെ മേൽനോട്ടത്തിൽ ചർച്ച നടത്തുന്നു
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം , റിപ്പബ്ലിക് ദിനം, പരിസ്ഥിതി ദിനം, വായനാ ദിനം , ചാന്ദ്ര ദിനം , ഗാന്ധിജയന്തി , അധ്യാപകദിനം ,ശിശുദിനംഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും ആചരിക്കുന്നു .