എസ്. ആർ. കെ. എം. എൽ. പി. എസ്.

21:48, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് സിറ്റി ഉപജില്ലയിലെ വളരെ പ്രശസ്തമായൊരു വിദ്യാലയമാണ് ശ്രീരാമ‍കൃഷ്ണമിഷൻ എൽ.പി.സ്കൂൾ.പന്നിയങ്കരക്കും

കണ്ണഞ്ചേരിക്കും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

എസ്. ആർ. കെ. എം. എൽ. പി. എസ്.
വിലാസം
പന്നിയങ്കര

കല്ലായി പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
വിവരങ്ങൾ
ഇമെയിൽsrkmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17229 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ബി.ആർ.സിസൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് സൗത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ295
പെൺകുട്ടികൾ215
ആകെ വിദ്യാർത്ഥികൾ510
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി മിനി
പി.ടി.എ. പ്രസിഡണ്ട്പി നംഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്റിൻഷിലി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji



പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസപരമായും സാംസ്കാരികവുമായുള്ള വളർച്ചയ്ക്ക് മുഖ്യപങ്കു വഹിച്ചശ്രീരാമകൃഷ്ണമിഷൻ എൽ.പി.സ്കൂൾ അതിന്റെ ചരിത്രം ആലേഖനം ചെയ്യുമ്പോഴും വളർച്ചയുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ തന്നെയാണ്. 1940 കളിൽ സർവ്വോത്തമ റാവു എന്ന സമ്പന്നൻ മലബാറിലെ പല സ്കൂളുകളും ഏറ്റെടുത്ത് നടത്തിയിരുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന "പള്ളി സ്കൂൾ " എന്നറിയപ്പെട്ടിരുന്ന കുടിപള്ളിക്കൂടവും അങ്ങിനെ ഏറ്റെടുത്തു. സർവ്വോത്തമറാവു ഏറ്റെടുത്ത് എല്ലാ വിദ്യാലയങ്ങളും' ഗണപത് സ്കൂൾ" എന്ന പേരിലറിയപ്പെട്ടു. ഈ ഗണപത് എൽ. പി സ്കൂൾ ആണ് പിന്നീട് " ശ്രീരാമകൃഷ്ണമിഷൻ എൽ. പ. സ്കൂൾ " ആയി മാറിയത്.

1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു. വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു. അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു. ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെൻ്റ് ഡിവിഷൻ വർദ്ധിപ്പിച്ചു

      17 ക്ലാസ്സുകളിലായി 510 വിദ്യാർത്ഥികളും 20 അദ്ധ്യാപകരുമുണ്ട്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക സി.മിനി ടീച്ചറാണ്. 
കൂടുതൽ വായിക്കൂ.........

ഭൗതികസൗകര്യങ്ങൾ

  • ശിശുസൗഹൃദക്ലാസ്സ്മുറികൾ
  • ജൈവവൈവിധ്യോദ്യാനം
  • കമ്പ്യൂട്ടർ/വിഷ്വൽ ലാബുകൾ
  • സ്കൂൾ ലൈബ്രറി ക്ലാസ്സ് ലൈബ്രറികൾ
  • ആധുനിക ശുചിമുറികൾ
  • പാചകപ്പുര
  • വിശാലമായകളിസ്ഥലം

'പാഠ്യേതരപ്രവർത്തനങ്ങൾ'

വിദ്യാരംഗം കലാസാഹിത്യവേദി
   കുരുന്നു പ്രതിഭകളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുവാനും, അവരിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും ഉള്ള കലാ,സാഹിത്യപ്രവർത്തനങ്ങൾ എല്ലാവർഷവും സംഘടിപ്പിക്കുന്നു

"ചില്ല "പരിസ്ഥിതി ക്ലബ്ബ്'

ഇംഗ്ലീഷ് ക്ലബ്ബ്
കുട്ടികളുടെ ആംഗലേയഭാഷാ നിലവാരം  മെച്ചപ്പെടുത്തുന്നതിനും, ഭാഷാഭിരുചി വളർത്തുന്നതിനും, ആംഗലേയഭാഷാപദസമ്പത്ത്,നൈപുണി  എന്നിവ വർദ്ധിപ്പിക്കുന്നതിനും, ഭാഷാവിനിമയം വളരെ ലളിതവും,ഫലപ്രദവുമാക്കുന്നതിനായി ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു.

"മജ്ഞരി" മലയാളംക്ലബ്ബ്

 മാതൃഭാഷയുടെ പ്രാധാന്യം,സവിശേഷതകൾ  എന്നിവ മനസ്സിലാക്കുന്നതിനും മലയാളഭാഷാനൈപുണി മെച്ചപ്പെടുത്തുന്നതിനും ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി  കുട്ടികളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നു.

ഗണിത ക്ലബ്ബ്

കുട്ടികളിൽ ഗണിതത്തിനോടുള്ള താൽപര്യം ഉണ്ടാക്കുന്നതിനും,ദൈനംദിനജിവിതത്തിൽ ഗണിതം എത്രത്തോളം സഹായകമാണെന്നു മനസ്സിലാക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തിക്കന്നു.

അറബിക് ക്ലബ്ബ്

അറബിഭാഷയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ,ഭാഷയുടെ വിനിമയസാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും ഉള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുന്നതിനുമായി, കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു.

സയൻസ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും നമ്മുടെ നാടിനെക്കുറിച്ചും അതിന്റെ വൈവിധ്യ പൂർണമായ ചരിത്ര സാംസ്കാരിക സാമൂഹികമുന്നേറ്റങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ കുട്ടികൾക്കു നൽകിക്കൊണ്ട് പ്രവർത്തിക്കുന്നു.

ജെ. ആർ.സി.യൂണിറ്റ്
കബ്ബ്, ബുൾ - ബുൾ യൂണിറ്റുകൾ
സുരക്ഷാക്ലബ്ബ്

ടാലന്റ് ക്ലബ്ബ്

മുൻപ്രധാന അദ്ധ്യാപകർ

1. എ, സി, ശങ്കുണ്ണിനായർ 2. എം. നാരായണൻ 3. കെ. രുഗ്മിണി 4. പി. ടി. അംബുജാക്ഷി 5. സി. ഭാനുമതി 6. കെ. ചന്ദ്രമതി 7. പി. എൻ. അബ്ദുറഹ്മാൻ (സംസ്ഥാന അവാർഡ് ജേതാവ്) 8. പി. എൻ. ഭദ്രാദേവി 9. സുനിൽകുമാർ 10. ടി. ആർ.സുഷമ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട്
  • ഫറോക്ക്


"https://schoolwiki.in/index.php?title=എസ്._ആർ._കെ._എം._എൽ._പി._എസ്.&oldid=2536274" എന്ന താളിൽനിന്ന് ശേഖരിച്ചത്