ജി എൽ പി എസ് നെടുമ്പാല

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് നെടുമ്പാല
വിലാസം
ഉപ്പുപാറ

ജി എൽ പി സ്കൂൾ നെടുമ്പാല ,ഉപ്പുപാറ, തൃക്കൈപ്പറ്റ ,മേപ്പാടി
,
തൃക്കൈപ്പറ്റ പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04936282522
ഇമെയിൽglpsnedumbala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15213 (സമേതം)
യുഡൈസ് കോഡ്32030301603
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകൽപ്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കൽപ്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംമുട്ടിൽ ഗ്രാമപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണൻ എം ആർ
പി.ടി.എ. പ്രസിഡണ്ട്അബുബക്കർ സിദ്ദിഖ്
എം.പി.ടി.എ. പ്രസിഡണ്ട്റഫീനത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ ഉപജില്ലയിൽ ഉപ്പുപാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് നെടുമ്പാല . ഇവിടെ 17 ആൺ കുട്ടികളും 12 പെൺകുട്ടികളും അടക്കം 29 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ്.

ചരിത്രം

മേപ്പാടി പഞ്ചായത്തിലെ രണ്ടാം വാർഡ് നെല്ലിമാളം മുക്കംകുന്ന് ഉപ്പുപാറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നെടുമ്പാല ഗവൺമെന്റ് എൽ പി സ്കൂൾ 1950 ന് മുന്പാണ് പ്രവർത്തനമാരംഭിച്ചത് .പ്രാകൃത ഗോത്ര വിഭാഗത്തിലെയും, കുുടിയേറ്റക്കാരുടെയും മലയാള പ്ലാൻറ്റേഷൻ പാടിയിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ സൗകര്യത്തിനാണ് ഈ വിദ്യാലയം തുടങ്ങിയത്. നെടുമ്പാല പ്രദേശത്തിന് അനുവദിച്ച വിദ്യാലയം അവിടെ സ്ഥലം ലഭ്യമാവാതെ വന്നപ്പോൾ ഉപ്പുപാറ പ്രദേശത്തെ കാട്ടിൽ മൊയ്തീൻ എന്നിവരുടെ വാടകക്കെട്ടിടത്തിലാണ് ആരംഭിച്ചത്. സ്ഥലം പരിമിതമാണെങ്കിലും അന്ന് കുട്ടികൾ കൂടുതൽ ഉണ്ടായിരുന്നു.സ്കൂളിനുവേണ്ടി പല സ്ഥലങ്ങളും നോക്കിയെങ്കിലും അവസാനം സ്കൂളിന് ഇവിടെത്തന്നെ സ്ഥലം വാങ്ങുകയായിരുന്നു.

2001 2002 കാലഘട്ടത്തിൽ സ്കൂൾ വികസന സമിതിയുടെ പരിശ്രമത്തിന് ഫലമായി നാട്ടുകാരിൽ നിന്നും സ്വരൂപിച്ച 60,000 രൂപയ്ക്ക് സ്കൂൾ കെട്ടിടവും 9 സെന്റ് സ്ഥലവും കാട്ടിൽ മൊയ്തീൻ എന്നിവരിൽ നിന്ന് വാങ്ങുകയും സർക്കാറിന് വിട്ടുകൊടുക്കുകയും ആയിരുന്നു .2003 2004 വർഷത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 12,00,00 രൂപ ചിലവിൽ പുതിയ ഇരുനില കെട്ടിടം പണിയുകയും 2004 ഫെബ്രുവരി ആറാംതീയതി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ഈ വിദ്യാലയത്തിൽ പഠിക്കുന്ന 35 കുട്ടികളിൽ പ്രാകൃത ഗോത്ര വിഭാഗത്തിലുള്ള 20 കുട്ടികളും ഉപ്പുപാറ പ്രദേശത്തുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലുള്ള രക്ഷിതാക്കളുടെ 15 കുട്ടികളുമാണ് പഠനം നടത്തുന്നത്. ഭൗതികസാഹചര്യം മികച്ച നിലവാരം പുലർത്തുന്നുണ്ട് എങ്കിലും ചുറ്റുമതിൽ ഗേറ്റ് എന്നിവയും കളിസ്ഥലവും അനിവാര്യമാണ്. കല്ലുമല വീട്ടുമുറ്റം, ഇലിച്ചുവട് ജയ്ഹിന്ദ് ,നെടുമ്പാല ,ഉപ്പുപാറ എന്നീ കോളനികളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . മുക്കംകുന്ന് മേപ്പാടി റൂട്ടിൽ ബസ് സർവീസ് ഇല്ലാത്തതിനാൽ നെടുമ്പാല പ്രദേശത്തെ കുട്ടികൾ ഈ വിദ്യാലയത്തിൽ ചേരാതെ ബസ് സർവീസ് കൂടുതൽ ഉള്ള മേപ്പാടി പ്രദേശത്തെ വിദ്യാലയങ്ങളിൽ അഡ്മിഷൻ നേടുന്നു . വിദ്യാലയത്തിൽ കുട്ടികൾക്കുള്ള കളിസ്ഥലം ഇല്ലാത്തത്തതിനാലും കുട്ടികളുടെ എണ്ണം കുുറയാൻ കാരണമായി. എങ്കിലും കൂട്ടായ പ്രവർത്തനത്തിൻ ഫലമായി കഴിഞ്ഞ രണ്ടു വർഷങ്ങളിൽ 10 ൽ കൂടുതൽ വിദ്യാർത്ഥികളെവിദ്യാലയത്തിൽ ചേർക്കാനായി. 2020 മാർച്ചിൽ ആരംഭിച്ച കോവിഡിന്റെ വ്യാപനം പ്രവർത്തനങ്ങൾ സാരമായി ബാധിച്ചതും പ്രയാണത്തിന് തടസ്സം നേരിട്ടു.

ഭൗതികസൗകര്യങ്ങൾ

- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 4ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

Sl.no Name Year
1.    ജോസഫ് മണലോത് 1990-1997
2.    റോസമ്മ   ജോസഫ് 1997-1998
3.    കുട്ടപ്പൻ ഓ ആർ 1998-1999
4.    കെ തങ്ക 1999-2000
5.    ശശിധരൻ 2000-2004
6.    സ്റ്റാനി സ്ലാവോസ് 2004-2006
7.    സെബാസ്ററ്യൻ 2006-2007
8.    ഔസേപ്പ് 2007-2008
9.    എം കെ ആനന്ദവല്ലി 2008-2011
10.   മൃദുല കുമാരി എം ജി 2011-2016
11.   മോഹൻരാജ് 2016-2019
12 അബ്ദുൽ കരീം  2019-2022

അദ്ധ്യാപകർ

  • കൃഷ്ണൻ എം ആർ
  • ലീന പി  ആന്റണി
  • സജീഷ് കെ ജെ
  • രെഹ്ന സി എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


15213

വഴികാട്ടി

  • ഉപ്പുപാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം

Map


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നെടുമ്പാല&oldid=2535806" എന്ന താളിൽനിന്ന് ശേഖരിച്ചത്