പ‍‍ഞ്ചായത്ത് എൽ പി എസ് കോണിപ്പാട്

21:33, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മേലുകാവ് പഞ്ചായത്തിലെ 10 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് മേലുകാവ് പഞ്ചായത്ത് എൽ .പി ,സ്കൂൾ .

പ‍‍ഞ്ചായത്ത് എൽ പി എസ് കോണിപ്പാട്
വിലാസം
കോണിപ്പാട്

മേലുകാവ് പഞ്ചായത്ത് എൽ .പി .സ്കൂൾ ,കിഴക്കൻമറ്റം പി .ഓ ,മേലുകാവ്
,
കിഴക്കൻമറ്റം പി.ഒ.
,
686652
,
കോട്ടയം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽlpskonipad2020@gmail.com
കോഡുകൾ
സ്കൂൾ കോഡ്32215 (സമേതം)
യുഡൈസ് കോഡ്32100200403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനീസ .എം
പി.ടി.എ. പ്രസിഡണ്ട്ജോമി ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര ജിജിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956 ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.മേലുകാവ് എന്ന മലയോര ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് .പയസ് മൗണ്ട് എന്നാണ് ഈ സ്‌ഥലം അറിയപ്പെടുന്നത്. ഗവണ്മെന്റ് പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്‌കൂൾ അനുവദിക്കുന്നത് അറിഞ്ഞു അന്നത്തെ വാർഡ്‌ മെമ്പറായിരുന്ന ശ്രീ.വി .ജെ .ജോസഫ് വാഴചാരിക്കലും നാട്ടുകാരും ചേർന്ന് ഒരു വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തു .സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്‌ഥലം ശ്രീ.വർക്കി മൈക്കിൾ ഐക്കരക്കുന്നേൽ ദാനമായി നൽകി .അങ്ങനെ 1956 ൽ ഒന്നാം ക്ലാസ്സിൽ 32 ആൺകുട്ടികളും 33 പെൺകുട്ടികളും രണ്ടാം ക്ലാസ്സിൽ 15 ആൺകുട്ടികളും 16 പെൺകുട്ടികളുമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു..

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ ഗ്രൗണ്ട് സ്കൂളിനുണ്ട് .ഊഞ്ഞാൽ ,മെറി ഗോ റൗണ്ട് ,സ്ലൈഡ് എന്നിവ ഉൾപ്പെടെ ഒരു ചെറിയ പാർക്കും ഗ്രൗണ്ടിലുണ്ട് .

സ്കൂൾ ബസ്

കുട്ടികൾക്ക് വാഹന സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

അനീസ ടീച്ചറിന്റെ നേതൃത്വത്തിൽ പലതരം പച്ചക്കറികളും ഫലവൃക്ഷങ്ങളും നട്ടു പരിപാലിച്ചു വരുന്നു .

വിദ്യാരംഗം കലാസാഹിത്യ വേദി

എല്ലാ കുട്ടികളും അംഗങ്ങളായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

ബിന്ദു  ടീച്ചറിന്റെ മേൽനേട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന ശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അനീസ ടീച്ചറിന്റെ മേൽനേട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

ആശ ടീച്ചറിന്റെ മേൽനേട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

സാറാമ്മ ടീച്ചറിന്റെ മേൽനേട്ടത്തിൽ എല്ലാ കുട്ടികളും അടങ്ങുന്ന പരിസ്ഥിതിക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

കരാട്ടെ ക്ലാസ്സ്‌.

നേട്ടങ്ങൾ

  • പാഠ്യ പാഠ്യതര കലാകായിക രംഗങ്ങളിൽ കുട്ടികൾ മികവ് പുലർത്തി പോരുന്നു.
  • 2022-23 വർഷത്തിൽ ഈരാറ്റുപേട്ട സബ് ജില്ല കലോത്സവത്തിൽ ഗവണ്മെന്റ് സ്കൂളുകളിൽ രണ്ടാം സ്ഥാനം * 2023-24 അധ്യയന വർഷത്തിൽ സംസ്ഥാന കർഷക അവാർഡിൽ കോട്ടയം ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്തിന് സ്കൂൾ അർഹത നേടി
  • 2023-24 വർഷം സ്കൂളിന് ഹരിത വിദ്യാലയ അവാർഡ് ലഭിച്ചു.

ജീവനക്കാർ

അധ്യാപകർ

  1. അനീസ എം
  2.   ബിന്ദുമോൾ .സി.തോമസ്
  3.  സാറാമ്മ .കെ .എ
  4. ഫാത്തിമ നൗഫൽ

അനധ്യാപകർ

  1. ഷിമ്മ്യ കെ .ആർ

മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ  പേര്  കാലയളവ്
1 ശ്രീ .ഗോപാലപിള്ള 1956 - 1968
2 ശ്രീ .വി.റ്റി.ജോസഫ് 1968 - 1980
3 ശ്രീ .എ.ജെ.ജോസഫ് 1980 - 1989
4 ശ്രീമതി .പി.കെ.കല്ല്യാണി 1989 - 1998
5 ശ്രീമതി .ബീന.ജി.നായർ 1998 - 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .ജെയിംസ് ആനക്കല്ലുങ്കൽ - അഡ്വക്കേറ്റ്

ശ്രീ .തോമസ് ചെറുതോട്ടം - പ്രൊഫസർ

ശ്രീ.അനിൽ  - ഡോക്ടർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ഈരാറ്റുപേട്ട  ഭാഗത്തു നിന്ന് വരുന്നവർ ഇടമറുക് ഹെൽത്ത് സെന്റർ സ്റ്റോപ്പിൽ ബസ് ഇറങ്ങി കുറുമണ്ണ് റൂട്ടിൽ 1 കിലോമീറ്റർ ഉള്ളിലേക്ക് വരുക

തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ ഇടമറുക് ഹെൽത്ത് സെന്റർ സ്റ്റോപ്പിൽ  ബസ് ഇറങ്ങി കുറുമണ്ണ് റൂട്ടിൽ 1 കിലോമീറ്റർ ഉള്ളിലേക്ക് വരുക.