ഡി.വി.എൽ.പി.എസ് കൊണ്ടാഴി

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഡി.വി.എൽ.പി.എസ് കൊണ്ടാഴി
വിലാസം
കൊണ്ടാഴി

ഡി.വി.എൽ.പി.എസ്. കൊണ്ടാഴി
,
സൗത്ത് കൊണ്ടാഴി പി.ഒ.
,
679106
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽdvlpskondazhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്24631 (സമേതം)
യുഡൈസ് കോഡ്32071301002
വിക്കിഡാറ്റQ64088849
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടാഴിപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ56
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ. ഒ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. കരിഷ്മ
എം.പി.ടി.എ. പ്രസിഡണ്ട്ആതിര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിൽ കൊണ്ടാഴി പഞ്ചായത്തിൽ എട്ടാം വാർഡിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .ചാവക്കാട്‌ വിദ്യാഭ്യസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്‌ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .കിഴക്കുദിക്കിൽ കരയോട്  കിന്നരം ചൊല്ലി മന്ദമന്ദം ഒഴുകുന്ന ഗായത്രി പുഴയും, തെക്കുപടിഞ്ഞാറ് കണ്ണിനെ കുളിരണിയിക്കുന്ന  കായംപൂവ്വം കാടും, വടക്കുഭാഗം പച്ചപുതച്ച വിശാലമായ നെൽപ്പാടങ്ങളും സമ്മേളിക്കുന്ന  ഈ സരസ്വതീക്ഷേത്രത്തിന്റെ അങ്കണം  ഗൃഹാതുരത്വവും പ്രകൃതി രമണീയതയും നിറഞ്ഞു നിൽക്കുന്നതുമാണ് .ഇവിടുത്തെ ജനങ്ങളിൽ അധികവും കർഷകരും, കർഷകത്തൊഴിലാളികളും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരും ആണ്. അതിനാൽ സാധാരണക്കാരുടെ  മക്കൾക്ക് പഠിക്കാൻ  പറ്റിയ വിദ്യാലയമാണിത്. ഭൂരിപക്ഷം ജനങ്ങളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് ഇവിടെയുള്ളവർ. സൗത്ത് കൊണ്ടാഴി തേക്കിൻകാട് കോളനി, ഒന്നാം കല്ല് എന്നീ പ്രദേശങ്ങൾ ചേർന്നതാണ് സ്കൂൾ പരിസരം. ഈ വിദ്യാലയത്തിൽ പഠിച്ച്  സമൂഹത്തിൽ ഉന്നത സ്ഥാനത്ത് എത്തിച്ചേർന്ന ധാരാളം വ്യക്തികളുണ്ട്.

നാരായണമേനോൻ എന്ന മഹത് വ്യക്തിയായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ .ചാത്തൻചിറ ഗോപാലൻമാസ്റ്റർ ,കുഞ്ഞപ്പൻമാസ്റ്റർ എന്നിവർ ആദ്യ കാലങ്ങളിൽ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീ. നാരായണമേനോന് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .ബാലഗോപാലൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇദ്ദേഹത്തിന്റെ കാലശേഷം സഹോദരനായ യു .പി .രാമചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും അദ്ദേഹം തന്നെയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ .

ഭൗതികസൗകര്യങ്ങൾ

4  ക്ലാസ്സ് മുറികളും  ,1 ഓഫീസ്‌മുറിയും ഉണ്ട് .

യൂറിനൽസ് , ടോയ് ലറ്റ്സൗകര്യം ഉണ്ട് .

നെറ്റ് കണക്റ്റിവിറ്റി ഉണ്ട് .

2 ലാപ്‌ടോപ്പും 1 പ്രൊജക്ടറും ഉണ്ട് .

ലൈബ്രറി സൗകര്യം ഉണ്ട് .

എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറി ഉണ്ട് .

കുടിവെള്ളസൗകര്യം ഉണ്ട് .

* ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ

മൈക്ക്സെറ്റ്  ,പ്രൊജക്ടർ ,ലാപ്‌ടോപ് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി

ക്ലബ്ബ് പ്രവർത്തനങ്ങൾ


ശാസ്ത്ര ക്ലബ്ബ്

ഗണിതക്ലബ്‌

വിദ്യാരംഗംക്ലബ്  പ്രവർത്തിപരിചയംക്ലബ്

ക്ലബ് ശുചിത്വ ക്ലബ്

ആരോഗ്യക്ലബ്‌

കലാകായികം ക്ലബ് .

നേർക്കാഴ്ച

മുൻ സാരഥികൾ

1 ചാത്തൻചിറ ഗോപാലൻ മാസ്റ്റർ
2 കുഞ്ഞപ്പൻ  മാസ്റ്റർ
3 ശങ്കരൻ മാസ്റ്റർ
4 ഇട്ടിയാനം ടീച്ചർ
5 ലീല ടീച്ചർ
6 കെ.കെ.അംബിക ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാമചന്ദ്രൻ - പോസ്റ്റ് മാസ്റ്റർ

രാധാകൃഷ്ണൻ - ആർമി കേണൽ

വേണുഗോപാലൻ -ആർമി കേണൽ

പ്രസാദ് ചന്ദ്രൻ - മുൻ കൊണ്ടാഴി പഞ്ചായത്ത്‌ പ്രസിഡന്റ്‌

വിജയൻ എൻ .കെ - പാസ്സ്പോർട്ട്‌ ഓഫീസർ

സുരേഷ് ബാബു കൊണ്ടാഴി - സാഹിത്യക്കാരൻ

ഡോ.ഹരീഷ്

നേട്ടങ്ങൾ .അവാർഡുകൾ.

LSS വിജയികൾ

അനുശ്രീ .കെ .സുധീഷ്

രബിൽ കൃഷ്ണ .ബി

അശ്വിത

ആദർശ്

ഹൃദ്യ പി

വഴികാട്ടി

തൃശ്ശൂരിൽ നിന്ന് ചേലക്കര വഴി മായന്നൂർ -ഒറ്റപ്പാലം ബസ്സിൽ കയറി കൊണ്ടാഴി സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം.

Map
"https://schoolwiki.in/index.php?title=ഡി.വി.എൽ.പി.എസ്_കൊണ്ടാഴി&oldid=2533822" എന്ന താളിൽനിന്ന് ശേഖരിച്ചത്