ഡി.വി.എൽ.പി.എസ് കൊണ്ടാഴി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആസാദീ അമൃത മഹോത്സവ്

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ധീര സ്മരണകൾ ഉണർത്താൻ “സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്” ചാർത്തി കൊണ്ടാഴി ദേവി വിലാസം എൽ .പി ,സ്കൂളിലെ  കുരുന്നുകൾ. സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ അടയാളമായി ആഗസ്റ്റ് 10 ബുധനാഴ്ച രാവിലെ 10 മണിക്ക് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഓരോരുത്തരായി തങ്ങളുടെ കയ്യൊപ്പ് വെള്ളത്തുണിയിൽ പതിപ്പിച്ചതോടെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങൾക്ക് തുടക്കമായി.