എസ് വി ബി എച്ച് എസ് എസ് ശാന്തിഗിരി ആശ്രമം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
എസ് വി ബി എച്ച് എസ് എസ് ശാന്തിഗിരി ആശ്രമം | |
---|---|
വിലാസം | |
ശാന്തിഗിരി എസ് വി ബി എച്ച് എസ് എസ് ശാന്തിഗിരി ആശ്രമം , ശാന്തിഗിരി പി.ഒ. , 695589 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 2005 |
വിവരങ്ങൾ | |
ഫോൺ | 9496629076 |
ഇമെയിൽ | santhigirividyabhavanhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43481 (സമേതം) |
എച്ച് എസ് എസ് കോഡ് | 1162 |
വിക്കിഡാറ്റ | Q64036562 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാണിക്കൽ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | ഹയർസെക്കന്ററി |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 230 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ എസ് എസ് |
വൈസ് പ്രിൻസിപ്പൽ | ശ്രീജിത്ത് എസ് വി |
പി.ടി.എ. പ്രസിഡണ്ട് | ഡോ. ഹരിഹരൻ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോഡിന് സമീപം ശാന്തിഗിരി ആശ്രമത്തിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ചു. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ബയോളജി സയൻസ്,കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകളാണ് ഉള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗ്രാമ അന്തരീക്ഷവും സ്കൂളിനെ മികവുറ്റതാക്കുന്നു.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോഡിന് സമീപം ശാന്തിഗിരി ആശ്രമത്തിനു കീഴിൽ 2005ൽ പ്രവർത്തനമാരംഭിച്ചു. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിൽ ബയോളജി സയൻസ്,കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകളാണ് ഉള്ളത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗ്രാമ അന്തരീക്ഷവും സ്കൂളിനെ മികവുറ്റതാക്കുന്നു. ലിറ്റററി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, നാച്ചുറൽ ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവ പ്രവർത്തിച്ചുവരുന്നു2017ൽ നാഷണൽ സർവീസ് സ്കീം പ്രവർത്തനമാരംഭിച്ചു. ഈ സ്ഥാപനത്തിൽ പഠിച്ചിറങ്ങിയ ആയിരത്തിൽപരം വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മുന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന മുന്ന് നിലയുളള കെട്ടിടമാണ്. വിശാലമായ ഗ്രൗണ്ട് ആണ് ഈ വിദ്യാലയത്തിലുളളത്. വിശാലമായ ക്യാമ്പസും കളിസ്ഥലങ്ങളും സുസജ്ജമായ ലാബുകളും ഓപ്പൺ എയർ ഓഡിറ്റോറിയവും, വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും സ്കൂൾ ബസ് സൗകര്യവും ഇവിടെ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ സാഹിത്യമൽസരങ്ങൾ, വായനാവാരം എന്നിവ നടത്തി വരാറുണ്ട്. സയൻസ് ക്ലബ് ഇവിടെ പ്രവർത്തിച്ചു വരുന്നു. ലഹരി വിരുദ്ധ ക്ലബ് ബോധവൽക്കരണ ക്ലാസ്സ് , റാലി എന്നിവ സംഘടിപ്പിക്കാറുണ്ട്. നാച്വറൽ ക്ലബ് പഠനത്തിന്റെ ഭാഗമായി എല്ലാവർഷവും തെന്മല കൊണ്ടു പോകാറുണ്ട്. എൻ എസ് എസ് പ്രവർനങ്ങളും നടന്നു വരുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
ശാന്തിഗിരി ആശ്രമത്തിന്റെ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കന്ററി സ്കൂൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | റ്റി വി ജി നായർ | 2005-2015 |
2 | ജനനി കൃപാ ജ്ഞാനതപസ്വിനി | 2015-2017 |
3 | ശ്രീജിത്ത് എസ് വി | 2017-2018 |
4 | സ്വാമി പ്രണവശുദ്ധ ജ്ഞാനതപസ്വി | 2018-2020 |
5 | ശ്രീജിത്ത് എസ് വി | 2020-2023 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ