എം യു എം ജെ ബി എസ് വടകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം യു എം ജെ ബി എസ് വടകര | |
---|---|
വിലാസം | |
വടകര വടകര ബീച്ച്-പി.ഒ, , -വടകര വഴി 673 103 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 9497648737 |
ഇമെയിൽ | 16829h.m.@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16829 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റാഫി.ഇ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ താഴെഅങ്ങാടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് 'എം യു എം ജെ ബി സ്കൂൾ'
ചരിത്രം
“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് എം യു എം ജെ ബി യിലെ മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന താഴെ അങ്ങാടിയിലെ തിലകക്കുറിയാണ് എം യു എം ജെ ബി സ്കൂൾ . കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
- കംപ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള 8 ക്ളാസ് മുറികൾ
- കളി സ്ഥലങ്ങൾ
- ഗ്യാസ് കണക്ഷൻ ഉള്ള കിച്ചൺ സൗകര്യം
- 4 ശുചിമുറികൾ , ഓഫീസ്, സ്റ്റാഫ് റും
പ്രീപ്രൈമറി
സ്കൂളിൽ പ്രീപ്രൈമറിയും പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭാഗമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. കുട്ടികൾക്കു വീഡിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും ശബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകമാക്കുന്നു. 74 കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്യാമള വി.കെ
- എ.കെ നിസാർ
- സഫിയ എൻ.വി
- കെ.വി ഖാലിദ്
- ഹുസൈൻ റാവൂത്തർ
- മൊയ്തു
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ സി.എം കുുഞ്ഞിമൂസ്സ
- പ്രൊഫ കെ.കെ മഹമൂദ്
- എ.ടി.കെ മുഹമ്മദ്(സിറ്റ്സർലണ്ട്)
- എസ്.വി അബ്ദുല്ല.
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- താഴെ അങ്ങാടിയിൽ സ്ഥിതിചെയ്യുന്നു.
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.