ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ

20:42, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ
വിലാസം
പള്ളിമുക്ക് പറപ്പുർ

ജി എൽ പി എസ് വിളയിൽ പറപ്പൂർ
,
വിളയിൽ പി.ഒ.
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽglpsvparappur26@gmail.com
കോഡുകൾ
സ്കൂൾ കോഡ്18230 (സമേതം)
യുഡൈസ് കോഡ്32050100807
വിക്കിഡാറ്റQ64564295
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചീക്കോട്,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ63
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹവ്വാഉമ്മ പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുറഹിമാൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷാദിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

കേരളാ സർക്കാരിന്റെ നന്മ നിറഞ്ഞ ഈ പദ്ധതി ചരിത്രത്താളുകളിൽ എന്നും മിന്നി നിൽക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് തുടങ്ങട്ടെ.

ചരിത്രം

സ്വാതന്ത്ര്യത്തിനുമുന്പ്, വിദ്യാഭ്യാസത്തിനു പ്രധാന്യം ഇല്ലാത്ത കാലം ,സുമനസ്സുകളുടെ ധീരമായ ഇടപേടെൽ ! ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു. തൊന്നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും , പൂർവികർ തെളിയിച്ചുവെച്ച ആ അക്ഷരജ്യോതിസ്സ് ഈ ഗ്രാമത്തിലെ ഏവർക്കും ഇന്നും വെളിച്ചം പകരുന്നു.വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഇ ടി യുടെ ബാപ്പ ഇവിടുത്തെ ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.എ.ഒ ചെക്ക് മാസ്റ്റർ ,തലേതൊടി ഉണ്ണികൃഷ്ണൻ നംപൂതിരി ,കുട്ടികൃഷ്ണൻ മാസ്റ്റർ ,ബാലൻ മാസ്റ്റർ, അലവിക്കുട്ടി മാസ്റ്റർ, സുബ്രായൻ മാസ്റ്റർ,സുലോചന ടീച്ചർ ,കാളി ടീച്ചർ,ലക്ഷ്മി ടീച്ചർ,മാലതി ടീച്ചർ,കേശവൻ മാസ്റ്റർ ,തുളസി മാസ്റ്റർ എന്നിവർ പൂർവ്വ ഗുരുക്കന്മാരിൽ ചിലർ മാത്രം .


ഭൌതികസൌകര്യങ്ങൾ

           പ്രീ കെ.ഇ.ആർ കെട്ടിടം അടക്കം മൂന്നു കെട്ടിടങ്ങളിലായി ആറു ക്ലാസ്സുമുറികൾ പ്രവർത്തിക്കുന്നു. വാടക കെട്ടിടമായതിനാൽ 

സർക്കാർ സഹായങ്ങൾ ലഭിക്കാറില്ല. വഖഫ് ഭൂമി ആയതിനാൽ സർക്കാരിലേക്ക് ഈ സ്ഥലം വിട്ടുകൊടുക്കാനും സാധ്യമല്ല. തൊട്ടടുത്ത വിദ്യാലയങ്ങളൊക്കെ സ്വന്തം കെട്ടിടത്തിൽ തല ഉയർത്തി നിൽക്കുന്നത് കണ്ടു ഞങ്ങളുടെ ശിരസ്സു ഭൂമിയോളം താന്നു.ഞങ്ങൾ ഒരു തീരുമാനമെടുത്തു. സ്ഥലം കണ്ടെത്തിയിട്ട് തന്നെ ബാക്കി കാര്യം. അങ്ങനെ ഇരുപതു സെന്റു സ്ഥലം സ്ക്കൂളിനു വേണ്ടി വാങ്ങി.സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുന്നു. അനുമതി വേഗത്തിലാക്കാൻ വിക്കിയിലെ സുഹുത്രുക്കൾ ഇടപെട്ടാൽ നന്നായിരുന്നു.

സ്റ്റാഫ്

1 എച്ച് എം. ഹവ്വാ ഉമ്മ 2 കെ.മൈമൂന 3 ആമിന 4 പി. ലില്ലി 5 ആക്കിഫ് 6 ശബ്ന.പി.കെ 7 മുഹമ്മദ് സാലിഹ് പി (അറബിക്) 8 ശോഭന .(പി ടി സി എം )

പൂർവ പഠിതാക്കൾ

ഏറെ ആളുകളും വിദേശത്തു തന്നെ .ശിപായിമാർ മുതൽ പ്രഫസ്സർമാർ വരെ ഉള്ളവരിൽ എല്ലാവരും ആദ്യ)ക്ഷരം കുറിച്ചത് ഇവിടെ തന്നെ. വിദ്യാഭ്യാസ തൽപ്പരരായ ഏറെ ആളുകൾ ഉള്ള ഒരു പ്രദേശമാണിത്.

വഴികാട്ടി

കിഴിശ്ശേരിയിൽനിന്ന്>ഹജിയർപ്പടി>വിളയിൽ>പള്ളിമുക്ക് ,എത്തിയാൽ സ്കൂൾ ആയി. മൊത്തം പത്ത് കി.മീ. പള്ളിമുക്ക് സ്കൂൾ എന്നാണ്‌ ചോദിക്കേണ്ടത് .സ്കൂൾ ,മദ്രസ്സ്, പളളി, എന്നിവ ഒരേ കോമ്പൌണ്ടിൽ തന്നെ ആണ്