എ.എൽ.പി.എസ് മുറിയക്കണ്ണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് മുറിയക്കണ്ണി | |
---|---|
വിലാസം | |
മുറിയക്കണ്ണി, തിരുവിഴാംക്കുന്ന്. മുറിയക്കണ്ണി, തിരുവിഴാംക്കുന്ന്. , അലനല്ലൂർ പി.ഒ. , 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | alpsmuriyakkanni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21855 (സമേതം) |
യുഡൈസ് കോഡ് | 32060700115 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അലനല്ലൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 295 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹബീബുള്ള എസ് ആർ |
പി.ടി.എ. പ്രസിഡണ്ട് | സാനിർ പി |
എം.പി.ടി.എ. പ്രസിഡണ്ട് | റജീന എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ തിരുവിഴാംകുന്ന് മുറിയക്കണ്ണിയിൽ ഉള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ എൽ പി എസ് മുറിയക്കണ്ണി.
1953 ജൂൺ 22 ന് വള്ളുവനാട് താലൂക്കിൽ എടത്തനാട്ടുകര അംശത്തിൽ മുറിയക്കണ്ണി എയ്ഡഡ് എലമെന്ററി സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഒരു സ്വകാര്യ വ്യക്തിയുടെ വീടിന്റെ പൂമുഖത്തായിരുന്നു തുടക്കം. പിന്നീട് മുറിയക്കണ്ണിയിലെ സാധാരണക്കാരായ മനുഷ്യർ സൗജന്യമായി നൽകിയ സ്ഥലത്ത് സൗജന്യമായി അധ്വാനവും സാമഗ്രികളും നൽകിയാണ് ഈ വിദ്യാലയം പൂർത്തിയായത്.
എടത്തനാട്ടുകര വട്ടമണ്ണപുറം എ യു പി സ്കൂളിലെ ശ്രീ എ. ഹസ്സൻ മുസ്ലിയാരായിരുന്നു ആദ്യ മാനേജർ. 1956 ൽ ഇതൊരു പൂർണ എൽ പി സ്കൂളായി . 1967 ൽ ശ്രീ നടകളത്തിൽ രായിപ്പ സ്കൂളിന്റെ മാനേജറായി. 2014 ൽ അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ എൻ. ആയിഷ മാനേജറായി നിയനിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
- 4 ക്ലാസ് മുറികൾ പ്രീ - കെ.ഇ.ആർ കെട്ടിടത്തിലും 5 ക്ലാസ് മുറികൾ കെ.ഇ.ആർ അനുസരിച്ച് RC ബിൽഡിങ്ങിലും പ്രവർത്തിക്കുന്നു.
- എല്ലാ ക്ലാസ് മുറികളിലും വൈദ്യുതിയും ആവശ്യമായ ഫർണിച്ചറുകളും ഫാനുകളും ഒരുക്കിയിട്ടുണ്ട്.
- 2ക്ലാസ് മുറികളിൽ സ്മാർട്ട് ടി.വി കൾ പ്രവർത്തന സജ്ജമാണ്.
- സ്കൂളിന് സ്വന്തമായി ലൈബ്രറിയും സൗണ്ട് സിസ്റ്റവും നിലവിലുണ്ട്.
- ഔഷധോദ്യാനവും ഒരു ഓപ്പൺ ക്ലാസ് മുറിയും ഇവിടെയുണ്ട്.
- കുട്ടികൾക്ക് ആവശ്യമായ ടോയിലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
- കുട്ടികളുടെ പരിപാടികൾ അവതരിപ്പിക്കുന്നതിന് സ്റ്റേജ്.
- ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് 2വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്.
- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 2 റാമ്പ് ആന്റ് റെയിൽ സജ്ജമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പടവുകൾ
SSLC പരീക്ഷക്ക് തയ്യാറാവുന്ന ഈ വിദ്യാലയത്തിൽ പഠിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും എല്ലാ
വർഷവും കൗൺസിലിംഗ് ക്ലാസുകൾ
2. നിറവ്
കുട്ടികളുടെ പൊതുവിഞ്ജാനം വർധിപ്പിക്കുന്നതിന് ദിനാചരണങ്ങൾ ബന്ധപ്പെടുത്തികൊണ്ടുള്ള ക്വിസ് മത്സരങ്ങൾ
3. കൈപുണ്യം
പോഷക സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി അമ്മമാരുടെ സഹകരണത്തോടെ വത്യസ്ത
രുചികളും ജൈവ വിഭവങ്ങളും കഴിക്കാൻ അവസരമൊരുക്കൽ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ | |
---|---|
വർഷം | പ്രധാനാദ്ധ്യാപകർ |
1953 | എ ശിവരാമൻ മാസ്റ്റർ |
1954 | എ അബ്ദു മാസ്റ്റർ |
കെ മമ്മദ് മാസ്റ്റർ | |
എ കുഞ്ഞി മുഹമ്മദ് മാസ്റ്റർ | |
പി എൻ സതി | |
2001 | എസ് ആർ ഹബീബുള്ള |
നേട്ടങ്ങൾ
- അലനല്ലൂർ മേഖലാ കായിക മേളയിൽ തുടർച്ചയായ ചാമ്പ്യൻമാർ.
- ദേശീയ സമ്പാദ്യ പദ്ധതിയിൽ മുഴൂവൻ വിദ്യാർത്ഥീകളേയും ഉൾപ്പെടുത്തി 2003 ൽ "സഞ്ചെയ്ക ബജത്ത് സ്കൂൾ" പ്രഖ്യാപനം.
- 2012-13 ൽ അക്കാദമിക വർഷത്തിൽ DIET പാലക്കാട് തിരഞ്ഞെടുത്ത മികച്ച STEP (School & Teacher Empowerment Program) വിദ്യാലയം.
- 2015-16 ൽ മണ്ണാർക്കാട് സബ്ജില്ലയിലെ ഏറ്റവും മികച്ച എൽ.പി സ്കൂളിനുള്ള MLA യുടെ അക്കാദമിക്ക് എക്സലെൻസ് അവാർഡ്.
ചിത്ര ശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ഹംസ തയ്യിൽ (യൂറോളജസ്റ്റ്), ഡോ. ആതിര, ഡോ. ആത്തിഫ് അഹമ്മദ് തുടങ്ങി അധ്യാപകർ ,സർക്കാർ ജീവനക്കാർ, കർഷകർ,
വ്യവസായികൾ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|