കോൾതുരുത്തി എൽ.പി. സ്ക്കൂൾ, നണിശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോൾതുരുത്തി എൽ.പി. സ്ക്കൂൾ, നണിശ്ശേരി | |
---|---|
വിലാസം | |
കോൾതുരുത്തി നണിച്ചേരി പി.ഒ. , 670563 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | mvrajeevan11@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13814 (സമേതം) |
യുഡൈസ് കോഡ് | 32021101004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 3 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജീവൻ എം.വി |
പി.ടി.എ. പ്രസിഡണ്ട് | അജയകുമാർ പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തളിപ്പറമ്പ് നഗരസഭയിലെ 21-ാം വാർഡിലെ കോൾതുരുത്തി ദ്വീപിലാണ് കോൾതുരുത്തി എൽ.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കോടല്ലൂരിലെ ശ്രീ. കുഞ്ഞമ്പു ഗുരുക്കളുടെ നേതൃത്വത്തിൽ പുതിയ പുരയിൽ വീട് കേന്ദ്രീകരിച്ച് നടത്തിയ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയായിരുന്നു ആദ്യകാലങ്ങളിൽ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് കോൾതുരുത്തി കിഴക്കുഭാഗത്തുള്ള കുമ്മാട് എന്ന സഥലത്തെ കളപ്പുരയിലേക്ക് മാറുകയുണ്ടായി. പാഠ്യവിഷയങ്ങള്ക്ക് പുറമെ കളരിയും ഇവിടെ അഭ്യസിച്ചിരുന്നു. തുടർന്ന് ശ്രീ.പി.വി. കുഞ്ഞമ്പു വൈദ്യരുടെ വീട്ടിൽ പ്രായത്തിനനുസരിച്ച് തരംതിരിച്ചുള്ള ക്ലാസുകൾ ആരംഭിച്ചു. ‘ശിശു’ എന്ന പേരിലാണ് ഒന്നാം ക്ലാസ് അറിയപ്പെട്ടിരുന്നത്. സംസ്കൃതം, അമരം, കാവ്യം മുതലായവ ഇവിടെ പഠിപ്പിച്ചിരുന്നു. കുട്ടികളുടെയും ക്ലാസുകളുടെയും വർദ്ധനവിനെ തുടർന്ന് വിദ്യാലയം ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 1930-ലാണ് ഇതിന് സ്കൂൾ പദവി ലഭിച്ചത്. ശ്രീ.പോത്തേൻ സാഹിബിലാണ് ഇതിന് വേണ്ടി അക്ഷണം പ്രയത്നിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സ്കൂളിന്റെ ആദ്യ മാനേജറും ആദ്യ അദ്ധ്യാപകനും കയരളത്തെ ശ്രീ.കുഞ്ഞമ്പു ഗുരുക്കളായിരുന്നു. സ്കൂളിന്റെ എല്ലാ സാമ്പത്തിക ബാധ്യതകളും ഏറ്റെടുത്തിരുന്നത് ശ്രീ.കൃഷ്ണൻ എന്ന കുഞ്ഞമ്പു വൈദ്യരായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി.പി.പി.ലീലയാണ് നിലവിൽ സ്കൂളിന്റെ മാനേജർ.