ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2019-21
15088-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15088 |
യൂണിറ്റ് നമ്പർ | LK/2018/15088 |
അംഗങ്ങളുടെ എണ്ണം | 35 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വെെത്തിരി |
ലീഡർ | അർഷിദ എം എം |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് റബീഹ് സി എം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിദ്യ എ |
അവസാനം തിരുത്തിയത് | |
17-07-2024 | Haris k |
2019-21 വർഷത്തെ ബാച്ചിൽ 35 അംഗങ്ങളും 2019-22 ബാച്ചിൽ 25 അംഗങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബെെൽ ആപ്പ്,ഹാർഡ്‍വെയർ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
കോവിഡ് കാലഘട്ടങ്ങളിലെ ബാച്ചുകളായതിനാൽ പൂർണ്ണമായ രീതിയിലുള്ള പ്രവർത്തനങ്ങൾ സാധ്യമായിരുന്നില്ല. 2019-21 ബാച്ചിന് പ്രാക്ടിക്കൽ ക്ലാസുകൾ ലഭിച്ചു.ഫീൽഡ് ട്രിപ്പുകൾ ഉൾപ്പെടെയുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തി.വ്യക്തിഗത അസെെൻമെൻറുകൾ പൂർത്തിയാക്കി.ഗ്രൂപ്പ് അസെെൻമെൻറ് ഒഴിവാക്കിയായിരുന്നു മൂല്യനിർണ്ണയം നടത്തിയത്.2019-22 ബാച്ച് ഏറെക്കുറെ പൂർണ്ണമായും കോവിഡ് ബാച്ചായിരുന്നു.ഒാൺലെെൻ ക്ലാസുകളായിരുന്നു നൽകിയരുന്നത്. പിന്നീട് കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് കൊണ്ട് അധികാരികളുടെ പ്രത്യേക അനുമതിയോടെ വിവിധ ബാച്ചുകളായി പ്രാക്ടിക്കൽ ക്ലാസുകൾ നൽകിയിട്ടുണ്ട്.വ്യക്തിഗത അസെെൻമെൻറുകൾ ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് അസെെൻമെൻറ് ഒാൺലെെൻ പ്രവർത്തനമായി ചെയ്യാനായിരുന്ന നിർദ്ദേശം പൂർണ്ണമാക്കുകയും ചെയ്തു.രണ്ട് ബാച്ചിലേയും മുഴുവൻ അംഗങ്ങളും A ഗ്രേഡോടെ ബോണസ് മാർക്കിന് അർഹത നേടി.