കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ രാമൻ ചേട്ടൻറ ഉന്തുവണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 8 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ രാമൻ ചേട്ടൻറ ഉന്തുവണ്ടി എന്ന താൾ കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ രാമൻ ചേട്ടൻറ ഉന്തുവണ്ടി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രാമൻ ചേട്ടൻറ ഉന്തുവണ്ടി

പണ്ട് പണ്ട് ഒരു ദിവസം അപ്പുവും അമ്മുവും കളിക്കാൻ പോയി. അപ്പോൾ അവർ ഒരു ഉന്തുവണ്ടി കണ്ടു. അവർ ആ ഉന്തുവണ്ടിയുടെ അടുത്തേക്ക് പോയി നോക്കി. ഉന്തുവണ്ടിയുടെ ചക്രം പോയിട്ടുണ്ടായിരുന്നു. അവർ ആ വണ്ടി മുതുകിലേറ്റി വീട്ടിലേക്ക് പോകുമ്പോൾ ഒരു അമ്മാവനെ കണ്ടു. അവർ അമ്മാവനോട് ചോദിച്ചു, അമ്മാവാ ഈ ഉന്തുവണ്ടി എവിടെ നിന്നാണ് നന്നാക്കി കിട്ടുക?.
  ഇതുവഴി ചെന്നാൽ അവിടെ ഒരു വർക്ക് ഷോപ്പ് ഉണ്ട്. അവിടെ കൊടുത്താൽ മതി. അമ്മാവൻ പറഞ്ഞതുപോലെ അ വർ ചെയ്തു. അപ്പോൾ വർക്ക് ഷോപ്പ്കാരൻ വണ്ടി നന്നാക്കുന്നതിന് ₹100 വേണം എന്ന് പറഞ്ഞു. അപ്പുവും അമ്മുവും ഉടനെ കാര്യങ്ങൾ വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു ആ ഉന്തുവണ്ടി അയൽ വീട്ടിലെ രാമൻ ചേട്ടൻറതാണ് . അയാൾ സുഖമില്ലാത്തയാളാണ്. ഏതായാലും നിങ്ങൾ ഇത്രയും ചെയ്ത സ്ഥിതിക്ക് അത് നന്നാക്കി അദ്ദേഹത്തിന് കൊടുത്തേക്ക് .
അമ്മ പറഞ്ഞതുപോലെ അവർ ഉന്തുവണ്ടി രാമൻചേട്ടന് കൊണ്ട് കൊടുത്തു. രാമൻ ചേട്ടൻ അവരോട് നന്ദി പറഞ്ഞു.
 

അശ്വന്ത
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കഥ