സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


വായനദിനം

വായനദിനം

നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിന്റെയും വിജയ വായനശാലയുടെയും ആഭിമുഖ്യത്തിൽ നടന്ന വായനാ വാരാചരണം സമാപിച്ചു.ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും DRG യുമായ ഡോക്ടർ പ്രമോദ് സമീർ ഉദ്ഘാടനം നിർവഹിച്ച വായനാവാരാചരണ പരിപാടികളിൽ വായനാദിനക്വിസ് , പ്രസംഗ മത്സരം, ഉപന്യാസരചന, വായനാക്കുറിപ്പ് എന്നീ മത്സരയിനങ്ങൾ നടത്തി. കുട്ടികൾ വിജയ വായനാശാല സന്ദർശിക്കുകയും ലൈബ്രേറിയനുമായി സംവദിക്കുകയും ചെയ്തു.

യോഗദിനം

അന്താരാഷ്ട്ര യോഗ ദിനം

യോഗദിനം

നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയിൽ നിർവഹിച്ചു.നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളും നെല്ലിപ്പൊയിൽ ഹോമിയോ ഡിസ്പെൻസറിയും ഒരുമിച്ചാണ് യോഗാദിനം ആചരിച്ചത്.ഗവൺമെൻറ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത കെ എസ് യോഗയുടെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചു.തുടർന്ന് NAM യോഗ ഇൻസ്ട്രക്ടർ ഡോ.ആഷ ജോസഫ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ, പി ടി.എ പ്രസിഡൻറ് വിൽസൺ തറപ്പേൽ, ഷിജി ജോസഫ്, ജോസ ഫ് കുര്യൻ, സിസ്റ്റർ അന്നമ്മ കെ. ജെ എന്നിവർ സംസാരിച്ചു

പ്രതിഭാസംഗമം

പ്രതിഭാസംഗമം

പ്രതിഭാസംഗമം

എസ്എസ്എൽസി വിജയികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഉള്ള അനുമോദനവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ഡോക്ടർ പ്രമോദ് സമിർ നിർവഹിച്ചു.ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും സിസ്റ്റർ അന്നമ്മ കെ ജെ നന്ദിയും പറയുകയും ചെയ്തു. ഷിജി കെ ജെ, ബിന ജോർജ്, റീജ വർഗീസ് എന്നിവർ സംസാരിച്ചു.


പരിസ്ഥിതി ദിനാഘോഷം

ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 5 ന് സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ പരിസ്ഥിതിദിന ആഘോഷ പരിപാടികൾ നടത്തി. പിടിഎ പ്രസിഡൻറ് വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ

ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സന്ദേശം നൽകുകയും ഹെഡ്മിസ്ട്രസ്സും പിടിഎ പ്രസിഡണ്ടും സ്കൂൾ അംഗണത്തിൽ ഔഷധസസ്യങ്ങൾ നടുകയും ചെയ്തു .

സിയ മരിയ ജോസഫ്, പാർവതി രാകേഷ്, ജിസ്ന ജോസഫ് എന്നീ കുട്ടികൾ പരിസ്ഥിതി ദിന പ്രാധാന്യ ലഘു പ്രഭാഷണം നടത്തി.

ജെ. ആർ. സി., സ്കൗട്ട്& ഗൈഡ്സ് , നേച്ചർ ക്ലബ്ബ് അംഗങ്ങളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു .പരിസ്ഥിതി ദിന ആഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് , ചിത്രരചന മത്സരങ്ങൾ നടത്തി.


പ്രവേശനോത്സവം 2024

നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ പ്രവേശനോത്സവം 2024 സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് വിൽസൺ തറപ്പേലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ.ജോർജ്ജ് കറുകമാലിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷില്ലി സെബാസ്റ്റ്യൻ സ്വാഗതമാശംസിച്ചു. എട്ടാം ക്ലാസിലെ നവാഗതർക്ക് വെൽക്കം കാർഡും പേനയും മധുരവും നൽകിക്കൊണ്ട് അവരെ സ്വാഗതം ചെയ്തു.