സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
2022-23 വരെ | 2023-24 | 2024-25 |
'മലയോര മേഖലയിലെ ഓൺലൈൻ പഠനം കാര്യക്ഷമമാക്കാൻ 2020-21, 2021-22 വർഷങ്ങളിൽ സ്വീകരിച്ച തനത് നടപടികൾ.
1. ഫോൺ ലൈബ്രറി.
ഓൺലൈൻ പഠനം കാര്യക്ഷമമാക്കാൻ 2020-21 വർഷം 32 TV യും 2 DTH കണക്ഷനും , 2021-22 വർഷം 14 സ്മാർട്ട് ഫോണും വൈ ഫൈ കണക്ഷനും നൽകി. ലൈബ്രറി പുസ്തകം പോലെ കുട്ടികൾക്ക് ഗാഡ്ജറ്റുകൾ നൽകാൻ St. John’s Phone ലൈബ്രറി തുടങ്ങിയത് വലിയ വാർത്തയായിരുന്നു. ഫോൺ ഇല്ലെങ്കിലും, ഉള്ളത് കേടായാലും, കുട്ടിക്ക് ഫോൺ ലൈബ്രറിയിൽ നിന്ന് സ്മാർട്ട് ഫോൺ നൽകുന്നു - ഓൺലൈൻ പഠനം മുടക്കേണ്ടതില്ല.
2. St. John’s ABSENTEES TRACKER.
ഓൺലൈൻ പഠനത്തിൽ ഹാജരാകാത്ത കുട്ടികളുടെ ഹാജർ ദിനംപ്രതി ഓൺ ലൈൻ ആയി രേഖപ്പെടുത്താനും അത് ക്ലാസ് ടീച്ചർക്കും ഹെഡ്മാസ്റ്റർക്കും വിലയിരുത്താനും കഴിയുന്ന ഒരു മൊബൈൽ ആപ്പ് St. John's ABSENTEES TRACKER എന്ന പേരിൽ, ഈ സ്കൂളിലെ SITC ആയ Vincent D K രൂപകൽപ്പന ചെയ്തെടുത്തു. ഹാജരല്ലാത്തവരെ ഉടൻ തന്നെ വിളിക്കാൻ ഇതുവഴി ക്ലാസ് ടീച്ചർക്ക് സാധിക്കുന്നുണ്ട്.
3. PTA യോഗങ്ങൾ.
രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കാൻ ഇതിനോടകം 6 PTA മീറ്റിംഗുകൾ (Google Meet) നടത്തി.
4. ഓൺലൈൻ പഠന സമയ ക്രമീകരണം.
പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ പ്രകാരം രാവിലെയും വൈകിട്ടും 6:30 മുതൽ 7:30 വരെ പത്താം ക്ലാസിലും 7:30 മുതൽ 8:30 വരെ 8, 9 ക്ലാസുകളിലും ഗൂഗിൾ ക്ലാസുകൾ നൽകുന്നു.
5. REMEDIAL TEACHING.
പതിവ് ഓൺ ലൈൻ ക്ലാസുകൾക്ക് പുറമേ 10 മണി മുതൽ 4 മണി വരെയുള്ള സമയത്ത് പ്രത്യേക ടൈം ടേബിൾ പ്രകാരം Online Remedial Teaching നടത്തുന്നുണ്ട്.
6. പഠന കുറിപ്പുകൾ അയക്കുന്ന വിധം.
നോട്ടുകൾ പലപ്പോഴായി അയക്കാതെ ഓരോ വിഷയത്തിനും പ്രത്യേക ദിവസം നിശ്ചയിച്ച് അന്ന് മാത്രം അയക്കുന്നു. നേരം പുലരുന്നതിന് മുമ്പ് നോട്ടയക്കുന്നതിനാൽ ജോലിക്ക് പോകുന്ന രക്ഷിതാക്കളുടെ കുട്ടികൾക്ക് രാവിലെ തന്നെ നോട്ടുകൾ എഴുതാൻ കഴിയുന്നു. പകൽ സമയത്ത് നോട്ടയക്കാറില്ല.
7. സെന്റ് ജോൺസ് ഹെൽത്ത് ഡയലോഗ്.
മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ സെന്റ് ജോൺസ് ഹെൽത്ത് ഡയലോഗ് എന്ന പേരിൽ 24 മണിക്കൂർ കൗൺസലിംഗ് പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നു. പരിഹരിക്കാനാവാത്തവ കോഴിക്കോട് മനോമയ കൗൺസലിംഗ് സെന്ററിലേക്ക് റഫർ ചെയ്യുന്നു.
8. പ്രത്യേക പഠന സഹായി.
പത്താം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി കഴിഞ്ഞ വർഷം ഉണർവ്വ് എന്ന പേരിലും ഈ വർഷം നിറകതിർ എന്ന പേരിലും ലളിതമായ നോട്ടുകൾ അധ്യാപകർ തന്നെ തയ്യാറാക്കി, പ്രിന്റ് ചെയ്ത് കുട്ടികളുടെ വീട്ടിൽ എത്തിച്ചു നല്കി.
9. എ പ്ലസ് വിന്നർ.
കഴിഞ്ഞ വർഷത്തെപ്പോലെ, ഈ വർഷവും ഗ്രേഡ് നിലവാരം ഉയർത്താൻ, വിക്ടേഴ്സ് ചാനലിൽ വരുന്ന പാഠഭാഗങ്ങളിൽ നിന്ന് പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ പരമാവധി ഉൾപ്പെടുത്തി എ പ്ലസ് വിന്നർ എന്ന പേരിൽ പ്രിന്റ് ചെയ്ത് കുട്ടികൾക്ക് നൽകി കഴിഞ്ഞു. ഗൂഗിൽ മീറ്റ് വഴി അതിന്റെ തുടർപ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഇതിന്റെ ഫലമായി 2020 SSLC ക്ക് A+ കളുടെ എണ്ണം 6 ഇരട്ടിയായി വർദ്ധിച്ചു.
10. FOLLOW UP PROGRAMMES.
മേൽ സൂചിപ്പിച്ച കാര്യങ്ങളുടെ follow up ന് വേണ്ടി മൊഡ്യൂൾ പ്രിന്റ് ചെയ്ത് കുട്ടികളുടെ വീടുകളിൽ എത്തിച്ച് നൽകി. 2021 ജൂലൈ 18 മുതൽ ഒരാഴ്ചക്കാലം വിലയിരുത്തൽ നടത്തി. രക്ഷിതാക്കൾ ഇൻവിജിലേഷൻ നടത്തി, മൊഡ്യൂൾ തിരികെ സ്കൂളിൽ എത്തിച്ച് നൽകി. ആഗസ്റ്റ് 16 ന് അവലോകന ഫലം രക്ഷിതാക്കൾക്ക് അയച്ചുകൊടുത്തു. ഇതേ രീതിയിൽ സെപ്റ്റംബർ 13 മുതൽ വീണ്ടും വിലയിരുത്തൽ നടത്തി.
11. PHYSICAL VERIFICATION OF NOTES GIVEN.
ഇതു വരെയുള്ള നോട്ടുകൾ മുഴുവൻ, രക്ഷിതാക്കളെ സ്കൂളിൽ വരുത്തി, ഫിസിക്കലായി ചെക്ക് ചെയ്ത് കൊടുത്തു.
12. കലാ സാംസ്കാരിക പ്രവർത്തനങ്ങൾ.
കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി കലാദർശൻ എന്ന പേരിൽ കലാഹൃദയരായ കുട്ടികളുടെ മാത്രം വാട്സ് ആപ്പ് കൂട്ടായ്മ അധ്യാപകരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടന്നുവരുന്നു. രാഗ തുഷാരം എന്ന പേരിൽ യുവജനോത്സവും നടത്തുന്നതാണ്.
13. മോട്ടിവേഷൻ ക്ലാസ്.
രക്ഷിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസുകൾ നൽകി. പ്രധാന ദിനാചരണങ്ങളെല്ലാം ഓൺലൈനിൽ നടത്തി വരുന്നു.
14. N M M S, N T S E പരിശീലനം.
28 കുട്ടികൾക്ക് NMMS, NTSE പരിശീലനം നൽകുന്നുണ്ട്. അധ്യാപകർ ഗൂഗിൾ ക്ലാസുകളും നോട്ടുകളും നൽകി വരുന്നു.
15. ക്ലാസ് മോണിറ്ററിംഗ്.
ഹെഡ്മാസ്റ്റർ ക്ലാസുകൾ മോണിറ്റർ ചെയ്യുന്നുണ്ട്. SRG കൂടിയാണ് തീരുമാനങ്ങൾ എല്ലാം എടുക്കുന്നത്. SRG കൺവീനർ, വിജയോത്സവം കൺവീനർ, നോഡൽ ഓഫീസർ, SITC എന്നിവർ കൃത്യമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
16.സ്കൂളിന് ഒരു യൂട്യൂബ് ചാനൽ.
സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ യൂട്യൂബ് ലൈവ് ആയി കുട്ടികളിലേക്ക് തൽസമയം എത്തിക്കാനും അവ പിന്നീട് കാണാനും സ്കൂളുമായി ബന്ധപ്പെട്ട വീഡിയോകൾ അപ്‌ലോഡ് ചെയ്യാനുമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്.