ഗവ.എച്ച് .എസ്.എസ്.പാല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasidechu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

‍ഡി‍ജിറ്റൽ മാഗസിൻ -2019
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽപഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ .ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ തന്നെ പാല ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കൈറ്റ് മാസ്റ്റർ റോയ് സെബാസ്‍റ്റ്യൻ, കൈറ്റ് മിസ്ട്രസ് പ്രസീത കെ വി ത‍ുടങ്ങിയവര‍ുടെ നേതൃത്വത്തിൽ ഒമ്പതാം തരത്തിലെ ഐടി അഭിര‍ുചിയ‍ുളള വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒര‍ു ദിവസം ഐടി പരിശീലനം നൽകി വരുന്നു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം 19/06/2018 പി.ടി.എ പ്രസിഡന്റ് ശ്രീ വിനോദ് വി.വി.,ഹെഡ് മിസ്ട്രസ് ശ്രീമതി .വിനോദിനി യുടെ അധ്യക്ഷതയിൽ നിർവഹിച്ചു.തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി.അംഗങ്ങൾക്കുള്ള ഏകദിന ശിൽപശാല 26/06/2018നടത്തി.ഹൈടെക് പരിപാലനവുമായി ബദ്ധപ്പെട്ട് സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്കുള്ള ക്ലാസ് നടത്തുകയുണ്ടായി.അംഗങ്ങളുടെ open short video editor, Audacity പരിചയപ്പെടുത്തുന്ന ഏകദിന യൂണിറ്റ് തല ക്യാമ്പ് നടത്തി. എല്ലാ ബുധനാഴ്ചയിലേയും ക്ലാസ്സുകൾ കൃത്യമായി നടക്കുന്നു.