മാമ്പ സെൻട്രൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാമ്പ സെൻട്രൽ എൽ പി എസ് | |
---|---|
വിലാസം | |
മുഴപ്പാല മാമ്പ സെൻട്രൽ എൽ പി സ്കൂൾ മുഴപ്പാല , മുഴപ്പാല പി.ഒ. , 670611 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഇമെയിൽ | mclpmamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13195 (സമേതം) |
യുഡൈസ് കോഡ് | 32020200506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് കെ പി |
പി.ടി.എ. പ്രസിഡണ്ട് | ഷനില ശിവപ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആര്യ |
അവസാനം തിരുത്തിയത് | |
24-03-2024 | 13195 |
ചരിത്രം
വെങ്ങപ്പറ്റ കുന്നത്തൂർ ശ്രീ അപ്പി ഗുരുക്കൾ സ്വതറവാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ അവശ്യങ്ങൾക്കു വേണ്ടി 1882 ആണ്ടിലാണ് ഈ സ്ഥാപനം നിർമ്മിക്കുന്നത്. അന്ന് ഒരു ചെറു വ ളളിക്കൂടം മാത്രമായിരുന്നു ഇത്.1885ൽ ലോവർ പ്രൈമറിയായി ഉയർത്തിക്കൊണ്ടുള്ള അംഗീകാരം സ്കൂളിന് ലഭിച്ചു.കൈതപ്രം സ്കൂൾ എന്നും അറിയപ്പെടുന്നു.
സ്കൂളിന്റെ ആത്യന്തികമായ പുരോഗതിക്ക് പഴയകാല വിദ്യാർത്ഥികളുടെ കൂട്ടായ്മ സഹായസഹകരണങ്ങൾ നൽകുന്നു.സ്കൂളിന്റെ ആവശ്യത്തിനായി വെള്ളവും വെളിച്ചവും അവർ ലഭ്യമാക്കിത്തന്നിട്ടുണ്ട് .സ്കൂളിന് മോട്ടോർ പൈപ്പ് സംവിധാനം കൊണ്ടുവന്നു.വൈദ്യുതി സ്ഥാപിക്കപ്പെട്ടു.ഇവയൊക്കെ ഏതാനും സൗകര്യങ്ങളാണ് . ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒട്ടുമിക്ക വിദ്യാർത്ഥികളും പിന്നീട് ജീവിതത്തിന്റെ എല്ലാ തുറകളിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. കിണർ, ഇലക്ട്രിസിറ്റി, ടോയ്ലറ്റ്, പൂന്തോട്ടം, കമ്പ്യൂട്ടർ സൗകര്യവും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ വർഷവും എൽ എസ് എസ് സുഗമഹിന്ദി മറ്റു മത്സരപരീക്ഷകൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചുവരുന്നു.കലാകായികമേളകളിൽ പ്രവൃത്തിപരിചയം മറ്റു പഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിലും സ്കൂൾ ഏറെ മുന്നിൽ തന്നെയാണ് പാഠ്യപദ്ധതിക്ക് അനിവാര്യമായ ലൈബ്രറി പുസ്തകങ്ങൾ വേണ്ട രീതിയിൽ വിതരണം ചെയ്യുന്നുണ്ട്.മുൻ അദ്ധ്യാപകരുടെ പേരിൽ ഏർപ്പെടുത്തിയതും പരിസരത്തെ വ്യക്തികളുടെ പേരിൽ ഉള്ളതുമായ എൻഡോവ്മെന്റ് വര്ഷം തോറും വിതരണം ചെയ്യുന്നു .
മാനേജ്‌മെന്റ്
കെ വി സൗദാമിനിയമ്മ
മുൻസാരഥികൾ
ശ്രീ ചാലിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ,കെ.കുഞ്ഞപ്പമാസ്റ്റർ, കെ രാമൻ പണിക്കർ, കെ സി കുമാരൻ മാസറ്റർ, ശ്രീ.കുഞ്ഞിക്കണ്ണകുറുപ്പ്, പി സി ഗോവിന്ദൻ മാസ്റ്റർ എന്നീ പ്രമുഖരായിരുന്നു സ്കൂളിന്റെ ആദ്യകാല സാരഥികൾ.
സാരഥികൾ ഇതുവരെ
ക്രമ നം | പേര് | കാലം മുതൽ | കാലം വരെ |
---|---|---|---|
1 | കെ എം കുഞ്ഞിരാമൻ മാസ്റ്റർ | 1/04/1927 | 31/3/1967 |
2 | കെ പി മാധവൻ മാസ്റ്റർ | 1/4/1938 | 31/3/1977 |
3 | പി സി രാമൻ മാസ്റ്റർ | 1/5/1938 | 31/3/1976 |
4 | കെ സുകുമാരൻ മാസ്റ്റർ | 2/4/1945 | 31/3/1970 |
5 | എം സതി ടീച്ചർ | 4/6/1962 | 31/3/1988 |
6 | സി സി കാർത്ത്യായനി ടീച്ചർ | 12/6/1967 | 31/5/2001 |
7 | ഒ സി ശ്യാമള ടീച്ചർ | 6/6/1970 | 30/6/2001 |
8 | കെ കെ നാരായണൻ മാസ്റ്റർ | 4/5/1970 | 31/3/2003 |
9 | എം പ്രേമവല്ലി ടീച്ചർ | 27/7/1976 | 31/3/2005 |
10 | സി പി പത്മിനി ടീച്ചർ | 1/6/1982 | 31/3/2008 |
11 | കെ പി ലീല ടീച്ചർ | 2/6/1988 | 31/5/2021 |
12 | കെ പി മനോജ് മാസ്റ്റർ | 9/10/2000 | 31/5/2028 |
13 | സി വി ധനഞ്ജയൻ മാസ്റ്റർ | 2/6/2003 | 31/5/2025 |
14 | ഒ ഗാന ടീച്ചർ | 1/6/2005 | 31/5/2041 |
15 | ഒ ദൃശ്യ ടീച്ചർ | 2/1/2012 | 31/5/2042 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗ്രീ ബാലക്കണ്ടി രാവുണ്ണി, പി കെ ജി മുഴപ്പാല, മുൻ മന്ത്രി ശ്രീ എൻ.രാമകൃഷ്ണൻ, ശ്രീ പ്രകാശ് സ്വാമികൾ, ഡോ എം.കെ സൂരജ് എന്നിവർ
വഴികാട്ടി
കണ്ണൂർ ബസ് സ്റ്റാൻറിൽ നിന്ന് 16.6 കി.മീ സഞ്ചരിച്ച് മുഴപ്പാല ബസ് സ്റ്റോപ്പിലെത്താം.അവിടെ നിന്ന് 1.5 കി മീ വന്നാൽ കൈതപ്രത്ത് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം മാമ്പ സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ ഇൻറർനാഷ്ണൽ എയർപോർട്ടിൽ നിന്ന് 13 കി മീ സഞ്ചരിച്ച് മുഴപ്പാല ബസ് സ്റ്റോപ്പിലെത്താം
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.8 കി മീ സഞ്ചരിച്ച് കണ്ണൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻറിൽ എത്താം.
{{#multimaps:11.899297137581627, 75.48572830118464|width=800px|zoom=16}}
- Pages using infoboxes with thumbnail images
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13195
- 1882ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ