ജി.എൽ.പി.എസ്. പൊന്നാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പൊന്നാട് | |
---|---|
വിലാസം | |
പൊന്നാട് GLPS PONNAD , ഓ മാനൂർ പി.ഒ. , 673645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഇമെയിൽ | ponnadglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18220 (സമേതം) |
യുഡൈസ് കോഡ് | 32050100804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ചീക്കോട് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 125 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുബ്രമണ്യൻ.സി.എ |
പി.ടി.എ. പ്രസിഡണ്ട് | സൈതലവി. വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബ്ന |
അവസാനം തിരുത്തിയത് | |
22-03-2024 | P18220 |
ചരിത്രം
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ പൊന്നാട് എന്ന പ്രദേശത്ത് 1974 ൽ ഏകാധ്യാപക വിദ്യാലയം എന്ന രീതിയിൽ ഒറ്റ മുറി പീടികയിൽ ആരംഭിച്ച ഈ സർക്കാർ വിദ്യാലയം ഇന്ൻ വളർച്ചയുടെ പാതയിലാണ്. പ്രീ-പ്രൈമറി ഉൾപ്പെടെ എട്ട് ഡിവിഷനുകളിലായി 352 കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.
പ്രദേശവാസികളായ സി ടി ഏനുക്കുട്ടി ഹാജി മുതൽ നിരവധി ആളുകളുടെ ശ്രമഫലമായി 1 ഏക്കർ 5 സെൻറ് സ്ഥലത്ത് ഇപ്പോൾ മൂന്ൻ കെട്ടിടങ്ങളിലായി വേണ്ടത്ര സ്ഥല സൗകര്യങ്ങളോടുകൂടി പൊന്നാട് എന്ന ഗ്രാമ പ്രദേശത്ത് ഈ സർക്കാർ വിദ്യാലയം തലയുയർത്തി നിലകൊള്ളുന്നു.
പ്രകൃതിരമണിയമായ സ്ഥലത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടി സാധാരണകാരുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കാലാകാലങ്ങളിലായി പ്രവർത്തിച്ച രക്ഷാകർത്ത സമിതിയും , പ്രധാനാധ്യാപകരും ഗ്രാമപഞ്ചായത്ത് സാരഥികളും ശ്രമിചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റും , കമ്പ്യൂട്ടർ ലാബ് ,ടൈലറിംഗ് യൂണിറ്റ് , ഭിന്നശേഷി വിദ്യാർത്ഥിക്കുള്ള പഞ്ചായത്ത് പരിശീലന കേന്ദ്രം , വറ്റാത്ത കുടിവെള്ളം , കളിസ്ഥലം മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങൾ എന്നിവ എടുത്ത് പറയത്തക്ക നേട്ടങ്ങളാണ് .
വാർഡ്മെംബർ ഫജീനസിദ്ധീഖ്, എസ് എം സി ചെയർമാൻ കുഞ്ഞുട്ടി പൊന്നാട്, പിടിഎ പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ്, Hm സുബ്രഹ്മണൻ സാർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു .
പ്രീ-പ്രൈമറി
2011 ജൂൺ മാസത്തിൽ സ്കൂളിൽ പുതുതായി പ്രീ-പ്രൈമറി ക്ലാസ്സ് ആരംഭിച്ചു. 27 കുട്ടികളുമായിട്ടാണ് തുടങ്ങിയത് .അവർക്ക് പ്രത്യേക യുണിഫോമും മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രീ-പ്രൈമറിയിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് വർഷാവസാനം പഠനയാത്രയും ഉണ്ടാവാറുണ്ട്. പ്രീ-പ്രൈമറിയിലെ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്നാൽ ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളുടെ എണ്ണവും മെച്ചപ്പെട്ടു 2021 - 2022വർഷത്തിൽ കുട്ടികളുടെ എണ്ണം 98 ആയി.
അധ്യാപകർ/ജീവനക്കാർ
- സുബ്രഹ്മണ്യൻ സി.എ - HM
- അജിത്ത്കുമാർ - PD Teacher
- മിനി കെ LPSA
- രമ്യ വി.പി - LPSA
- പ്രജീഷ പി - LPSA
- സുമ്പുലത്ത് - LPSA
- വിപിന - LPSA
- റുബീന - Jr.ARABIC TEACHER
- അജിഷ - LPSA
- വീരൻകുട്ടി കെ - PTCM
- ബിന്നി കെ { പ്രീ-പ്രൈമറി ടീച്ചർ }
- ൈ ഷനി { പ്രീ-പ്രൈമറി ആയ }
ഭൗതിക സൗകര്യങ്ങൾ
1 സ്മാർട്ട് റൂം
2 കമ്പ്യുട്ടർ ലാബ്
3 സ്കൂൾ ലൈബ്രറി
4 വായനമൂല
5 ശുദ്ധ ജലവിതരണം
6 വാഹന സൗകര്യം
7 പാചകപ്പുര
എസ്സ് ആർ ജി
അധ്യയന വർഷാരംഭത്തിൽ തന്നെ സ്കൂൾ കലണ്ടർ , ക്ലാസ് കലണ്ടർ , വിജയഭേരി , വിദ്യാരംഗം , കലാ കായിക പ്രവർത്തനം എന്നിവ ആസൂത്രണം ചെയ്ത് ചുമതല വിഭജനം നടത്തി . കാര്യക്ഷമമായി നടപ്പാക്കി വരുന്നു . ആഴ്ചയിൽ ഒരു ദിവസം ( കൂടുതലും വ്യാഴാഴ്ച ) എസ്സ് ആർ ജി ചേരുന്നു . എസ്സ് ആർ ജിയിൽ അതുവരെ തീർന്ന പാഠഭാഗങ്ങൾ , വിഷമമുള്ള ഭാഗങ്ങൾ , പരിഹാര നിർദ്ദേശങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു . ദിനാചരണങ്ങൾക്ക് വേണ്ടി പ്രത്യേക എസ്സ് ആർ ജി ചേരാറുണ്ട് . സി പി ടി എ ശക്തമാക്കുക ,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമായ്ക്കുക , ഹരിത കേരളം പദ്ധതി നടപ്പാക്കുക എന്നിവയാണ് ഈ വർഷത്തെ മികവു പ്രവർത്തനങ്ങളായി തെരഞ്ഞെടുത്തത് .എല്ലാ കുട്ടികൾക്കും മാതൃഭാഷ എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് നേടിയെടുക്കുക എന്നതും പ്രാധാന ലക്ഷ്യമാണ് . എൽ എസ് എസ് കോച്ചിംഗ് , സ്കൂൾ വാർഷികം എന്നിവക്കുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.
ലൈബ്രറി
കല , ശാസ്ത്രം , സാഹിത്യം , ജീവചരിത്രം തുടങ്ങിയ പഠനശാഖകളിൽപ്പെട്ട ആയിരത്തോളം പുസ്തങ്ങൾ അടങ്ങുന്നതാണ് സ്ക്കുൾ ലൈബ്രറി . കുട്ടികൾക്കും അധ്യാപകർക്കും അവശ്യം വേണ്ട റഫർൻസ് ഗ്രന്ഥങ്ങളും ഈ ലൈബ്രറിയിലുണ്ട് . കുടാതെ പഞ്ചായത്ത് വിതരണം ചെയ്ത നോവലുകളും ചെറുകഥകളും അടങ്ങിയ പുസ്തങ്ങൾ സ്ക്കുൾ ലൈബ്രറിയിലുണ്ട് . രക്ഷിതാക്കൾക്ക് ഒഴിവു സമയങ്ങളിൽ വായിക്കുവാൻ ഉള്ള സൗകര്യം ഒരുകിയിട്ടുണ്ട് .
ഗണിത ക്ലബ്
ഗണിതപഠനം ലളിതമാക്കാനും കുട്ടികളിൽ ഗണിതപഠനത്തിനുള്ള താൽപര്യം വളർത്താനും ഉതകുന്ന തരലുള്ള പ്രവർത്തനങ്ങളാണ് ഗണിത ക്ലബ് ഒരുകിയിട്ടുള്ളത് .അടുത്ത വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും ഗണിത കിറ്റ് വിതരണം ചെയ്യാനും ഗണിത പഠനോപരങ്ങളുടെ നിർമ്മാണത്തിനുള്ള വർക്ക്ഷോപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട് .
വിദ്യാരംഗം
20 20 - 21 അധ്യയന വർഷത്തിൽ സ്ക്കുളിലെ വിദ്യാരംഗം പരിപാടികൾ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട് . അരീക്കോട് കിഴിശ്ശേരി സബ്ജില്കളുടെ സംയുക്ത യോഗം ബി ആർ സി യിൽ വെച്ച് ചേർന്നു . ഓരോ സ്ക്കുളിൽ നിന്നും ചാർജുള്ള ഓരോ അധ്യാപകർ പ്രസ്തുതയോഗത്തിൽ പങ്കെടുത്തിരുന്നു . അവിടന്ന് ലഭിച്ച വർക്ക്ഷീറ്റ് പ്രകാരം ചിത്ര രചന , കഥാ രചന , കവിത രചന , നാടൻ പാട്ട് എന്നിവ ക്ലാസ് തല പ്രവർത്തനങ്ങൾ നൽകി മെച്ചപ്പെട്ട ഒന്ൻ , രണ്ട് , മൂന്ൻ സ്ഥാനങ്ങൾ തെരഞ്ഞെടുത്തു .
അറബിക് ക്ലബ്ബ്
ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 14 - 18 വര സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിപാടി HM സുബ്രഹ്മണ്യൻ സാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും പരിപാടികളിൽ പങ്കാളികളാക്കി. 1, 2 ക്ലാസുകളിൽ രേഖാ ചിത്രം, കളറി ഗ് , ബാഡ്ജ് നിർമ്മാണം എന്നിവയും 3, 4 ക്ലാസുകളിൽ ക്വിസ്, കളറിംഗ് , ബാഡ്ജ് നിർമ്മാണം, വായന, പതിപ്പ് നിർമാണം എന്നിവയും നടത്തി. ഇവയുട പ്രദർശനവും കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി.
ഉച്ചഭക്ഷണം
മുഴുവൻ പ്രവർത്തിദിനങ്ങളിലും യാതൊരു തടസവും കൂടാതെ ഉച്ചഭക്ഷണ വിതരണം നടന്നു വരുന്നു . ആഴ്ചയിൽ അഞ്ചു ദിവസവും കറികളിൽ കുട്ടികൾക്കിഷ്ട്ടപ്പെട്ട വ്യത്യസതത പുലർത്തുന്നു . സാമ്പാർ , പരിപ്പ്കറി , മോര്കറി ,ഇലകറികൾ , എന്നിവയോടെപ്പം അച്ചാർ , തൈര് , ഉപ്പേരിയും തിങ്കൾ , ബുധൻ ദിവസങ്ങളിൽ കാച്ചിയ പാലും ആഴ്ചയിലൊരിക്കൽ കോഴിമുട്ടയും നൽകി വരുന്നു .
കാർഷികരംഗം
സ്കൂളിൻ ഒരു ഏക്കറിലധികം സ്ഥലമുണ്ട് . 25 സെന്റ് ഭൂമി കൃഷിക്ക് ഉപയോഗിക്കാവുന്നതാണ് . കുറച്ചു സ്ഥലത്ത് വാഴകൃഷി നടത്തിവരുന്നു . ലഭ്യമായ വിഭവങ്ങൾ ഉച്ചഭക്ഷണത്തിനും ചിലപ്പോൾ പഴങ്ങളായും ഉപയോഗിക്കുന്നു. സ്കൂൾ കാർഷിക ക്ലബിൻറെ മേൽനോട്ടതിലണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തി വരുന്നത് .
സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനങ്ങൾ / കമ്പ്യുട്ടർ പഠനം
സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം , 5 കമ്പ്യുട്ടറുകൾ , പ്രിൻറർ , സ്കാനർ , നെറ്റ്സെറ്റർ എന്നിവ പഞ്ചായത്ത് , എം എൽ എ ഫണ്ട് എന്നിവയുടെ സഹായത്തോടെ സജ്ജീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് . പഠനസമയം പരമാവധി നഷ്ട്പ്പെടുത്താത്ത രീതിയിൽ പ്രതേക ടൈംടേബിൾ രൂപികരിച്ചു . ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികൾക്ക് ഉബുണ്ടു വെർഷൻ അടിസ്ഥാനമാക്കി കമ്പ്യുട്ടർ പഠനം നടത്തി വരുന്നു. ക്ലാസ്തല പ്രവർത്തനങ്ങളുടെ IT സാധ്യതകൾ പരമാവധി ഉപയോഗികപ്പെടുത്തുന്നുണ്ട്.
കായികം
കായിക പ്രവർത്തനങ്ങൾക്ക് വളരെ പരിമിതമായ സൗകര്യമേ സ്കൂളിലുള്ളു . നല്ലൊരു ഗ്രൗണ്ട് നിർമ്മാണത്തിനു പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട് . സ്കൂൾ സ്പോർട്സ് നടത്തി കുട്ടികളെ സബ് ജില്ലാ മൽസരങ്ങളിലേക്ക് പങ്കെടുപ്പിക്കാറുണ്ട്. മികച്ച പ്രകടനം കാഴ്ച വെ ക്കാറുണ്ട്.
കലാ മേള
2016-17 വർഷത്തിലെ കിഴിശ്ശേരി ഉപജില്ല കലാമേള GHSS കുഴിമണ്ണയിൽ വെച്ചു നവംബർ 3 മുതൽ 7 വരെ തിയ്യതികളിലായി നടത്തപ്പെട്ടു. ജനറൽ വിഭാഗത്തിൽ കഥാകഥനം , കടങ്കഥ , ചിത്രരചന , ലളിത ഗാനം , മാപ്പിളപ്പാട്ട് ദേശഭക്തിഗാനം , നാടോടി എന്നീ ഇനങ്ങളിലും അറബിക് മേളയിൽ ക്വിസ് , ഖുർആൻ പാരായണം , കയ്യെഴുത്ത് , പദ നിർമാണം , അറബി ഗാനം , എന്നീ ഇനങ്ങളിലും നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുത്തു .
ശാസ്ത്ര മേള
പഠനത്തോടെപ്പം ശാസ്ത്രം , ഗണിത ശാസ്ത്രാഭിരുചി വളർത്താനും പ്രവൃത്തിപരിചയ മേഘലകളിലെ കഴിവ് പ്രകടിപ്പികാനും കുരുന്നു പ്രതിഭകൾക്ക് അവസരം നൽകുന്ന മേളയാണ് ശാസ്ത്ര മേള . അതുകൊണ്ട് തന്നെ എല്ലാ വർഷവും സബ്ജില്ല , ജില്ല , സംസ്ഥാന തലങ്ങളിൽ വളരെ ഭംഗിയായി മേള നടത്തപെടുന്നു .സ്കൂളുകൾ അവർക്ക് താല്പര്യമുള്ള ഇനങ്ങളിൽ പങ്കെടുത്ത് കുരുന്ൻ പ്രതിഭകൾക്ക് വഴികാട്ടിയാകുന്നതോടപ്പം മേളക്ക് മാറ്റ് കൂട്ടാനും സ്റ്റാൾ ഒരുക്കി മേള ആകർഷകമാക്കാനും തയ്യാറാവുന്നു. മൂന്ൻ നാല് വർഷങ്ങളായി നമ്മുടെ സ്കൂളും മേളയിൽ പങ്കെടുത്തു വരുന്നു .
ദിനാചാരണങ്ങൾ
1 ജൂൺ 5 പാരിസ്ഥിതി ദിനം
2 ജൂൺ 17 വായന ദിനം / പി എൻ പണിക്കർ
3 ആഗസ്റ്റ് 8 ഹിരോഷിമാദിനം
4 ആഗസ്റ്റ് 15
5 സെപ്റ്റംബർ 5 അധ്യാപകദിനം
6 ഒക്ടോബർ 2 ഗാന്ധിജയ
വഴികാട്ടി
{{#multimaps:11.224028,75.971535|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18220
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ