എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 14 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlps18333 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി
വിലാസം
മൊറയൂർ കീഴ് മുറി

എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്മുറി
,
മൊറയൂർ പി.ഒ.
,
673642
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ0483 2775422
ഇമെയിൽamlps18333@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18333 (സമേതം)
യുഡൈസ് കോഡ്32050200803
വിക്കിഡാറ്റQ64564712
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊറയൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ110
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിഷ്ണു രാജേഷ് .ടി
പി.ടി.എ. പ്രസിഡണ്ട്പ്രതീഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്കദീജ ഫെബിന
അവസാനം തിരുത്തിയത്
14-03-2024Amlps18333


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1936ൽ പൂക്കോടൻ കുഞ്ഞാലിഹാജി സ്ഥാപിച്ച ഈ വിദ്യാലയം പ്രദേശത്തിൻെറ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഇന്ന് വളർച്ചയുടെ പാതയിലാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയി‍‍ൽ മൊറയൂർ പഞ്ചായത്തിലെ ഏറ്റവും ഉൾപ്രദേശമാണ് കീഴ്മുറി ഭാഗം.ഇവിടെ 1930-1935 കാലങ്ങളിൽ അക്ഷരജ്ഞാനം ഉളളവർ പരിമിതമായിരുന്നു.മുസ്ലീം,ദളിത് സ്ത്രീകൾ വളരെ സാംസ്കാരികമായി പിന്നോക്കം നിന്നിരുന്ന കാലത്ത് ഈ നാട്ടിലെ പാവപ്പെട്ടവരുടെ കണ്ണിലുണ്ണി എന്ന് വിശേഷിപ്പിച്ചിരുന്ന പൂക്കോടൻ കുഞ്ഞാലിഹാജിയുടെ അതീവ പരിശ്രമത്താൽ ഈ കൊച്ചുഗ്രാമത്തിൽ1936 ൽ എ എം എൽ പി സ്കൂൾ രൂപം കൊണ്ടു. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

SCERT അക്കാദമിക പിന്ത‍ുണ പ്രവർത്തനങ്ങൾ

ശാസ്ത്രമേള

കലാമേള

കായികമേള

കുങ്‍ഫ‍ു

ക‍ൂടുതൽ അറിയാൻ

മുൻസാരഥികൾ

Sl No. Name of the teacher Peiods Photo
1 K KUNJAHAMMED -1974 MAY
2 C K ABBOBACHER MOULAVI 1974 JUNE-75 MAY
3 Leelabai 1975 JUNE-1998APRIL
ലീലാഭായ്
4 Punnoose M C 1998 MAY 2000 APRIL
പുന്നൂസ് എം.സി
5 Shanty K m 2000 MAY-2020 MAY
ഷാൻറി കെ.എം
6 Vishnu rajesh T 2020JUNE-
വിഷ്ണുരാജേഷ് ടി

സ്ക‍ൂൾ പ്രവർത്തനങ്ങൾ

2016-17 പ്രവ‍ർത്തനങ്ങൾ

മലയാള ഭാഷാപഠനത്തിനായി വേറിട്ടൊരു കൈത്താങ്ങ്

കീഴ് മുറി എ എം എൽ പി സ്കൂളിൽ2016-ഡിസംബർ 17,18 ദിവസങ്ങളിൽ നടന്ന് വന്ന മലയാള ഭാഷാപഠനത്തിനായുളള കൈത്താങ്ങ് പദ്ധതി വേറിട്ടൊരു അനുഭവമായി.എറണാംകുളം ജില്ലയിലെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ടി ടി പൌലോസ് മാസ്റ്റർ നേതൃത്വം നൽകി.

ശ്രീ,ആശിഷ് സർ എ ഇ ഒ കൈത്താങ്ങ് ഉദ്ഘാടനം ചെയ്യുന്നു
ശ്രീ പൌലോസ് സാറിൻെറ ക്ലാസ്സ്

നേട്ടങ്ങൾ

ഭൌതികസൗകര്യങ്ങൾ

*റീഡിംഗ് റൂം
*ലൈബ്രറി
*കംപ്യൂട്ടർ ലാബ്
*മൾട്ടിമീഡിയ സൗകര്യങ്ങൾ
*വിജയഭേരി പ്രവർത്തനങ്ങൾ
*ബാലസഭകൾ
*വിദ്യാരംഗം കലാവേദി
*വിശാലമായ കളിസ്ഥലം
മറ്റ്പ്രവർത്തനങ്ങൾ

പൂന്തോട്ടം
പച്ചക്കറിത്തോട്ടം

ക്രിസ്തുമസ് ആഘോഷം

പുൽക്കൂട് ഒരുക്കിയും ക്രിസ്മസ് ട്രീ തയ്യാറാക്കിയും കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും കുരുന്നുകൾ ക്രിസ്മസ് ആഘോഷിച്ചു



ക്രിസ്മസ് പപ്പയോടൊത്ത്

പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞം -(27-1-2017)

മൊറയൂർ കീഴ്മുറി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് അസംബ്ലിയിൽ കുട്ടികൾക്കുളള പ്രതിജ്ഞ,ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം ,ഹരിത ബോധവത്കരണം എന്നിവ അരങ്ങേറി.ക്ലാസ്സുകൾ ആരംഭിച്ചു.

പതിനൊന്ന് മണിക്ക് മാനേജർ രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ ,എം ടി എ,പൂർവവിദ്യാർത്ഥികൾ,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ ,എന്നിവർ ഒത്തുചേർന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിൻറെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ഭൗതിക-അക്കാദമിക തലങ്ങളിൽ മികവിൻറെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടർപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വലത്ത്

എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി / kalaamela

==2017-18 അധ്യയന വർഷം==

2017 അധ്യയന വർഷം മാറ്റങ്ങളുടെ വർഷമാണ്.1 മുതൽ 4 വരെയുളള ഈ വിദ്യാലയത്തോട് 5 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെട്ടു.ഒന്നാം ക്ലാസ്സ് 2 ഡിവിഷൻ രണ്ടാം ക്ലാസ്സ് 2 ഡിവിഷൻ,മൂന്നാം ക്ലാസ്സ് 1 ഡിവിഷൻ,നാലാം ക്ലാസ്സ് 2 ഡിവിഷൻ,അഞ്ചാം ക്ലാസ്സ് 1 ഡിവിഷൻ .മൊത്തം 8 ഡിവിഷൻ 9 അധ്യാപകരും. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു.

എസ് സി ആർ ടി യുടെ അക്കാദമിക പിന്തുണ പദ്ധതി റിപ്പോർട്ട്

                               എ എം എൽ പി എസ് മൊറയൂർ കീഴ്‌മുറി
                                  സ്‌കൂൾ പിന്തുണാ പരിപാടി-2018
                                            എസ് സി  ഇ ആർ ടി

1.ആമുഖം

                       മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിൽ ഉൾപ്പെടുന്ന എ എം എൽ പി എസ് മൊറയൂർ കീഴ്‌മുറി എന്ന ഈ വിദ്യാലയം മികവിൻെറ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു.മൊറയൂർ പ‍ഞ്ചായത്തിൽ തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് അക്കാദമിക രംഗത്ത് ഉളള തിളക്കമാർന്ന വിജയത്തിൻെറ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഈ വർഷത്തെ എസ് എസ് എൽ സി റിസൾട്ടിൽ 10 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും A+എന്നത്.ഒരു ബാച്ചിലെ ആകെ 35 കുട്ടികളിലെ 10 പേർക്കാണ് ഇത് ലഭിച്ചത് എന്നത് തിളക്കത്തിന് കൂടുതൽ മിഴിവ് നൽകുന്നു.
                        വ്യക്തമായ ആസൂത്രണമികവോടെ ,ചിട്ടയായ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഓരോ ക്ലാസ്സിലെയും പഠനനേട്ടം ഉറപ്പിക്കുക എന്നത് ഈ വർഷത്തെ പവർത്തനലക്ഷ്യമായിരുന്നു.എസ് സി ഇ ആർ ടി യുടെ അക്കാദമിക പിന്തുണയും വേറിട്ട പ്രവർത്തനങ്ങളും ഐടി അധിഷ്ഠിത പഠനരീതിയും പിന്തുണയും രക്ഷിതാക്കളുടെ ഇടപെടലും പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സഹായകമായി.
SCERTറിസർച്ച് ഓഫീസർ ‍ഡോ.പി ബഷീർ സർ,ഡയറ്റ് ലക്ചർ സലീമുദ്ദീന്ഡ സർ ,SRG Conveenor ഉമ ടീച്ചർ എന്നിവർ രക്ഷിതാക്കളുമായി സംവദിക്കുന്നു

2. പശ്ചാത്തലം

  ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിലേക്ക്
               ഒക്ടോബർ 23 ന് ചേർന്ന ക്ലാസ്സ് സിപിടിഎ യിൽ അധ്യാപകർ പഠനനേട്ടങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം ഐടി സാധ്യതകളും ഐടി വിഭവങ്ങളും പരിചയപ്പടുത്തി.ഐടി വിഭവങ്ങൾ ലഭ്യമാക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് ചർച്ചചെയ്യപ്പെട്ടു.പഠനത്തെ സഹായിക്കുന്ന ഇത്തരം കാര്യങ്ങൾ എങ്ങനെ ലഭ്യമാകും?എന്ന രക്ഷിതാക്കളുടെ ചോദ്യത്തിൽനിന്നാണ്  ഐടി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടിലേക്ക് വഴിതെളിഞ്ഞത്.ഏതെല്ലാം സൈറ്റുകൾ ,ബ്ലോഗുകൾ ഇതിനായി ഉപയോഗിക്കാം ? ഇതിൽനിന്നും കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ടവ എങ്ങനെ കണ്ടെത്താം?തുടങ്ങിയ ചോദ്യങ്ങൾക്കുളള മറുപടിയായി ഈ പ്രവർത്തനത്തെ ഏറ്റെടുക്കാൻ അധ്യാപകർ തയ്യാറായി.രക്ഷിതാക്കൾക്ക് ഐടി പഠനം നൽകാൻ ‍ഡയറ്റിൻെറയും ഐടി@സ്‌കൂളിൻെറയും സേവനം ആവശ്യമായതിനാൽ സഹായം ആവശ്യപ്പെട്ടു.‍ഡയറ്റിൻെറയും ഐടി@കോർഡിനേറ്റർമാരുടെയും സഹായത്തോടെ രക്ഷിതാക്കളുമായി ചർച്ച ചെയ്ത് അവരുടെ ആവശ്യങ്ങളെക്കൂടി അംഗീകരിക്കുന്ന രീതിയിൽ മൊഡ്യൂൾ തയ്യാറാക്കുകയും പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.


രക്ഷിതാക്കൾക്കുമുൻപിൽ ഐടി പ്രവർത്തനങ്ങൾ ഒന്നാംക്ലാസ്സിലെ താഹിറടീച്ചർ വിശദീകരിക്കുന്നു
വിശദീകരണം ശ്രദ്ധിക്കുന്ന രക്ഷിതാക്കൾ

പ്രവർത്തനപദ്ധതികൾ

              *പഠനപ്രവർത്തനങ്ങളുടെ ആസൂത്രണം
               *ഐടി അധിഷ്ഠിത പഠനമേഖലകൾ കണ്ടെത്തൽ-സമഗ്ര പരിചയപ്പെടൽ
                *രക്ഷാ കർതൃ വിദ്യാഭ്യാസം
                *കുട്ടികൾക്കുളള പ്രത്യേക പരിശീലനങ്ങൾ
ഉമ ടീച്ചര പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു


3.പ്രാഥമിക ശില്പശാലകൾ-പ്രവർത്തന പദ്ധതി വികസിപ്പിക്കൽ

ശിൽപ്പശാല 1-ജൂൺ 29


               2017 ജൂൺ 29 ന് SCERTയിലെ റിസർച്ച് ഓഫീസർമാരായ ഡോ.പി ബഷീർ,രമേഷ് കെ എന്നിവർ വിദ്യാലയം സന്ദർശിക്കുകയും ശില്പശാലക്ക് നേതൃത്വം നൽകുകയും ചെയ്തു.അധ്യാപകരും ബിആർസി പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പടുന്ന 17 പേർ പങ്കാളികളായിരുന്നു.സ്കൂൾ അന്തരീക്ഷം വിശകലനം ചെയ്യുകയും രക്ഷാകർതൃഭാരവാഹികളുമായി വിദ്യാലയത്തിൻെറ തത്‌സ്ഥിതി, പ്രാദേശികവിഭവങ്ങൾ,സമൂഹപങ്കാളിത്തം എന്നീ വിഷയങ്ങൾ ചർച്ചചെയ്തു.അധ്യാപകരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ഓരോ ക്ലാസ്സിലെയും വിഷയങ്ങളുടെയും നിലവാരം വിലയിരുത്തുകയും ചെയ്തു.
ഐടി @സ്കൂളിൻെറ നേതൃത്വത്തിലുളള രക്ഷിതാക്കൾക്കുളള ക്ലാസ്സ്



  SCERT പ്രതിനിധികൾ നിരീക്ഷിച്ച് രേഖപ്പെടുത്തിയവ     താഴെപറയുന്നു.


           *അക്കാദമികമായ മികവു പുലർത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന അധ്യാപകരും സ്‌കൂൾ പി.ടി.എ ഭാരവാഹികളുമാണ് ഉളളത്.
            *പ്രാഥമിക പഠനസൗകര്യങ്ങൾ ഐടി ഉൽപ്പടെ ഒരുക്കിയിട്ടുണ്ട്,ഉപയോഗിക്കുന്നുണ്ട്.
             *അധ്യാപകരുടെ ആസൂത്രണം മാതൃകാപരമാണ്.
             *കുട്ടികളുടെ പഠനപരിമിതികൾ വിലയിരുത്തുവാൻ അധ്യാപകർ ശ്രമിക്കുന്നുണ്ട്.

ഓരോ ക്ലാസ്സിലെയും തത്സ്ഥിതി വിശകലനത്തിനായി ചോദ്യാവലികൾ നൽകുകയും ചർച്ചചെയ്ത് വിശകലന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു.ഇതുപ്രകാരം ഓരോക്ലാസ്സിലും അവശ്യപഠനശേഷി കൈവരിക്കാൻ കഴിയാത്തവരായി കണ്ടെത്തിയ കുട്ടികളുടെ എണ്ണം തുലോം കുറവായിരുന്നു. ഇവർക്കു നൽകേണ്ട അക്കാദമികപിന്തുണകൾ എന്തൊക്കയാണെന്ന് ചർച്ചചെയ്യുകയും ചെയ്തു. SCERT യുടെ അക്കാദമിക പിന്തുണാ പദ്ധതിയിൽ ഞങ്ങളുടെ വിദ്യാലയത്തെകൂടി ഉൾപ്പെടുത്താൻ ധാരണയാകുകയും ചെയ്തു.

‍ഡോ.ബഷീർ സാറിൻെറ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
കൈക്കുഞ്ഞുങ്ങളുമായി എത്തിച്ചേർന്ന രക്ഷിതാക്കൾ


ശിൽപ്പശാല 2 -ആഗസ്റ്റ് 4



      സ്‍കൂൾ സഹായക പദ്ധതിയുടെ രണ്ടാമത്തെ ശില്പശാല ആഗസ്റ്റ് 4 നടന്നു.അധ്യാപകരും രക്ഷിതാക്കളും പ്രവർത്തനത്തിൽ പങ്കാളികളായി.പ്രധാനമായും 5 മേഖലകളെ അടിസ്ഥാനമാക്കി പദ്ധതി രൂപരേഖ തയ്യാറാക്കുകയാണ് ചെയ്‌തത്.ഇംഗ്ലീഷ്,ഗണിതം,ഐടി,സ്‌കൂൾ ചുറ്റുപാട്,സ്കൂൾ നടത്തിപ്പ് എന്നിവയായിരുന്നു  അഞ്ച് മേഖലകൾ.ഓരോമേഖലയിലും ചെയ്യേണ്ടപ്രവർത്തനങ്ങളുടെ സൂക്ഷ്മതല വിശകലനം നടത്തുകയും ചെയ്തു.പദ്ധതിക്ക് സഹായകമായ എല്ലാ പിന്തുണയും പിടിഎ വാഗ്ദാനം ചെയ്തു.പദ്ധതി പരിശോധിച്ച് അംഗീകരിക്കുന്ന ശില്പശാല സെപ്റ്റംബർ 23 ന് നടത്താം എന്ന് തീരുമാനിക്കുകയും ചെയ്തു.
ലാപ്പ്ടോപ്പുമായി രക്ഷിതാക്കൾ


4.ചെക്ക് ലിസ്റ്റ് രൂപകല്പനയും തത്‌സ്ഥിതി അവലോകനവും


                        സ്‌കൂൾ പ്രവർത്തനങ്ങളെ വിശകലനം ചെയ്യുന്നതിനുളള ചെക്ക് ലിസ്റ്റ് തയ്യാറാക്കി നൽകുകയും അവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും ചെയ്തു.ആസൂത്രണവിഭാഗം,ക്ലാസ്സ്റൂം സൗകര്യങ്ങൾ,ഭരണ നിർവഹണം എന്നിവ അടങ്ങുന്ന ആദ്യഭാഗവും ക്ലബ്ബ് പ്രവർത്തനങ്ങൾ ,കുട്ടികളുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ,രക്ഷിതാക്കളുടെ യോഗം ,ബോധവത്കരണ ക്ലാസ്സുകൾ എന്നിവ അടങ്ങുന്ന രണ്ടാം ഭാഗവും ഭൗതിക സൗകര്യങ്ങൾ ,ക്ലാസ്സ് ലെവൽ പ്രോഗ്രാമുകൾ എന്നിവ അടങ്ങുന്ന അവസാനഭാഗവും.ഈ എട്ട് മേഖലകളെ സൂചകങ്ങൾ വച്ച് വിലയിരുത്തിയപ്പോൾ സ്കൂൾ പ്രവർത്തനം തൃപ്തികരമായ രീതിയിൽ തന്നെ നടക്കുന്നതായി വിലയിരുത്തപ്പെട്ടു.


5.പ്രവർത്തന പദ്ധതി വികസിപ്പിക്കൽ-ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാട്


ശില്പശാല -3 ഒക്ടോബർ 23


        ഒക്ടോബർ 23 ന് ചേർന്ന യോഗത്തിലാണ് ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാട് രൂപീകരിക്കാൻ ഇടയായത്.രക്ഷിതാക്കൾക്ക് മുമ്പിൽ ഐടി വിഭവങ്ങൾ പങ്കുവെക്കുകയും പരിചയപ്പടുത്തുകയും ചെയ്തപ്പോൾ ചെയ്തപ്പോൾ ഇത്തരത്തിലുളള ശേഖരങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്ന രക്ഷിതാക്കളുടെ ചോദ്യത്തിന് മറുപടി നൽകിയപ്പോൾ ഇത് എല്ലാ രക്ഷിതാക്കൾക്കും പരിചയപ്പടുത്താനും പ്രവർത്തന പദ്ധതി രൂപീകരിക്കാനും ഡയറ്റിൻെറയും ഐടി@സ്‍കൂളിൻെറയും സേവനങ്ങൾ പ്രയോജനപ്പടുത്താനും തീരുമാനിച്ചു. അടുത്ത ശില്പശാലയിൽ ഡയറ്റിൻെറ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു.


ശില്പശാല 4.-‍ഡിസംബർ 26


             ശില്പശാലക്ക് മുന്നോടിയായി നടന്ന എസ് ആർ ജി ,പിടി എ യോഗങ്ങളിൽ വച്ച് അക്കാദമിക മാസ്റ്റർ പ്ലാനുമായി ബദ്ധപ്പെട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും കർമ്മ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു.ഡിസംബർ ആദ്യവാരത്തിൽ തന്നെ കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.ഡിസംബർ 26 ന് നടന്ന ശില്പശാലയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുകയും ഐടി സൗഹൃദ വിദ്യാലയം എന്നകാഴ്ചപ്പാടിൽ ഊന്നിയുളള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ഉണ്ടായി.
ഐടി@ സ്കൂൾ മാസ്റ്റർ ട്രൈനർമാരായ യൂനുസ്,കൃഷ്ണൻ എന്നീവരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി പരിശീലനത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുന്നു.
 =  റിപ്പോർട്ടിൽ ഉൾപ്പെട്ടവ=


                *ദിനാചരണങ്ങൾ നടത്തിപ്പ്-നേട്ട്ം
                *കലാ-കായിക-ശാസ്ത്രമേള പ്രവർത്തനങ്ങൾ
                 *പഠനനേട്ടങ്ങൾ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ
                  *ട്വിന്നിങ്ങ് പ്രോഗ്രാം നേട്ടങ്ങൾ
                   *പഠനത്തോടൊപ്പം കൃഷി
                  *അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ സഹകരണം
                   *അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം കൂട്ടിച്ചേർക്കൽ 
                    *ഇടപെടൽ രീതികൾ
                   *ഐടി അധിഷ്ഠിത പഠനപ്രവ‍ർത്തനങ്ങൾ കണ്ടെത്തൽ -വിനിമയം
                   *രക്ഷാകർതൃ പരിശീലന മൊഡ്യൂൾ വികസിപ്പിക്കൽ
                   *രക്ഷാകർതൃ പരിശീലനം-നിർവഹണം-സർട്ടിഫിക്കറ്റ് നൽകൽ
                   *മികവുത്സവം
                   *വിദ്യാർത്ഥികൾക്കുളള പ്രത്യേക പരിശീലനം
വിവിധ ദിനങ്ങളിലായി നടത്തിയ പരിശീലന പരിപാടി

ശില്പശാല 5.-ഡിസംബർ 28,29-തിരുവനന്തപുരം

             തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അക്കാദമിക മികവുമായി ബന്ധിപ്പട്ട് നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായി തിരുവനന്തപുരം SCERT യിൽ വച്ച് ദ്വിദിന ശില്പശാല നടത്തപ്പെട്ടു.ഓരോവിദ്യാലയവും അവരുടെ സ്‌കൂൾ പശ്ചാത്തലവും കുട്ടികളുടെ മികവും അക്കാദമിക പ്രവർത്തനങ്ങളുടെ വളർച്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്കു (SSA State consultantകലാധരൻ സർ,പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ സർ,SCERT Directorപ്രസാദ് സർ)മുമ്പിൽ അവതരിപ്പിക്കുകയുംചെയ്തു.ഞങ്ങളുടെ സ്‌കൂൾ പശ്ചാത്തലവും തിരഞ്ഞടുത്ത മേഖലയും മറ്റുവിദ്യാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.കുട്ടികളിലെ ഭാഷാപരമായ പിന്നോക്കാവസ്ഥ മറികടക്കുന്നതിനുളള പ്രവർത്തനവും ,കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നതിനുളള പ്രവർത്തനങ്ങളും,പ്രാദേശിക ഭാഷാപുസ്തകം തയ്യാറാക്കുന്നതിനുളള പ്രവർത്തനവും ആസൂത്രണം ചെയ്യുന്നവരിൽന്നും ഐടി മേഖലയിലൂന്നി നിന്നുളള പ്രവർത്തനം തികച്ചും വിഭിന്നമായിരുന്നു.പ്രവർത്തനം ആസൂത്രണം ചെയ്യുന്നതിനും അതുമായി മുന്നോട്ട് പോകുന്നതിനും ആവശ്യമായ ഊർജം ഈ ശില്പശാലയിൽ നിന്നും ലഭിക്കുകയുണ്ടായി.

ശില്പശാല 6.-ജനുവരി 25,26

           ഐടി സൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാടിലേക്ക് ആദ്യപടി രക്ഷിതാക്കൾക്ക് ഐടി പഠനം സാദ്ധ്യമാക്കുക എന്നതായിരുന്നു.കുട്ടികളും അധ്യാപകരും ഐടി അധ്ഷ്ഠിതമായി പ്രവർത്തനങ്ങൾ നടത്തുമ്പോൾ അവരോടൊപ്പം തന്നെ രക്ഷിതാക്കളും ഉയരുന്നു.ജനുവരി 25,26 തീയതികളിലായി നടന്ന ദ്വിദിന ക്യമ്പ് ഡയറ്റ് മലപ്പുറം,ഐടി@സ്‌കൂൾ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു.രക്ഷിതാക്കളുടെ ആവശ്യും ചർച്ചക്ക് വെക്കുകയും അതിലൂന്നിക്കൊണ്ടുളള പ്രവർത്തന മൊഡ്യൂൾ തയ്യാറാക്കുകയും ചെയ്തു.ഐടി@സ്‌കൂളിൻെറ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുളള ഐടി് പരിശീലത്തിൻെറ മൊഡ്യൂൾ തയ്യാറാക്കുകയും ട്രൈഔട്ട് ക്ലാസ്സ് നടത്തുകയും ചെയ്തു.എത്തിച്ചേർന്ന 10 രക്ഷിതാക്കളും വളരെ താത്പരിയപൂർവ്വും പ്രവർത്തനത്തിൽ പങ്കാളികളായി.കംമ്പ്യൂട്ടർ പ്രാഥമിക കാര്യങ്ങൾ,കളിപ്പെട്ടി പഠനപുസ്തകം വിവിധ ഓൺലൈൻ പോർട്ടലുകൾ,പഠനസംബന്ധമായ ബ്ലോഗുകൾ എന്നിവ പരിചയപ്പടുന്നതിനും മെയിൽ ഐഡി നിർമ്മാണവും പരിശീലത്തിൻെറ ഭാഗമായി നടന്നു. സഹായകമായി ബുക്ക്‌ലെറ്റ് തയ്യാറാക്കുന്നതിനും പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്  നൽകുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
മികവുത്സവത്തിൽ തുറന്ന് വച്ച ലാപ്പ്ടോപ്പിൽ കുട്ടികൾ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കുമുൻപിൽ അവതരിപ്പിക്കുന്നു.

]]

6.അക്കാദമിക മാസ്റ്റർ പ്ലാനും ഐസിടി വികസനവും

  കുട്ടികളുടെ അക്കാദമിക പ്രവർത്തനത്തിന് സഹായകരമാകുന്ന രീതിയിൽ രക്ഷിതാക്കളെ പ്രാപ്തമാക്കുക,അതിന് ഐസിടി സാധ്യതകൾ മെച്ചപ്പെടുത്തുക,പ്രയോജനപ്പെടുത്തുക അങ്ങനെ ഐടി സൗഹൃദവിദ്യാലത്തിലേക്ക് എത്തിച്ചേരുക എന്ന പ്രവർത്തന ലക്ഷ്യം പൂർത്തീകരിക്കാൻ അക്കാദമിക മാസ്റ്റർ പ്ലാനിൽ ഐസിടി സാധ്യതകൾ കണ്ടെത്തി.ഉച്ചക്കുശേഷത്തെ രക്ഷിതാക്കൾക്കുളള ഐടി പഠനം സാർത്ഥകമാക്കാൻ തയ്യാറായി.അതിനായി ടൈംടേബിൾ തയ്യാറാക്കി.രക്ഷിതാക്കളെ ബാച്ചുകളാക്കി തിരിച്ചു.ഓരോ ബാച്ചും പഠിപ്പിക്കാനുളള ചുമതലകൾ അധ്യാപകർക്കും വീതിച്ചു നൽകി.

ശില്പശാല 7.-ഫെബ്രുവരി 26

        രക്ഷിതാക്കൾക്കുളള മൊഡ്യൂൾ അധ്യാപകർക്ക് പരിചയപ്പെടാനും സംശയനിവാരണം നടത്തുന്നതിനുമായി ഫെബ്രുവരി 26ന് ഏകദിന ശില്പശാല സംഘടിപ്പിച്ചു.സമഗ്ര റിസോഴ്സുകൾ പരിചയപ്പെടാനും ടീച്ചിങ്മാന്വൽ ഡൗൺലോഡ് ചെയ്യാനും വിഭവങ്ങൾ കണ്ടെത്തുന്നതിനും അധ്യാപകരെ സഹായിക്കാൻ ഈ എകദിന ശിൽശാലക്ക് കഴിഞ്ഞു.
ഇടക്കാലവിലയിരുത്തൽ

7.സമഗ്ര-അധ്യാപകർക്കുളള പരിശീലനം

          ഐടി അധിഷ്ഠിതമായി പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി സമഗ്ര പരിചയപ്പെടുത്തുകയും വിഭവങ്ങൾ കണ്ടെത്തുന്നതിനും സമാഹരിക്കുന്നതിനും ടീച്ചിംങ്ങ് മാന്വൽ ഉപയോഗപ്പെടുത്തുന്നതിനും ആയി സംഘടിപ്പിക്കപ്പെട്ടു.

സമഗ്ര അക്കൗണ്ട് നിർമ്മാണം ടീച്ചിങ്ങ് മാന്വൽ എടുക്കൽ വർക്ക് ഷീറ്റ് ,വീഡിയോ കാണുന്നതിനും ഡൗൺലോഡ് ചെയ്യാനും

8.രക്ഷിതാക്കൾക്കുളള പരിശീലനം-മൊഡ്യൂൾ വികസിപ്പിക്കൽ

         രക്ഷിതാക്കളുടെ ആവശ്യങ്ങളെ മുൻനിർത്തി തയ്യാറാക്കിയ മൊ‍ഡ്യൂൾ ട്രൈഔട്ട് നടത്തുകയും അതിലെ പോരായ്മകൾ നികത്തി കൂട്ടിച്ചേർക്കലുകൾ നടത്തി മൊഡ്യൂൾ വികസിപ്പിക്കുകയും പുനഃപരിശോധിക്കുകയും പ്രവർത്തനം തൃപ്തികരമാണെന്ന് ബോധ്യമാക്കുകയും ചെയ്തു.

9.പരിശീലന പരിപാടി-സംഘാടനം-നിർവഹണം

            ജനുവരി 25,26,ഫെബ്രുവരി 26 എന്നീതീയതികളിലെ പരിശീലനത്തിൻെറയും ട്രൈഔട്ട് ക്ലാസ്സിൻെറയും തുടർന്നുളള മൊഡ്യൂൾ വികസനത്തിൻെറയും  വെളിച്ചത്തിൽ മാർച്ച് 3ന് പരിശീലനപരിപാടി തുടങ്ങി.അതിന് മുമ്പ് ചേർന്ന എസ്.ആർ.ജി യോഗങ്ങളിൽവച്ച് ടൈംടേബിൾ രൂപീകരണവും ചുമതലകൾ വിതരണവും ബാച്ചുകളാക്കി തിരിക്കലും നടന്നു.എസ്.ആർ.ജി കൺവീനർ ഉമ ടീച്ചറുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കപ്പെട്ടു.ഓരോ ബാച്ചിനും നേതൃത്വം നൽകുന്നതിന് അധ്യാപകരെ ചുമതലപ്പെടുത്തി.കുട്ടികളുടെ പഠനത്തെ ബാധ്ക്കാതെ പരിശീലനപരിപാടി കൊണ്ടുപോകുന്നതിന് ആസൂത്രണത്തിൻെറ മികവുകൊണ്ട് സാധിച്ചു.

10.മികവുകൾ രേഖപ്പെടുത്തൽ

             ഐടി അധിഷ്ഠിതമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കിയപ്പോൾ കുട്ടികളുടെ പഠനതാത്പര്യം വർദ്ധിച്ചു.വിരസത നഷ്ടപ്പെട്ടു.മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ്‌വരുത്താൻ സാധിച്ചു.ഇത് ഭാഷാപരമായും ഗണിതപരമായും പഠനനേട്ടങ്ങൾ ഉറപ്പ് വരുത്തുന്നതിന് സഹായകമായി.

ശില്പശാല8.-മാർച്ച് 24,25

              മാർച്ച് 24,25 തീയതികളിലായി നടത്തപ്പെട്ട ദ്വിദിന ശിൽപ്പശാലയിൽ മികവുകൾ വിലയിരുത്തി.അധ്യാപകർ കുട്ടികളുടെ പഠനമികവുകൾ പട്ടികപ്പെടുത്തി.രക്ഷിതാക്കൾ പരിശീലന പരിപാടി എത്രമാത്രം പ്രയോജനപ്പെട്ടു എന്ന വിലയിരുത്തലുകൾ പങ്കുവെച്ചു.

മികവുത്സവം

പദ്ധതി വിലയിരുത്തൽ

             2018-19 അക്കാദമിക വർഷത്തിൽ കുട്ടികൾക്കുണ്ടായ പഠനമികവുകളുടെ വിലയിരുത്തലാണ് മികവുത്സവത്തിനായി തയ്യാറാക്കിയത്.ഓരോ ക്ലാസ്സിലും കുട്ടികൾ നേടിയ പഠനനേട്ടങ്ങൾ വിലയിരുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.കവിതകൾ,പരീക്ഷണങ്ങൾ,വായനാ സാമഗ്രികൾ,ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ അതിനായി തിരഞ്ഞെടുത്തു.മികവുത്സവം രണ്ട് കോർണറിലായി സംഘടിപ്പിക്കപ്പെട്ടു.മാർച്ച് 31 രാവിലെ 10 മുതൽ1വരെ താന്നിക്കൽപ്രദേശത്തെ രക്ഷിതാക്കളെല്ലാം അസീസ് ബംഗാളത്തിൻെറ വീട്ടിൽ ഒത്തുചേരുകയും മികവുകൾ പങ്കുവെക്കുകയും ചെയ്തു.ഓരോക്ലാസ്സുകാരും ഐടി അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ചെയ്തു കാണിച്ചു.ഉച്ചക്കുശേഷം സലഫി ഭാഗത്തെ രക്ഷിതാക്കൾ സലഫി പൂക്കോടൻ റഹ്‌മത്തിൻെറ വീട്ടിൽ ഒത്തുചേർന്നു.5വരെ മികവുകളുടെ പ്രദർശനം സംഘടിപ്പിക്കപ്പട്ടു.

2018 മെയ് മാസത്തിൽ SCERT യിൽ വച്ച് 2 ദിവസത്തെ ശില്പശാല നടത്തി.ഈ വർഷം ആകെ ചെയ്ത പ്രവർത്തനങ്ങൾ വിശകലനം ചെയ്തു.പ്രസൻേറഷനും റിപ്പോർട്ടും അവതരിപ്പിച്ചു.SCERT ഡയറക്ടർ പ്രസാദ് സർ,അക്കാദമിക പിന്തുണപ്രോഗ്രാം കൺവീനർ ജയലക്ഷി മാഡം,നാരായണനുണ്ണി സർ ,SCERT ഫാക്കൽറ്റിമാരായ ഡോ.പി ബഷീർ സർ,ബാബു സർ,രമേശൻ സർ എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി.വളരെനല്ല അഭിപ്രായമാണ് അവർ പ്രവർത്തനങ്ങളെപ്പറ്റി പറഞ്ഞത്.അടുത്ത വർഷത്തെ പ്രവർത്തനങ്ങളുടെ കരട് രൂപരേഖ തയ്യാറാക്കി.

2018-19 അധ്യയന വർഷം വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

2018-19 അധ്യയന വർഷം

വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

പ്രവേശനോത്സവം

        ജൂൺ 13ന് പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ അക്ഷര കിരീടങ്ങൾ അണിയിച്ചു. സമ്മാനക്കിറ്റുകൾ പിടിഎ വിതരണം ചെയ്തു. പ്രവേശനോത്സവഗാനം എല്ലാവരെയും കേൾപ്പിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. യൂണിഫോം, പുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനം നടന്നു. കുട്ടികളുടെ മികവുത്സവം നടത്തി. വാർഡ് മെമ്പർ ശ്രീ കരീമുദ്ദീൻ സാർ, പിടിഎ അംഗങ്ങ,എച്ച് എം ഷാൻ​റി ടീച്ചർഎന്നിവർ പ്രസംഗിച്ചു.കുട്ടികൾക്ക് മധുരവിതരം വിതരണം ചെയ്തു.ഈ വർഷത്തെ എസ് എസ് എൽ സി ക്ക് പൂർവ്വവിദ്യാർത്ഥികളായ 10 കുട്ടികൾ,പ്ലസ് ടു വിന് 2കുട്ടികൾ ഫുൾ A+ ന് അർഹരായിരുന്നു. അവർക്കുളള സമ്മാനവിതരണവും നടന്നു.വാട്സ് അപ്പ് കൂട്ടായ്മയുടെ പഠനോപകരണവിതരണവും നടന്നു. 

പ്രീ ടെസ്റ്റ്

       ജൂൺ 116ന് പുതിയ കുട്ടികൾക്ക്  പ്രീ ടെസ്റ്റ് നടത്തി. 

ഹലോ ഇംഗ്ലീഷ്

       ജൂൺ18മുതൽ ജൂൺ 23 വരെ ഹലോ ഇംഗ്ലീഷ് ക്ലാസ് 5 ദിവസത്തേക്ക് രണ്ടു മണിക്കൂർ സമയമെടുത്ത് എല്ലാ ക്ലാസുകളിലും നടത്തി. 

വായനാവാരം

        ജൂൺ 19 പി എൻ പണിക്കർ ചരമദിനം വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ് മത്സരം നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഷാൻറി ടീച്ചറുടെ സാനിധ്യത്തിൽ കുട്ടികൾ കവിതകൾ, കഥകൾ,പി എൻ പണിക്കരെക്കുറിച്ചുള്ള ലേഖനം എന്നിവ അവതരിപ്പിച്ചു.  ഹെഡ്മിസ്ട്രസ് എല്ലാവർക്കും വായന ദിനത്തിൻറെ പ്രത്യേകത വിശദീകരിച്ചുകൊടുത്തു. ക്ലാസ് ലൈബ്രറിയും,സ്കൂൾ ലൈബ്രറിയും പ്രയോജനപ്പെടുത്തി വായന പതിപ്പുകൾ എഴുതാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. വായന പ്രദർശനം നടത്തി. ഒരാഴ്ച വായനാവാരം ആഘോഷിച്ചു. ക്ലബ് ഉദ്ഘാടനവും വായനാവാര ത്തിൻറെ സമാപനവും ഒരുമിച്ച് നടത്തി. 

ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം

        ജൂൺ 22ന് ഹലോ ഇംഗ്ലീഷ് ഉൽഘാടനം നടത്തി. ഹലോ  ഇംഗ്ലീഷിന്റെ ഒരുവർഷത്തെ പരിപാടികളുടെ ഉദ്ഘാടനം ശ്രീമതി ഷാൻറി ടീച്ചർ നിർവ്വഹിച്ചു. ശ്രീമതി ഉമടീച്ചർ സന്നിഹിതരായിരുന്നു. ഒന്നാം ക്ലാസ് മുതലുള്ള എല്ലാ കുട്ടികളും ഇംഗ്ലീഷിൽ  സ്കിറ്റ്, പാട്ട് , ആക്ഷൻ സോങ്, കഥകൾ, പ്രസംഗം തുടങ്ങിയ  വിവിധ പരിപാടികൾ ഗംഭീരമായി അവതരിപ്പിച്ചു. ശ്രീമതി  സുൻപടീച്ചർ നേതൃത്വം വഹിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബിൻറെ  ഉദ്ഘാടനവും അന്നേ ദിവസം നടന്നു. ഇംഗ്ലീഷ് ക്ലബ്ബ് കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ  എല്ലാ അധ്യാപകരും തീരുമാനിച്ചു.   

ലോക മയക്കുമരുന്ന് വിരുദ്ധദിനം

               ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധദിനത്തിൽ  മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എല്ലാവരും എടുത്തു. മയക്കുമരുന്ന് കഴിച്ചാലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം അസംബ്ലിയിൽ നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി  ഷാൻറി ടീച്ചർ കുട്ടികളോട് പരിചയമില്ലാത്തവർ  തരുന്ന മിട്ടായികളും, മധുരപലഹാരങ്ങളും വാങ്ങി കഴിക്കരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കുട്ടികളെ ബോധവൽക്കരിച്ചു.

=ജൂലൈ

ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം

ജൂലൈ 5ന് ബഷീർ ചരമദിനം അനുസ്മരണവും മലയാളം ക്ലബ് ഉദ്ഘാടനം വായനാ പക്ഷാചരണം സമാപനം എന്നിവയും നടന്നു.. കുട്ടികൾ ബഷീർ കൃതികളായ ഭൂമിയുടെ അവകാശികൾ,പാത്തുമ്മയുടെ ആട് എന്നിവയുടെ ഭാഗങ്ങൾ സ്കിറ്റായി അവതരിപ്പിച് അവതരിപ്പിച്ചു. വായനകുറിപ്പുകൾ അവതരിപ്പിച്ചു.എല്ലാ ക്ലാസിലെയും കുട്ടികൾ പതിപ്പുകൾ തയ്യാറാക്കിയിരുന്നു. അവ പ്രദർശിപ്പിച്ചു.

=SCERT ശില്പശാല

ഈ വർഷത്തെ പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി ജൂലായ് മാസത്തിൽ SCERTയിൽ വച്ച്3ദിവസത്തെ ശില്പശാല സംഘടിപ്പിക്കുകയും സ്കൂളിലെ അധ്യാപിക പങ്കെടുക്കുകയും ചെയ്തു.

SCERT യിൽ ശില്പശാലയിൽ ഉമ ടീച്ചർ

=ആഗസ്റ്റ്

ഹിരോഷിമ ദിനം

ഹിരോഷിമാദിനം വൈവിധ്യമാർന്നപ്രവർത്തനങ്ങളോടെ നടത്തി.സഡാക്കോകൊക്ക് നിർമ്മാണം,ക്വിസ്സ്,റാലി,നൊ വാർ പോസ്റ്റർ നിർമ്മാണം എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

സ്വാതന്ത്ര്യദിനം

പ്രമാണം:IMG-20180815-WA0075.jpg

,സീനിയർ അധ്യാപിക ഉമടീച്ചർ പതാക ഉയർത്തി.ശക്തമായ മഴയും കെടുതികളും പലർക്കും എത്തിച്ചേരാൻ പ്രയാസമാക്കി.സമീപപ്രദേശങ്ങളിലെ കുട്ടികൾ എത്തിച്ചേർന്നു.ദേശഭക്തിഗാനം,പ്രസംഗം, തുടങ്ങിയ പരിപാടികൾ നടത്തി. വാർഡ് മെംമ്പർ കരീമുദ്ദീൻഹാജി,പി.ടി.എ പ്രസിഡൻറ് സുകു നടുവത്ത്,എന്നിവർ ആശംസകൾ നേർന്നു.

SCERT ശില്പശാല

പ്രമാണം:MG 20180828 124737.jpg

ആഗസ്റ്റ് 28 ന് SCERT ഫാക്കൽറ്റി ബഷീർ സർ,ഡയറ്റ് ലക്ചർ സലീമുദ്ദീൻ സർ എന്നിവരുടെ നേതൃത്വത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി അവതരിപ്പിച്ചു.

ദുരിതാശ്വാസ ധനസമാഹരണം

പ്രളയക്കെടുതികളിൽ അകപ്പെട്ടവരെസഹായിക്കുന്നതിനായി എല്ലാക്ലാസ്സിലെയും കുട്ടികൾ ധനസമാഹരണം നടത്തി.

'വിദ്യാലയത്തിനൊപ്പം'എസ്.സി.ഇ.ആർ.ടി അക്കാദമിക പിന്തുണാ പദ്ധതി

2018 _19 റിപ്പോർട്ട്

ആമുഖം

മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിൽ ഉൾപ്പെടുന്ന എ.എം.എൽ .പി .എസ് മൊറയൂർ കീഴ്മുറി എന്ന ഈ വിദ്യാലയം മൊറയൂർ പഞ്ചായത്തിലെ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്നു. 1936 ൽ പൂക്കോടൻ കുഞ്ഞാലി ഹാജിയുടെ ദീർഘവീക്ഷണത്തിന്റെയും വിശാലമനസ്കതയുടെയും പ്രതിഫലനമായി ആരംഭിച്ച വിദ്യാലയത്തിലൂടെ അറിവ് നുകർന്ന് പടിയിറങ്ങിയവർ ജീവിതത്തിലെ വ്യത്യസ്ത മേഖലകളിൽ വിജയം കൈവരിച്ചവരാണ് . വിജയത്തിൻറെ വെന്നിക്കൊടി പാറിച്ച് അക്കാദമിക രംഗത്ത് വിദ്യാലയം മുന്നോട്ട് കുതിക്കുകയാണ് .

2018-19 വ‍ർഷത്തിൽ പ്രീസ്കൂൾ മുതൽ നാലാം ക്ലാസ്സ് വരെ രണ്ട് ഡിവിഷൻ വീതം

ആകെ 11 ഡിവിഷനുകളിലായി 216 കുട്ടികൾ പഠിക്കുന്നു. .പ്രഥമാധ്യാപിക ഉൾപ്പെടെ13 അധ്യാപകർ കുരുന്നുകൾക്ക് അറിവ് പകർന്ന് നൽകുന്നു.

.കർമനിരതരായ അധ്യാപക രക്ഷാകർതൃ കൂട്ടായ്മ പ്രവർത്തന വിജയത്തിന് ആധാരമാകുന്നു. വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ രക്ഷിതാക്കളും മാനേജുമെൻറും ബദ്ധശ്രദ്ധരാണ് .

  • സുസജ്ജമായ ക്ലാസ്സ് മുറികൾ,
  • മികച്ച രീതിയിലുളള ശിശുസൗഹൃദ അധ്യാപനരീതികളും പരിപാലനവും ,
  • സ്വാദിഷ്ഠവും പോഷകപ്രദവും വൈവിധ്യമാർന്നതുമായ വിഭവങ്ങളോടുകൂടിയ ഉച്ചഭക്ഷണ പരിപാടി
  • വിസ്മയകരമായ ചുമർചിത്രങ്ങൾ
    • വിശാലമായ കളിസ്ഥലം
    • ജൈവവൈവിധ്യ ഉദ്യാനം ഇവയെല്ലാം കുഞ്ഞുമനസ്സുകളിൽ ഗൃഹാതുരത്വം ഉണർത്താനും വിദ്യാലയത്തിലേക്ക് അവരെ ആകർഷിക്കാനും പോന്നവയുമാണ് . കുട്ടികളുടെ പഠന കാര്യങ്ങളിൽ ശ്രദ്ധാപൂർവ്വം ഇടപെടുന്ന നല്ലൊരു മാതൃസമിതി കൂട്ടായ്മ വിദ്യാലയത്തിനുണ്ട്
    • .നൂതനാശയം പ്രവർത്തനങ്ങൾ- പശ്ചാത്തലം വിദ്യാലയത്തിന്റെ അക്കാദമിക് നിലവാരം ഉയർത്തുന്നതിന് വൈവിധ്യമാർന്ന പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ചു പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത്. 2017-18 മുതൽ സംസഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതിയുടെ(എസ്.സി.ഇ..ആർ.ടി)അക്കാദമിക പിന്തുണകൂടി ലഭിച്ചതോടെ ഞങ്ങളുടെ ശ്രമങ്ങൾക്ക് കൂടുതൽ ഫലപ്രാപ്തി കണ്ടുതുടങ്ങി..ഈ കാലയളവിൽ സമഗ്രമായ അക്കാദമിക മാസ്റ്റർ പ്ലാനിന് രൂപം നൽകാനും അതിൻെറ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി കുട്ടികളുടെ കഴിവുകളെ മെച്ചപ്പെയുത്തുന്ന തരത്തിൽ വൈവിധ്യമാർന്ന അക്കാദമിക പ്രവർത്തനങ്ങള് നടപ്പിലാക്കാൻ സാധിച്ചു. ‍ ഐ ടി സൗഹൃദ വിദ്യാലയം എന്ന ഞങ്ങളുടെ സങ്കല്പത്തിന് വ്യക്തമായ കാഴ്ചപ്പാട് നൽകുന്നതിനുംഅധ്യാപകർക്കും രക്ഷിതാക്കൾക്കുമായി ദ്വിദിന പ്രായോഗിക പരിശീലനം നൽകുന്നതിനും എസ് .സി .ഇ .ആർ .ടി .ക്ക് കഴിഞ്ഞു.. എസ്.സി.ഇ..ആർ.ടി യുടെ അക്കാദമിക പിന്തുണ പരിപാടികൾ രക്ഷിതാക്കളെ വിദ്യാലയത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുന്നതിനും സാധിച്ചു. .ഇതുവഴി കുട്ടികളുടെ പ്രവേശനനിരക്ക് വർദ്ധിപ്പിക്കുന്നതിനും സാധിച്ചു.

    • ലക്ഷ്യങ്ങൾ
      • ശാസ്ത്രീയമായ ഗണിത നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കുട്ടികളെ പ്രാപ്തമാക്കുക
      • ശാസ്ത്രപഠനം രസകരമാക്കുക,ശാസ്ത്രപരീക്ഷണങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കുക
      • ഒഴുക്കോടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനും ആശയം സ്വന്തം വാചകങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനും ,റോൾപ്ലെ,മൈമിങ്ങ് എന്നീ നാടകീകരണപ്രവർത്തനങ്ങളിൽ ഏർപ്പെയുന്നതിന് കുട്ടികളെ സജ്ജമാക്കുക
      • പാഠ്യപദ്ധതി വിനിമയത്തിൽ ഐ.സി.ടി യുടെ നൂതന സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന് അധ്യാപകരെ സജ്ജമാക്കുക,ഇതിലൂടെ കുട്ടികളുടെ പഠനം ആസ്വാദ്യകരമാക്കുകയും ചെയ്യുക.
      • പഠനപ്രക്രിയയിൽ ഐ.സി.ടി സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെയുത്തുന്നതിന് രക്ഷിതാക്കളെ പ്രാപ്തമാക്കുക
      • ഐ.സി.ടി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുളള കുട്ടികളുടെ താല്പര്യത്തെ പഠനപ്രക്രിയയിലേക്ക് പ്രയോജനപ്പെടുത്തുക
      • പ്രൈമറി ക്ലാസ്സുകളിലെ മലയാളപഠനം കാര്യക്ഷമമാക്കുകയും ചിത്രവായന തന്ത്രങ്ങളിലൂടെ വിദ്യാ‍ർത്ഥികളുടെ സർഗാത്മകതയുടെ വികാസം
      • കുട്ടിയെ ഓരോ യൂണിറ്റായി കണ്ട് ഓരോ കുട്ടിയിലും ഉള്ള കഴിവുകളെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്ന വിധത്തിൽ വിദ്യാലയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സ്കൂൾ ഒരു ടാലൻറ് ലാബായി മാറ്റുകയും
      • ശാരീരിക മാനസിക ആരോഗ്യത്തിൻെറ സമജ്ജസമായ മേളനത്തിലൂടെ കുട്ടികളുടെ പഠനസന്നദ്ധതയും ശേഷിയും വളർത്തുക
      • ബാല്യകാലത്തിൽ തന്നെ അച്ചടക്കം വ്യായാമം ഇവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും മാതൃക അസംബ്ലി രൂപീകരിക്കുന്നതിനും
      • വിദ്യാലയ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളെക്കൂടി ഉൾപ്പെടുത്തുകയും പ്രവർത്തന പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക.
      • പ്രീപ്രൈമറി വിഭാഗത്തെ ശാക്തീകരിക്കുകയും,പ്രീപ്രൈമറിഅന്തരീക്ഷംശിശുസൗഹൃദമാക്കി, സംസ്ഥാനത്തെ മികച്ചൊരു മാതൃകാ പ്രീ പ്രൈമറിയാക്കി ഉയർത്തുകമാറ്റുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തു.
      • 1. വിൻ മാത്സ് -ഗണിതലാബ് (2018 ഡിസംബർ 18,19) പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും ഗണിത ആശയത്തിലെ അടിസ്ഥാന ശേഷികൾ നേടുക, അമൂർത്ത ആശയങ്ങളെ മൂർത്തമായി അവതരിപ്പിക്കാൻ കഴിയുക, ഗണിത ആശയങ്ങളും ശേഷികളും പ്രവർത്തനങ്ങളിലൂടെ സ്വയം പഠിക്കുക, സ്വയം ബോധ്യപ്പെട്ട് ഗണിത പഠനത്തിൽ മുന്നേറാൻ കുട്ടികൾക്ക് കഴിയുക ശാസ്ത്രീയമായ ഗണിത നിർമാണപ്രക്രിയ ഏർപ്പെടുന്നതിന് കുട്ടികളെ പ്രാപ്തമാക്കുക എന്നീ ഉദ്ദേശത്തോടെ തയ്യാറാക്കിയ പ്രവർത്തനമായിരുന്നു ഗണിതലാബ്. പൂർണമായും അധ്യാപകരുടെയും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പ്രവർത്തനം കുട്ടികളെ ഏതെല്ലാം രീതിയിൽ സഹായിക്കാമെന്ന് ധാരണ നൽകുന്നതിന് സഹായിച്ചു. കൂടാതെ പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പിക്കുന്നതിനും ഇതുമൂലം സാധിച്ചു .കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് ബി ആർ സി യിലെ സജീവൻ മാഷും പാലക്കാട് ആലത്തൂർ ബി ആർ സി യിലെപ്രവീൺ മാഷും ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഏകദേശം 60 ഇനം സാമഗ്രികളുടെ നാല് / അഞ്ച് വീതം പഠനോപകരണങ്ങൾ ശില്പശാലയിൽ നിർമിക്കപ്പെട്ടു

      • ഗണിത ശിൽപ്പശാലയിൽ നിർമ്മിക്കപ്പെട്ട പ്രധാന പഠനോപകരണങ്ങൾ
        1. അരവിന്ദ് ഗുപ്ത സ്ഥാനവില സ്ട്രിപ്പ്
        2. ഡോമിനോസ് ഡബിൾ നയൻ
        3. യൂണിറ്റ് സ്ക്വയർ ബോർഡുകൾ
        4. ഗുണന ട്രൈ
        5. മുത്തുമാല
        6. സൈക്കിൾ മുത്തു കമ്പി
        7. ഷൂട്ടിംഗ് ബോർഡ്
        8. വളപ്പൊട്ട് ഗുണിതം ബോർഡ്
        9. സംഖ്യാ പമ്പരം
        10. സംഖ്യ ചക്രം
        11. വ്യാഖ്യാനം ചക്രം
        12. ക്രിയാ ചക്രം
        13. വ്യാഖ്യാന ബോർഡ്
        14. പൊട്ട് സ്ട്രിപ്പ്
        15. നമ്പർ പൊട്ട് കാർഡ്
        16. നമ്പർ ചിത്ര കാർഡ്
        17. നമ്പർ കാർഡ്
        18. പൊട്ട് കളംകാ‍ഡ്
        19. വിവിധ ഇനം ഡൈസ് കട്ടകൾ
        20. ഗുണന സ്റ്റിക്ക്
        21. വിവിധ കറൻസികൾ
        22. സ്ഥാനമില്ല ബോർഡ്
        23. മീൻ കട്ടൗട്ട്
        24. ടോക്കണുകൾ
        25. സംഖ്യ വ്യാഖ്യാനം സ്ട്രിപ്പുകൾ
        26. പേപ്പർ ഗ്ലാസ്
        27. 33 ഇനം ഗെയിം ഗെയിം ബോർഡുകൾ
        28. ടെൻഫ്രയിം “EASY ENGLISH” THEATRE PROGRAMME (2019 January 11,12) ഇംഗ്ലീഷ് ഭാഷാ ശേഷി വികസനത്തിന് മുൻതൂക്കം നൽകുന്നതിനായി അക്കാദമിക് മാസ്റ്റർ പ്ലാനുംആക്ഷൻ പ്ലാനുംവഴി തയ്യാറാക്കിയ ഈസി ഇംഗ്ലീഷ് പ്രവർത്തനത്തിന് എസ് സി.ഇ.ആർ ടി യുടെ പിന്തുണയോടെ നടത്തിയ പ്രവർത്തനമാണ് ഈസി ഇംഗ്ലീഷ് തിയറ്റർ ക്യാമ്പ്. ലിസണിംഗ് ,സ്പീക്കിങ്ങ് ,റീഡിങ് ആൻഡ് റൈറ്റിംഗ് എന്നീ പ്രാഥമിക ശേഷികളെ മുൻനിർത്തി പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ചുള്ള പ്രവർത്തന പദ്ധതിയായിരുന്നു ഇംഗ്ലീഷ് ക്യാമ്പ് . സ്റ്റേറ്റ് റിസോഴ്സ് അധ്യാപകരായ ഷൈജു സി ,മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ശില്പശാല കുട്ടികൾക്ക് വളരെയേറെ ഗുണപ്രദം ആയിരുന്നു. ലാംഗ്വേജ് ഗെയിമുകൾ ആയ യുവർ നെയിം പ്ളീസ്, നെയിം ഷോ, നോട്ടി നെയിംസ് ,സിഗ്നേച്ചർ നെയിം ,who am i തുടങ്ങിയവയും വൊക്കാബുലറി ഗെയിമുകൾ ആയ സ്ക്രൈബിങ് ഓൺ മൈ ബാക്ക് ,ഫോണിക്ക് വർക്ക് ഷീറ്റ് തുടങ്ങിയവയും ഉൾപ്പെടുത്തിയിരുന്നു. എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ താൽപര്യപൂർവം പങ്കെടുക്കുകയും ആത്മവിശ്വാസത്തോടെ ഇടപെടുകയും ചെയ്തു. തുടക്കത്തിൽ ആർപിമാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ സാധിച്ചില്ല എങ്കിലും ക്രമേണ നന്നായി പ്രതികരിക്കാൻ സാധിച്ചു തുടങ്ങി .യാതൊരു നിർബന്ധവും കൂടാതെ സ്വയം മുന്നോട്ടു വന്ന് ക്യാമ്പിനെ വിലയിരുത്താൻ ശ്രമിച്ചത് ക്യാമ്പിന്റെ വിജയം തന്നെയായിരുന്നു. 3.ലിറ്റിൽസയന്റിസ്റ്റ് _ശാസ്ത്ര പഠനോപകരണ ശില്പശാല(2019 ജനുവരി 13) ശാസ്ത്രപഠനം രസകരമാക്കുക ശാസ്ത്രപരീക്ഷണങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക, ശാസ്ത്രതത്വങ്ങൾ ലളിതമായി വ്യാഖ്യാനിക്കാൻ കഴിയുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി കൊണ്ട് തയ്യാറാക്കിയ ശില്പശാലയാണ് ലിറ്റിൽ സയൻറിസ്റ്റ്ശാസ്ത്രപഠന ശില്പശാല. പ്രധാനമായും നാലാം ക്ലാസ്സിലെ പരിസര പുസ്തകത്തിൽ വരുന്ന ശാസ്ത്രപരീക്ഷണളെ ആധാരമാക്കിയാണ് പ്രവർത്തനങ്ങൾ രൂപകല്പനചെയ്തത്. വായു ,ജലം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണ സാമഗ്രികളാണ് ശില്പശാലയിലൂടെ നിർമ്മിച്ചത്. രക്ഷിതാക്കളെയും കുട്ടികളെയും സമന്വയിപ്പിച്ച് നടത്തിയ ശില്പശാലയിൽ ലഘുപരീക്ഷണ സാമഗ്രികൾ നിർമ്മിക്കുകയും, പരീക്ഷണങ്ങൾ ചെയ്തു നോക്കുകയും നിഗമനങ്ങൾ രൂപീകരിക്കുകയും ചെയ്തു. ശാസ്ത്രതത്വങ്ങൾ കുട്ടികൾക്കു തന്നെ മനോഹരമായി വിശദീകരിക്കാൻ സാധിക്കുന്നു.ടെക്ക് മലപ്പുറം കൂട്ടായ്മയിലെ അധ്യാപകരായ ഇല്യാസ് പെരിമ്പലം, ബിജു മാത്യു, ജയദീപ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ 13 ഇനം ശാസ്ത്ര ഉപകരണങ്ങളുടെ ആറ് സെറ്റ് വീതം നിർമ്മിക്കപ്പെട്ടു. ലിററിൽ സയൻെറിസ്റ്റ് വർക്ക് ഷോപ്പിലൂടെ നിർമ്മിച്ച സാമഗ്രികൾ
          • ഉയരുന്ന കൈ
          • വായു വ്യാപന ദർശിനി
          • വായു സാന്നിധ്യ ദർശിനി
          • ജലചക്രം
          • ജലമർദ്ദമാപിനി
          • കണ്ണിൻെറ മാതൃക
          • ജലവിതരണ ദർശിനി
          • ഗ്ലാസ്സ് ലിഫ്റ്റ്
          • ടെലിസ്കോപ്പ്
          • ന്യൂട്ടൻ കളർ പമ്പരത്തിൻെറ യന്ത്രവത്കൃതമാതൃക
          • രാത്രി പകൽ ദർശിനി
          • ലവിംങ്ങ് ബോൾസ്
          • മൈക്രോസ്കോപ്പ് ഐടി സൗഹൃദവിദ്യാലയം a) പാഠ്യപദ്ധതി വിനിമയത്തിൽ ഐ.സി.ടി യുടെ സാധ്യതകൾ-അധ്യാപകശില്പശാല (2019 ജനുവരി 30,31) ഐടി സൗഹൃദ വിദ്യാലയം ഏറ്റവും ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ രീതിയിൽ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിൽ KITEന്റെ സഹായത്തോടെ  സംഘടിപ്പിക്കപ്പെട്ട ശില്പശാല ആയിരുന്നു ഇത്. ഇതിനായി കൈറ്റ് മലപ്പുറം ഓഫീസിൽ നിന്നും 20 കമ്പ്യൂട്ടറുകളും 4 പരിശീലകരെയും ലഭ്യമാക്കിയിരുന്നു അധ്യാപകരിൽ നിന്നും മുൻകൂട്ടി ലഭിച്ച ആവശ്യങ്ങൾ അനുസരിച്ച് പഠനബോധന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റൽ റിസോർട്ടുകളുടെ ശേഖരണവും കസ്റ്റമൈസേഷൻ ആയിരുന്നു ശില്പശാലയിൽ ഉൾപ്പെടുത്തിയിരുന്നത് ഇൻറർനെറ്റിൽ നിന്നും ഉള്ള ചിത്രങ്ങൾ ചലച്ചിത്ര ക്ലിപ്പുകൾ തുടങ്ങിയവ ശേഖരിക്കുന്നതും അവ സ്കൂൾതല ആവശ്യങ്ങൾക്ക് അനുസരിച്ച് പരുവപ്പെടുത്തി ഉപയോഗിക്കുന്നതും ആയിരുന്നു ശിൽപ്പശാലയിൽ ഊന്നൽ നൽകിയത് ഇതിനായി ഡിജിറ്റൽ റിസോഴ്സുകൾ ഉപയോഗിച്ചുള്ള ഒരു പാഠാസൂത്രണം പരിചയപ്പെടുകയും അതുപയോഗിച്ച് നടത്തിയ ഡെമോൺസ്ട്രേഷനിൽ ഡിജിറ്റൽ റിസോർട്ടുകളുടെ ക്ലാസ്സ് റൂം സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്തു രണ്ടാം ദിവസത്തേക്ക് മറ്റൊരു പഠനബോധന സാഹചര്യം ശില്പശാലയിൽ പങ്കെടുത്തവർ കണ്ടെത്തുകയും ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ ഭാഷ വേഷം കലാരൂപങ്ങൾ അനുസരിച്ചുള്ള റിസോഴ്സുകൾ സ്വയം ഇൻറർനെറ്റിൽ നിന്ന് കണ്ടെത്തുകയും ചെയ്തു പാഠപുസ്തകത്തിൽ നിന്നുള്ള ചിത്രങ്ങൾസ്ക്രീൻഷോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റ് പഠനബോധന സാഹചര്യങ്ങളിൽ ഉപയോഗിക്കത്തക്ക വിധം സ്വന്തം കംപ്യൂട്ടറിലേക്ക് ശേഖരിക്കുന്നതിനുള്ള സങ്കേതങ്ങളും ശിൽപ്പശാലയിൽ പരിചയപ്പെടുത്തി

ഐ ടി അധിഷ്ഠിതമായി ക്ലാസ് വിനിമയം ചെയ്യുന്നതിന് അധ്യാപകർക്ക് ആവശ്യമായ വിവരശേഖരണത്തിന് ഉപകരിക്കുന്ന വിവിധരീതികൾ പരിചയപ്പെടുന്നതിന് ഇതിലൂടെ സാധിച്ചു.. ഇമേജ് സെർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യാനും എഫ് ഗാലറിയിൽ പ്രസന്റ് ചെയ്യാനും കേഡൻലൈവിൽ വീഡിയോ എഡിറ്റ് ചെയ്യാനും ഒഡാ സിറ്റി ഉപയോഗിച്ച് ശബ്ദം കൂട്ടിച്ചേർക്കുന്നതിനും ലഭിച്ച പരിശീലനം അധ്യാപകരുടെ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നതിന് സഹായകമായി.ഡിജിറ്റൽ പഠനവിഭവങ്ങൾ കസ്റ്റമൈസ് ചെയ്യുന്നതിനുളള സാങ്കേതിക പരിചയം നേടുന്നതിനും ശില്പശാല ഉപകരിച്ചു.ശബ്ദം രേഖപ്പെടുത്തുന്നതിനും എഡിറ്റ് ചെയ്യുന്നതിനുളള ഒഡാസിറ്റി,വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനുളള കേഡൻലൈവ് സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി.പഠിതാക്കൾ സ്വയം ശബ്ദം റെക്കോഡ്ചെയ്യുകയും mp3ഫോർമാറ്റിലേക്ക് എക്സ്പോർട്ട് ചെയ്യുകയും ചയ്തു.ഇൻെറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിനുളള മാർഗങ്ങളും ചർച്ചചെയ്തു. ഇൻെറർനെറ്റിലും മറ്റ് ലഭ്യമായ ഓഡിയോ ,വീഡിയോകൾ അതേ പടി കുട്ടികളിലേക്ക് എത്തിക്കുന്നതിലല്ല,മറിച്ച് അതിൻെറ സാംഗത്യവും പ്രാധാന്യവും തിരിച്ചറിഞ്ഞ് നിശ്ചിത ഇടവേളകളിൽ നിർത്തി അതിനെപറ്റി കുട്ടികളുമായി ചർച്ചചെയ്തുവേണം പഠനം മുന്നോട്ടുകൊണ്ടുപോവേണ്ടത്.മൂന്ന് മിനിറ്റിനപ്പുറം ദൈർഘ്യമേറിയ ഒരുവീഡിയോയും കുട്ടികൾക്ക് വേണ്ടരീതിയിൽ ഉൾകൊള്ളാനാവില്ല. പരിചയപ്പെട്ട സാങ്കേതികവിദ്യകളും റിസോഴ്സുകളും പഠനആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുമെന്ന് അധ്യാപകർക്കുണ്ടായ തിരിച്ചറിവാണ് ഇതിൻെറ നേട്ടം. b)പഠനപിന്തുണ പ്രവർത്തനങ്ങളിൽ ഐ.സി.ടി യുടെ സഹായങ്ങൾ -രക്ഷാകർതൃ ശില്പശാല(2019 ജനുവരി 30,31)

കമ്പ്യൂട്ടറിനെക്കുറിച്ചുളള പ്രാധമിക കാര്യങ്ങൾ ,ഫോൾഡ‍ർ നിർമ്മാണം,ഫയൽ സേവ് ചെയ്യൽ,ഇൻെറർനെറ്റ് ഉപയോഗം,പ്രധാന ഭാഗങ്ങൾ,എന്നിവ വിശദീകരിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐ.സി.ടി സഹായത്തോടെ വീടുകളിൽ നിന്നും അധികവിവരങ്ങളായി കണ്ടെത്തുന്നതിന് രക്ഷിതാക്കൾക്ക് പരിശീലനം നൽകി.

കുട്ടികൾക്ക് ആവശ്യമായപഠനവിഭവങ്ങൾ ഓൺലൈനായി സെർച്ച് ചെയ്യുന്നതിനും ശേഖരിക്കുന്നതിനും സേവ് ചെയ്യുന്നതിനുമുള്ള പരിശീലനം രക്ഷിതാക്കൾക്ക് ലഭിച്ചു. ചിത്രങ്ങൾ,ഓഡിയോ.ടെക്സ്റ്റ്,വീഡിയോ ഇവ ഓപ്പൺ ചെയ്യുന്നതിനും ഒരു ചിത്രഫയലിനെ ഫോൾഡറിലേക്ക് കോപ്പി,പേസ്റ്റ് ചെയ്യുന്നതിനും  പരിശീലനം ലഭിച്ചു.വിവധ ക്ലാസ്സുകളിലെ കളിപ്പെട്ടി പാഠപുസ്തകങ്ങൾ പരിചയപ്പെട്ടു.വിവിധ ഓൺലൈൻ സേവനങ്ങൾ പരിചയപ്പെടുന്നതിനും സാധിച്ചു.

ഐസിടി യുടെ ആകർഷണീയത പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്-കുട്ടികൾക്ക് ശില്പശാല IT FRIENDS -കുട്ടിക്കൂട്ടം(2019 ഫെബ്രുവരി 1,2)

കമ്പ്യൂട്ടർ ഗെയിമുകൾപഠനാനുഭവങ്ങളായി പരുവപ്പെടുത്തിയെടുക്കുന്നത് താഴ്ർന്ന ക്ലാസ്സുകളിലേക്കുളള ഐസിടി പാഠപുസ്തകത്തിൽ പാഠാസൂത്രണത്തിനായിസ്വീകരിച്ചിരിക്കുന്ന രീതിയാണ്.ഇതേ രീതി തന്നെയാണ് ഈ പടനക്ലാസ്സിലും അവലംബിച്ചത്.കൈറ്റ് ജില്ലാ ഓഫീസിൽ നിന്നും നാല് പരിശീലകരെയും 20 കമ്പ്യൂട്ടറുകളും ക്ലാസ്സിനായി ലഭ്യമാക്കിയിരുന്നു.

ക്ലാസ്സിൽ പൊട്ടറ്റോഗെയ് ,ജികോമ്പ്രിസ്,എജ്യൂക്കേഷണൽഗെയിം സ്യൂട്ട് എന്നിവ പരിചയപ്പെടുത്തി.കുട്ടികൾക്ക് താല്പര്യമുളള കളികളുംകമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന മറ്റ് പ്രവർത്തനങ്ങളും അവതരിപ്പിക്കുകയും മത്സരാത്മകമായ ഒരു പഠനാന്തരീക്ഷം നിർമ്മിക്കുകയും ചെയ്താൽ സമയം,പണമിടപാട്,തൂക്കവും തുടങ്ങിയവയുടെ അടിസ്ഥാനാന ധാരണകൾ സൃഷ്ടിക്കുന്നതിനും ഉറപ്പിക്കുന്നതിനും പ്രയോജനപ്രദമാമെന്ന് വിലയിരുത്തി.ശില്പശാലക്ക് നേതൃത്വം നൽകിയത് കൈറ്റിലെ മാസ്റ്റർ ട്രെയിനർ കോ-ഓർഡിനേറ്റർ ശ്രീ.പ്രദീപ് മാട്ടറ മാസ്റ്റർ ട്രെയിനർമാരായ സന്തോഷ് കുമാർ, ജേക്കബ്സത്യൻ, ഷാജി എന്നിവരായിരുന്നു. 5. പ്രീ-പ്രൈമറി ശക്തീകരണം(2019 ജനുവരി 31 ,ഫെബ്രുവരി 1) എസ് സി ഇ ആർ ടി യുടെ അക്കാദമിക് പിന്തുണ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്ത തനതായ പ്രവർത്തനമായിരുന്നു പ്രീ-പ്രൈമറി ശാക്തീകരണം എന്നത്. പ്രീസ്കൂൾ അന്തരീക്ഷത്തെ പഠനോപകരണങ്ങളാക്കി പരിവർത്തിപ്പിക്കുകയും ക്ലാസ്സ് ചുമരുകളെ കഥ പറയും കളിസ്ഥലങ്ങളാക്കി കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.വിവിധ തീമുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉപയോഗപ്പെടുത്തി കഥകളും സംഭാഷണങ്ങളും രൂപീകരിക്കാവുന്ന ചിത്രീകരണങ്ങൾ സജ്ജീകരിച്ചു. കര,ജലം ,ആകാശം തുടങ്ങിയ പ്രകൃതി ചിത്രീകരണം ഒരുക്കി, വിഭജനമറകളെ മാന്ത്രികചുമരുകളാക്കിപ്രയോജനപ്പെടുത്തി. . വിവിധ തീമുകളുമായി ബന്ധപ്പെട്ട കട്ടൗട്ടുകളെ വിവിധ സന്ദർഭാനുസരണം മാറ്റി ക്രമീകരിക്കാവുന്നതരത്തിൽ സജ്ജീകരിക്കുന്നു. ചിത്രമൂല,കളിമൂല,പാവമൂല,മണൽത്തടങ്ങൾ,അക്വോറിയം ,ഹാങ്ങിംങ്ങ് ഗാർഡൻ കളിയൂഞ്ഞാൽ ഇവ സജ്ജീകരിച്ചു. കടലാസ്സുകൊണ്ടും പ്രകൃതിവസ്തുക്കൾ കൊണ്ടും നിർമ്മിക്കാവുന്ന കളിയുപകരണ മാതൃകകൾ ഒരുക്കി. എസ് സി ഇ ആർ ടി യുടെ കളിപ്പാട്ടം,കളിത്തോണി,പ്രവർത്തനകാർഡുകൾ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് രക്ഷിതാക്കൾക്ക് ശാസ്ത്രീയമായ പ്രീസ്ക്കുൾ വിദ്യാഭ്യാസത്തിൻെറ ആവശ്യകത ബോധ്യപ്പെടുത്തുന്ന സോദോഹാരണപരിശീലനമായിരുന്നു സംഘടിപ്പിച്ചത്.ആകർഷകമായ രീതിയിൽ ക്ലാസ് റൂം അന്തരീക്ഷം മാറ്റുകയും കഥപറയുന്ന ചുമരുകൾ സൃഷ്ടിക്കുകയും ആക്ടിവിറ്റി കോർണറുകൾ സ്ഥാപിക്കുകയും ചെയ്തതിലൂടെ അധ്യാപകർക്ക് പുതിയൊരു ഊർജ്ജം പകർന്നു നൽകി. .ശാസ്ത്രീയമായ പരിശീലന രീതി അധ്യാപകരെ പരിചയപ്പെടുത്തി.ഇത്തരത്തിലുളള ശാസ്ത്രീയമായ പരിശീലന രീതികളുടെ ആവശ്യകത രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു റീസ്റ്റോറിങ്ങ് ലൈഫ് -പാവനാടക ശിൽപശാല(നവംബർ 22,23)

എസ് സി ഇ ആർ ടി യുടെ സഹായത്തോടെ യൂണിസെഫ് മിർട്ടിലും ചേർന്ന് സംഘടിപ്പിച്ച റീസ്റ്റോറിങ്ങ് ലൈഫ് എന്ന പാവനാടകശില്പശാല മികച്ച ഒന്നായിരുന്നു .വിവിധ പപ്പറ്റുകളെ പരിചയപ്പെടാനും ഇവയ്ക്ക് പഠനപ്രവർത്തനങ്ങളിൽ ഉള്ള പ്രാധാന്യം തിരിച്ചറിയാനും അധ്യാപകർക്ക് അവസരം നൽകി .

പാവകളെ എങ്ങനെ ഒരു ടീച്ചിങ് എയ് ഡായി ഉപയോഗപ്പെടുത്താമെന്നതിനുള്ള പരിശീലനം അധ്യാപകർക്കു ലഭിച്ചു .ഗ്രൂപ്പ് കളികളും പാവനാടകങ്ങളും ആസ്വദിക്കുന്നതിനും അവസരം നൽകി കുട്ടികൾക്ക് ലഭിച്ചു. പാവ നിർമാണ പരിശീലനവും പാവകളെ ഉപയോഗപ്പെടുത്തിയുള്ള നാടകങ്ങൾതയ്യാറാക്കുന്നതിനും റെക്കോഡ് ചെയ്യുന്നതിനുമുള്ള അവസരങ്ങൾ ലഭിച്ചു 7 മധുരം എൻെറ മലയാളം(2019 മാർച്ച് 2,3) പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഭാഷാശേഷി വികാസം മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട പ്രവർത്തനമായിരുന്നു മധുരം എൻെറ മലയാളം.

സ്റ്റേറ്റ് ആർ പി  ടിടി പൗലോസ് മാഷിൻറെ നേതൃത്വത്തിൽ 2 ദിവസത്തെ പരിശീലനം കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ലഭിച്ചു 

.ചിത്രവായനയെ എങ്ങനെ മികവുറ്റ സർഗാത്മക രചനകളിലേക്ക് എത്തിക്കാമെന്നതിന്റെ മികവുറ്റ മാതൃകകളായിരുന്നു ക്ലാസ്സിൽ നടത്തപ്പെട്ടത്. 1,2 ക്ലാസിലെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും പ്രവർത്തനങ്ങളിൽ പങ്കാളികളായി. 8. ആർട്ട് ഗാലറി ചിത്രരചനാ ശിൽപശാല (2019 മാർച്ച് 4) ചിത്രം വരയ്ക്കാനുള്ള കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വതന്ത്ര ചിത്രരചന താല്പര്യം വളർത്തുന്നതിനുമായി പ്രശസ്ത ചിത്രകാരനും അധ്യാപകനും 25 വർഷത്തെ സേവന പരിചയവുമുള്ള ഗോപു സാറിൻറ നേതൃത്വത്തിൽ 3, 4 ,5 ക്ലാസ്സിലെ കുട്ടികൾക്കായി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. ഒന്ന് രണ്ട് ക്ലാസിലേയും താല്പര്യമുള്ള കുട്ടികൾക്യാമ്പിൽ പങ്കെടുത്തു. പകർത്തി വരക്കുന്ന കുട്ടികളുടെ പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഭാവനാത്മകമായി കാണാനും അവ ഭയരഹിതമായി കടലാസ്സിലേക്ക് പകർത്തുന്നതിനുമുള്ള ആത്മവിശ്വാസം കുട്ടികൾക്ക് നൽകുന്നതിന് ഈ ക്യാമ്പ് ഉപകാരപ്പെട്ടു .റബ്ബർ ഉപയോഗിക്കാതെ കളർ ഉപയോഗിച്ച് നേരിട്ട് വരക്കുന്നതിനുള്ള ആത്മധൈര്യം കുട്ടികൾക്ക് കിട്ടി.

MAGIC IN LEARNING (2019 മാർച്ച് 4)
മാജിക്ക് കാണുമ്പോൾ കുട്ടികളിൽ ഉദ്വേഗം, ആകാംക്ഷ,അന്വേഷണത്വര,അറിയാനുളള താത്പര്യം എന്നിവ സ്വാഭാവികമായി ഉണ്ടാകുന്നു.ഇതുപോലെ ക്ലാസ്സ് റൂം പ്രവർത്തനങ്ങളിലും കുട്ടിയിൽ അന്തർലീനമായികിടക്കുന്ന ഈ നൈപുണികളെ പരിപോഷിപ്പിച്ച് പഠനം രസകരമാക്കുന്നതിന് അധ്യാപകരുടെ അൾക്കണ്ണ് തുറപ്പിക്കുന്നതായിരുന്നു സദാനന്ദൻ മുതുകാടിൻെറ ക്ലാസ്സ് .ആദിൽ മുഹമ്മദ് എന്ന നാലാം ക്ലാസ്സുകാരൻ അരമണിക്കൂറിനുളളിൽ ശ്രീ സദാനന്ദൻ മുതുകാടിൽ നിന്നും മാജിക്കുകൾ പഠിച്ചെടുത്ത്  ഇത് തെളിയിച്ചു.

കുട്ടികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ വിസ്മയാവഹമായ പ്രകടനം ആയിരുന്നു മജീഷ്യൻ സദാനന്ദൻ മുതുകാടിനെ നേതൃത്വത്തിൽ നടത്തപ്പെട്ടത്. . രക്ഷിതാക്കളും അധ്യാപകരും കാണികളായി പങ്കുകൊണ്ടു. ഇത്തരം പഠനപ്രവർത്തനങ്ങൾ ക്ലാസ്സ്മുറികളിൽ പ്രാവർത്തികമാക്കുന്നതിലൂടെ കുട്ടികളുടെ പഠന ഏകാഗ്രതയും പഠനസന്നദ്ധതയും വർദ്ധിപ്പിക്കാൻ കഴിയുന്നു. വ്യതിചലിപ്പിക്കപ്പെടുന്ന കുട്ടികളുടെ മനസ്സിനെ ക്ലാസ്സ്റൂം അന്തരീക്ഷത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് ഇത്തരം പ്രവർത്തനങ്ങളുടെ നേട്ടമായി കാണുന്നു. 10 ഫിസിക്കൽ ഫിറ്റ്നസ് യോഗ ക്ലാസ് (2018 ഡിസംബർ 18)

        ചിട്ടയായ ആരോഗ്യ ക്രമത്തിനും ആരോഗ്യ സുരക്ഷയ്ക്കും കുട്ടികളുടെ പഠന പ്രവർത്തനത്തിൽ ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു എസ് സി ആർ ടി യിലെ ഡോക്ടർ അജീഷ്സാറിന്റെ നേതൃത്വത്തിലുള്ള ഫിസിക്കൽ ഫിറ്റ്നസ് 

യോഗക്ലാസ്. കുട്ടികളുടെ ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ബോധ്യപ്പെടുത്തുന്ന വിധമായിരുന്നു ക്ലാസ്സ്.ആധുനിക കാലഘട്ടത്തിൽ നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കായിക വിദ്യാഭ്യാസത്തിലൂടെ പരിഹരിക്കാൻ സാധിക്കുമെന്ന് വിശദീകരിച്ചു.പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ എന്ന പ്രവർത്തനം ഘട്ടംഘട്ടമായി പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു. 11.മാതൃക അസംബ്ലി രൂപീകരണം(2018 ഡിസംബർ 18) സ്കൂളിൽ എങ്ങനെ മാതൃകാ പരമായി അസംബ്ലി പങ്കെടുപ്പിക്കാം എന്ന ഒരു സെഷൻ സംഘടിപ്പിച്ചു.മുഴുവൻ കുട്ടികളും അധ്യാപകരും പങ്കെടുത്തു. അസംബ്ലിയുടെ പ്രാധാന്യം ,ഒത്തുകൂടലിൻെറ ലക്ഷ്യം അസംബ്ലിയുടെ ചടങ്ങുകൾ,മാസ്സ് ഡ്രില്ലുകൾ,എന്നിവ ബോധ്യപ്പെടുത്തി.അച്ചടക്കം,ശുചിത്വവും ആരോഗ്യവും ,വൃത്തി,വ്യക്തി ബന്ധം സത്യസന്ധത,തുടങ്ങിയ സത് മൂല്യങ്ങളെ സംബന്ധിച്ചുംവിവരണം കൂടുതൽ കൃത്യത നൽകി.ആഴ്ചയിൽ ഓരോ ദിവസവും ഓരോ ക്ലാസ്സിന് അസംബ്ലി സംഘാടന ചുമതല നൽകി.ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ മുതൽ മത്സരാവേശത്തോടെ ഓരോ പ്രാവശ്യവും പരിപാടികൾ നടത്തി.ഇംഗ്ലീഷ്,അറബിക്ക് ഭാഷകളിലും അസംബ്ലി നടത്തി. സോഷ്യൽ ഓഡിറ്റ് -വിജയോത്സവം (2019മാർച്ച് 5) 2018 --19 അക്കാദമിക് വർഷആരംഭത്തിൽ നടത്തിയ പ്രീ ടെസ്റ്റ് വിലയിരുത്തി .കുട്ടികളിൽ ആർജ്ജിക്കേണ്ട കഴിവുകൾ, പഠനനേട്ടങ്ങൾ എന്നിവ വിഷയാടിസ്ഥാനത്തിൽ മുൻഗണനാക്രമത്തിൽ ചാർട്ട് ചെയ്യുകയും അക്കാദമിക് മാസ്റ്റർ പ്ലാൻ ആക്ഷൻ പ്ലാൻ വഴി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.  ഈ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് ഉണ്ടായ മികവും സാമൂഹ്യ പുരോഗതിയും വിലയിരുത്തുന്നതിനായി മാർച്ച് അഞ്ചിന് സോഷ്യൽ ഓഡിറ്റിങ് എന്ന വിജയോത്സവം പരിപാടി സംഘടിപ്പിച്ചു .ജനപ്രതിനിധികളായ എംഎൽഎ ശ്രീ ഉബൈദുള്ള സാർ, പഞ്ചായത്ത് പ്രസിഡൻറ് സലീം മാസ്റ്റർ, വാർഡ് മെമ്പർ കരീമുദ്ദീൻഹാജി എന്നിവരും പൂർവവിദ്യാർത്ഥികൾ ,രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ അടങ്ങുന്ന വലിയൊരു സദസ്സ് വിദ്യാലയത്തിൽ ഒത്തുകൂടി. ഐടി അധിഷ്ഠിതമായ പ്രവർത്തനങ്ങൾ, ഭാഷാ പ്രവർത്തനങ്ങൾ, ശാസ്ത്രപരീക്ഷണങ്ങൾ ,ടാലന്റ് ലാബ്പ്രവർത്തനങ്ങൾ, ഗണിത പ്രവർത്തനങ്ങൾ, കലാപ്രകടനങ്ങൾ എന്നിവ സദസ്സിനു മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചു .ജനപ്രതിനിധികൾ അടക്കമുള്ള പാനലിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ധാരണയോടെ വിശദീകരണങ്ങൾ നൽകി. ഇത് ഏവരുടെയും മുക്തകണ്ഠമായ പ്രശംസക്ക് അർഹമായി .

എസ് .സി .ഇ. ആർ .ടി യു ടെ നേതൃത്വത്തിൽ നടത്തിയ ഈ വർഷത്തെ പ്രവർത്തനങ്ങൾ മൂന്നാം ക്ലാസ്സുകാരി ഫാത്തിമാ ദിൽന പ്രസന്റേഷനായി അവതരിപ്പിച്ചു. 

എസ് സി ഇആർ ടി യിലെ പ്രീ-പ്രൈമറി സെക്ഷൻ റിസർച്ച് ഓഫീസർ ശ്രീമതി.ഷീലജാസ്മിൻ ,അക്കാദമിക കോർഡിനേറ്റർ ശ്രീ .വി .ശ്രീകണ്ഠൻ ,AE0 ശ്രീ’.എ.ദിവാകരൻ,BP 0ദിലീപ് കുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ.മണി M എന്നിവർ പരിപാടികൾ കണ്ട് മനസ്സിലാക്കുകയും നേട്ടങ്ങൾ വിലയിരുത്തുകയും ചെയ്തു. കൂടാതെ വിദ്യാലയ പ്രവർത്തനങ്ങളെയും കുട്ടികളുടെ സർഗ്ഗ സൃഷ്ടികളെയും ഉൾപ്പെടുത്തി ഇൻട്രാക്ടീവ് മെത്തേഡിൽ ഡിജിറ്റലായി ദർപ്പണം എന്ന മാഗസിൻ തയ്യാറാക്കുകയും ചെയ്തു.ജില്ലയിലെ തന്നെ LP വിഭാഗങ്ങളിൽ നിന്നുള്ള ആദ്യ സംരംഭമായ ഇത്എംഎൽഎ ശ്രീ ഉബൈദുള്ള സർ പ്രകാശനം നിർവഹിക്കുകയും ചെയ്തു. കുട്ടികളുടെ സർഗ്ഗ സൃഷ്ടികളുടെയും നിർമ്മാണങ്ങളുടെ പ്രദർശനവും ഇതിനോടൊപ്പം സംഘടിപ്പിച്ചു . ഐടി അധിഷ്ഠിതമായ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ക്ലാസ് മുറികളിൽ ഉണ്ടായ മാറ്റം, നേട്ടങ്ങൾ എന്നിവ മലപ്പുറം DIETൻെറ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ SCERT പ്രവർത്തനങ്ങൾ സഹായിച്ചു .

ഏറ്റെടുത്ത പ്രവർത്തനങ്ങൾ എല്ലാം വിജയ കരമായി പൂർത്തിയാക്കുന്നതിനും അതിലുള്ള നേട്ടം ക്ലാസ് മുറികളിൽ പ്രതിഫലിപ്പിക്കാനും ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു എന്നത് എടുത്തുപറയത്തക്ക മികവ് തന്നെയായി കരുതുന്നു. വരുംവർഷങ്ങളിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും കുട്ടികളുടെ ആത്മവിശ്വാസത്തെയും കഴിവുകളെയും ഉയർത്തുന്നതിനും പ്രവർത്തിക്കുന്നതിനും SCERTപ്രവർത്തനങ്ങൾ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷ ഞങ്ങൾക്കൊപ്പമുണ്ട് . വിദ്യാലയത്തിൽ നടന്നിരുന്ന പ്രവർത്തനങ്ങളെ സമൂഹത്തിൽ എത്തിക്കുന്നതിനും രക്ഷിതാക്കളെ വിദ്യാലയവുമായി കൂടുതൽ അടുപ്പിക്കുന്നതിനും വിദ്യാലയ പ്രവർത്തനങ്ങളിൽ അവരെ കൂടി ഉൾപ്പെടുത്തുന്നതിനും SCERTപ്രവർത്തനങ്ങൾ മുഖ്യപങ്കുവഹിച്ചു .ആത്മവിശ്വാസത്തോടെ സമൂഹത്തിനുമുന്നിൽ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ധാരാളം അവസരങ്ങൾ കുട്ടികൾക്ക് നൽകി.പ0ന നേട്ടങ്ങൾ ഉറപ്പു വരുത്തുന്നതിന് IT അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കി. അധ്യാപക രക്ഷാകർതൃ കൂട്ടായ്മയിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ മികവുറ്റതാക്കാനും നാടിന്റെ തന്റെ നട്ടെല്ലാക്കി വിദ്യാലയത്തെ മാറ്റുന്നതിനും സാധിച്ചു. പ്രതികരണങ്ങൾ മലപ്പറം എം.എൽ.എ ശ്രീ. പി.ഉബൈദുളള

         എൻെറ നിയമസഭാമണ്ഡലത്തിൽ മൊറയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രൈമറി വിദ്യാലയമായ മൊറയൂർ എ എം എൽ പി എസ് സംസ്ഥാനത്തെ മറ്റ് പ്രൈമറി വിദ്യാലയങ്ങൾക്ക് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. എസ് സി ഇ ആർ ടി യുടെ സഹായത്തോടെ  അക്കാദമിക നിലവാരം ഉയർത്തുന്നതിനായി നിരവധി പദ്ധതികളാണ് ഇവിടെ നടന്നു വരുന്നത് .വളരെയേറെ കൗതുകവും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. എൽപി സ്കൂളുകളിലെ കുട്ടികൾ വലിയ കണ്ടുപിടുത്തങ്ങൾ നടത്തിവരുന്നു. നന്നായി ചിത്രം വരയ്ക്കാനും അതുപോലെ അവരുടെ സർഗ്ഗാത്മകത എത്രമാത്രം വർധിപ്പിക്കാൻ കഴിയുന്നുവോ അത്രയേറെ നല്ല പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത് .ഒരു കാര്യം ഉറപ്പാണ് ,കുട്ടികളുടെ എല്ലാതരത്തിലുമുള്ള  നല്ല കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഈ വിദ്യാലയത്തിന് കഴിയുമെന്നത്. ഒരുപക്ഷേ ഇവിടുത്തെ കുട്ടികൾക്ക് ലോകപ്രശസ്തിയിലേക്ക് ഉയരാൻ കഴിയും എന്നുതന്നെയാണ് എൻറെ വിശ്വാസം .ഇത്തരത്തിൽ  ഒരു വിദ്യാലയത്തിന് എസ് സി ഇ ആർ ടി യുടെ വൻ പിന്തുണ ലഭിക്കുന്നു എന്നത് ഏറെ അഭിനന്ദനാർഹമാണ്. കഠിനാധ്വാനം ചെയ്യാൻ സന്നദ്ധതയുള്ള അധ്യാപകരും രക്ഷിതാക്കളും നന്നായി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വിദ്യാർത്ഥികളെയും ഞാൻ അഭിനന്ദിക്കുന്നു .                                                                                                                                                       പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ.സലീം മാസ്റ്റർ
മൊറയൂർ പഞ്ചായത്തിലെ എം എൽ പി എസ് മൊറയൂർ കിഴുമുറി എന്ന ഈ വിദ്യാലയത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ വളരെ നല്ലതായി അനുഭവപ്പെടുന്നു .പ്രത്യേകിച്ച് എസ് സി ആർ ടി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിവിധ അക്കാദമിക  പഠന പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരികയാണ്. ഇംഗ്ലീഷ് പഠന താല്പര്യം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ, ലാബ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള പഠന ശാക്തീകരണ പ്രവർത്തനങ്ങൾ, എന്നിവ തികച്ചും മാതൃകാപരമാണ് അനുകരണീയമാണ്. ടീച്ചേഴ്സ് മാനേജ്മെൻറ് പിടിഎ ഇവയുടെ ഒത്തൊരുമയോടെ ഉള്ള പ്രവർത്തനത്തെ ഞാൻ അഭിനന്ദിക്കുന്നു
വാർഡ് മെമ്പർ ശ്രീ.കരിമുദ്ദീൻ ഹാജി 

മലപ്പുറം ജില്ലയിൽനിന്ന് എസ് സി ഇ ആർ ടി യുടെ പിന്തുണ ലഭിക്കുന്ന ഏക വിദ്യാലയമാണ് എം എൽ പി എസ് മൊറയൂർ പീഡനം ഇവിടത്തെ കുട്ടികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കും ലഭിക്കുന്നു എന്ന കാര്യം ഉറപ്പാണ് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ എം മണി 

എസ് സി ഇ ആർ ടി യുടെ അക്കാദമിക് പിന്തുണ ലഭിക്കുന്ന മലപ്പുറം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയമാണ് ഇത് ഇതിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് ഞാൻ കേട്ടിരുന്നു പൊതുവായി മറ്റ് എയ്ഡഡ് സ്കൂളുകളെ അപേക്ഷിച്ച് നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതായി കാണാൻ സാധിച്ചു ഇവിടെ അധ്യാപകർ ഈ വിദ്യാലയത്തെ കൂടുതൽ പ്രതിബന്ധത കാണിക്കുന്നത് ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത് അവധി ദിനങ്ങളിലും വിദ്യാലയ പ്രവർത്തനങ്ങൾ ഇവിടത്തെ അദ്ധ്യാപകർ സമുചിതമായി പ്രവർത്തിച്ചുവരുന്നു ഇങ്ങനെ പൂർണ്ണ മനസ്സോടെ അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരുകൂട്ടം അദ്ധ്യാപകർ ഉണ്ട് എന്നത് ഈ സ്കൂളിൻറെ ഏറ്റവും വലിയ നേട്ടമായി ഞാൻ കാണുന്നു കൊണ്ടോട്ടി ഉപജില്ലാ ഓഫീസർ ശ്രീ.എ.ദിവാകരൻ

എസ് സി ഇ ആർ ടി അക്കാദമിക് പിന്തുണ നൽകുന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എൻെറ സബ് ജില്ലയായ കൊണ്ടോട്ടിയിലാണ് .2018 -19 വർഷം വിദ്യാലയത്തിൽ  കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. രക്ഷിതാക്കളുടെ പരിപൂർണ്ണ പിന്തുണയോടെ എസ് സി ഇ ആർടി യുടെ  നേതൃത്വത്തിൽ ഇവിടെ നടന്നുവരുന്ന പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന പ്രക്രിയയിൽ വളരെയേറെ സഹായിച്ചിട്ടുണ്ട് .അതിൻറെ വിജയ പ്രഖ്യാപനം ഇവിടെ നടക്കുകയുണ്ടായി. ധാരാളം രക്ഷിതാക്കളും വിദ്യാർത്ഥികളും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായിട്ട് നടപ്പിലാക്കിയിട്ടുള്ള ഈ പദ്ധതി ഏറ്റവും മാതൃകാ പ്രവർത്തനം ആയിട്ടാണ് ഞാൻ കാണുന്നത്

BRC കൊണ്ടോട്ടി , ബിപിഒ ശ്രീ.ദിലീപ് കുമാർ

കൊണ്ടോട്ടി ബിആർസി യുടെ പരിധിയിലുള്ള ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഇത്.  പരിമിതികൾ ഉണ്ടെങ്കിലും കൃത്യമായിട്ട് അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്ന നല്ലൊരു വിദ്യാലയമാണ് എം എൽ പി എസ് മൊറയൂർ കീഴ് മുറി. പ്രധാന അധ്യാപിക 

ശ്രീമതി ഷാൻറിടീച്ചറുടെ കീഴിൽ നല്ലൊരു മികച്ച ടീം ഇവിടെയുണ്ട് .കഴിഞ്ഞ രണ്ടു വർഷമായിട്ട് എസ് സി ഇ ആർ ടി അക്കാദമിക് പിന്തുണ ഈ വിദ്യാലയത്തിന് നൽകിക്കൊണ്ടിരിക്കുന്നു .അതിൻറെ ഭാഗമായി നിരവധി പരിശീലനങ്ങൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ലഭ്യമായിട്ടുണ്ട്,പഠനോപകരണ ശില്പശാലകൾ നടത്തിയിട്ടുണ്ട് .മോണിറ്ററിങ്ങ് എന്നത് ഒരു പേടിസ്വപ്നമായാണ് പലരും കാണുന്നത്, എന്നിരിക്കെ ഒരു വിദ്യാലയത്തിനും അധ്യാപകർക്കും എങ്ങനെ ഇത് ഒരു പിന്തുണാപദ്ധതിയായി മാറ്റാമെന്ന് മാതൃകാപരമായി ഇവിടെ എസ് സി ഇആർ ടി ചെയ്തു കാണിച്ചു. അതിൻറെ ഒരു ആത്മവിശ്വാസം ഇവിടുത്തെ ടീച്ചേഴ്സിന് ഉണ്ട് .രക്ഷിതാക്കൾക്കും പരിശീലനം ലഭിച്ചിട്ടുണ്ട് .ഇതിൻറെ ഒരു റിഫ്ലക്ഷൻ എന്നുപറയുന്നത് ഇവിടുത്തെ കുട്ടികളിൽ എത്രത്തോളമുണ്ട് എന്നതാണ് ഞങ്ങൾ കൗതുകത്തോടെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. നിലവിലുള്ള സൂചനകൾ പ്രകാരം ഇവിടത്തെ അഡ്മിഷൻ ഉൾപ്പെടെയുള്ളവ മുൻവർഷത്തേക്കാൾ വർദ്ധിച്ചിട്ടുണ്ട് .കൂടുതലായി അടുത്തവർഷവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീപ്രൈമറി മുതലുള്ള മേഖലകളിൽ കൃത്യമായ മുന്നേറ്റമുണ്ടാക്കാൻ ഈ വിദ്യാലയത്തിന് ആയിട്ടുണ്ട് .എസ് സി ഇ ആർ ടി യുടെ ഇത്തരത്തിലുള്ള പിന്തുണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഞങ്ങൾ ആശാവഹമായി ആണ് നോക്കി കാണുന്നത് .ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മുൻകൈയെടുത്ത സ്കൂൾ അധികൃതരെയും അധ്യാപകരെയും ഞങ്ങൾ അഭിനന്ദിക്കുന്നു

പീടിഎ പ്രസിഡൻറ്  ശ്രീ. സുകു നടുവത്ത് 

എസ് സി ഇ ആർ ടി യുടെ അക്കാദമിക് പിന്തുണ ലഭിക്കുന്ന മലപ്പുറം ജില്ലയിലെ ഏക വിദ്യാലയമാണ് ഞങ്ങളുടേത് .എസ് സി ഇ ആർ ടി യുടെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള പരിപാടികൾ ഇവിടെ നടത്തിവരുന്നു .ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് കേരളത്തിലെ പ്രഗൽഭരായ അധ്യാപകരാണ്. കുഞ്ഞുമലയാളം, പ്രീപ്രൈമറി ശാക്തികരണം ,വിവിധ നിർമ്മാണ ശില്പശാല കൾ തുടങ്ങിയവ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനകരം ആയിട്ടുള്ള പ്രവർത്തനങ്ങളാണ് .ഇക്കാലയളവിൽ നടന്നത് .അതുകൊണ്ടുതന്നെ ഭാവിയിലും ഇവ തുടർന്ന് നൽകാൻ കഴിയട്ടെയെന്നാശംസിക്കുന്നു.

മികവ് നിലനിർത്തൽ 2019-20 അക്കാദമിക് മാസ്റ്റർ പ്ലാനിൻെറ ആക്ഷൻ പ്ലാൻ പ്രകാരമുളള പ്രവർത്തനങ്ങളെ എസ് സി ഇ ആർ ടി യുടെ പിന്തുണയോടെ കൂടുതൽ മികവോടെ ഏറ്റെടുക്കുന്നു.

   • LEARN LANGUAGE -മലയാളം,ഇംഗ്ലീഷ്,അറബി ഭാഷാ പ്രനർത്തനങ്ങൾ
   • ശാസ്ത്രംസമഗ്രം-ഗണിത,പരിസരപഠന ശാക്തീകരണം
   • ലിറ്റിൽ കൈറ്റ്സ്- ഐടി കുട്ടിക്കൂട്ടം
   • പ്രീപ്രൈമറി നമ്പർ വൺ

ഉപസംഹാരം 2018-19 വർഷത്തിൽ ഈ വിദ്യാലയം ഏറ്റെടുത്ത വിൻമാത്സ്,ഈസി ഇംഗ്ലീഷ്,ലിറ്റിൽ സയൻെറിസ്റ്റ്,ഐസിടി പരിശീലനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ വളരെയേറെ പ്രയോജനപ്പെട്ടുഎന്നത് ഏറെ ചാരിതാർത്ഥ്യം നൽകുന്നു.പഠനത്തിൽ വിവിധ നിലവാരത്തിലുളള കുട്ടികളെയെല്ലാം ഒരുമേഖലയിലല്ലെങ്കിൽ മറ്റൊരു മേഖലയിൽ മുന്നോട്ട് കൊണ്ടുവരാൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷപ്രദമാണ് . എസ് സി ഇ ആർ ടി അകമഴിഞ്ഞ ഉപദേശ നിർദ്ദേശങ്ങളാണ് ഇതിന് ഞങ്ങളെ പ്രാപ്തമാക്കിയത്.പാഠ്യ-പാഠ്യേതര മേഖലകളിലെല്ലാം തന്നെ വിവിധ ശില്പശാലകളിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിശീലനം ലഭിച്ചു.അതിൻെറ പ്രതിഫലനം ഇത്തവണത്തെ വിജയോത്സവം സോഷ്യൽ ഓഡിറ്റിൽ പ്രകടമായി.കൂടാതെ മാർച്ച് മാസത്തിലെ വാർഷിക മൂല്യനിർണ്ണയത്തിൽ കുട്ടികളുടെ അവതരണം കൂടുതൽ മികവുറ്റതാക്കാനും കഴിഞ്ഞു.ഈ വ‍ർഷത്തെ എൽ.എസ്.എസ്.പരീക്ഷയിൽ ഈ വിദ്യാലയത്തിൽനിന്നും ഫാത്തിമ ഫിദ എന്ന കുട്ടിക്ക് സ്കോളർഷിപ്പ് ലഭിച്ചത് പ്രവർത്തനമികവുതന്നെയാണ്. കുട്ടികളുടെ പ്രവേശനകാര്യത്തിലും മറ്റ് അക്കാദമിക പ്രവർത്തനത്തിലും മുൻകാലത്തേക്കാൾ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കാൻ കഴിഞ്ഞത്. ഇതിനെല്ലാം ഞങ്ങളെ സഹായിച്ച എസ് സി ഇ ആർ ടി ഡയറക്ടർ ശ്രീ.പ്രസാദ് സർ,ശ്രീ.വി.ശ്രീകണ്ഠൻ സർ മറ്റ് സർക്കാർ ഏജൻസികൾ,രക്ഷിതാക്കൾ,നാട്ടുകാർ,ജനപ്രതിനിധികൾ എല്ലാവരോടും ഞങ്ങൾക്ക് അകമഴിഞ്ഞ നന്ദിയും കടപ്പാടുകളും ഉണ്ട്.ഈ അക്കാദമിക മുന്നേറ്റം നിലനിർത്താൻ എസ് സി ഇ ആർ ടി തുടർന്നും ഈ വിദ്യാലയത്തോടൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

                                                                                                       ഷാൻറി.കെ.എം
                                                                                                    പ്രധാനാധ്യാപിക

മൊറയൂർ 17/4/2019

വഴികാട്ടി


{{#multimaps:10.86725,76.18285|Zoom=18}}