എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/ചരിത്രം
.ആദ്യകാലത്ത് മദ്രസകെട്ടിടവും സ്കൂൾകെട്ടിടവും ഒന്നുതന്നെയായിരുന്നു.പിന്നീട് വർഷങ്ങൾക്ക് ശേഷം മദ്രസ്സ പളളിയുടെ സമീപത്തേക്ക് മാറ്റുകയും സ്കൂളിന് പ്രീകെഇആർ കെട്ടിടം നിലവിൽവരുകയും ചെയ്തു.ആരംഭകാലത്ത് ഒന്നുമുതൽ അഞ്ച് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.1950ആയപ്പോഴേക്കും അഞ്ചാം ക്ലാസ്സ് എടുത്ത് കളയപ്പെട്ടു.ഇന്ന് പ്രീകെഇആർ കെട്ടിടത്തോടൊപ്പം കെഇആർ കെട്ടിടം കൂടിഉൾപ്പെടുകയും,പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ പ്രവർത്തിക്കുകയും ചെയ്യുന്നു.2016മുതൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ രണ്ട് ഡിവിഷൻവീതമായി.142കുട്ടികളും ഏഴ് അദ്ധ്യാപകരും,53പ്രീപ്രൈമറി കുട്ടികളും രണ്ട് അദ്ധ്യാപകരുമായി സ്കൂൾപ്രവർത്തനം പാഠ്യ-പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നേറുന്നു.