സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/ലിറ്റിൽകൈറ്റ്സ്/2021-24

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു.

സെൻ്റ്.മേരീസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "മദിരാശി " എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നമ്മുടെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ്  സി.ജിത പോൾ നിർവഹിക്കുന്നു

22062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22062
യൂണിറ്റ് നമ്പർLK/2018/22062
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ലീഡർദേവിക പ്രേം
ഡെപ്യൂട്ടി ലീഡർഗായത്രി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സംഗീത പി ജോൺസൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിനി ജോർജ് കെ
അവസാനം തിരുത്തിയത്
13-03-2024722062


സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ യും ദിയയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മിസ്ട്രസ്  സി.ജിത പോൾ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.


ഈ വർഷവും സബ് ഡിസ്ട്രിക്ട് ക്യാമ്പിൽ നിന്നും ജില്ലാ ക്യാമ്പിലേക്ക് ഗായത്രി, ദേവിക പ്രേം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു