ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

സെൻ്റ്.മേരീസ്  സ്കൂളിലെ എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ 2018- 19 അധ്യയന വർഷത്തിലാണ് ആരംഭിച്ചത്. ആദ്യത്തെ ബാച്ചിൽ 24 കുട്ടികളാണ് അഭിരുചി പരീക്ഷ എഴുതി ഈ യൂണിറ്റിൽ പ്രവേശനത്തിന് അർഹരായത് . എൽകെ യൂണിറ്റിന്റെ ആദ്യത്തെ സ്കൂൾ ക്യാമ്പ് ഓഗസ്റ്റ് 4,2018ൽ വിദ്യാലയത്തിൽ നടന്നു. അതിൽനിന്നും സബ്ജില്ലാ തലത്തിലേക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ നാലു കുട്ടികളെ വീതം തിരഞ്ഞെടുത്തു. സബ്ജില്ലാതലത്തിൽ നിന്നും പ്രോഗ്രാമിങിൽ കുമാരി.ലക്ഷമി കെ. എ ജില്ലാതലത്തിലേക്ക് അർഹത നേടി. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം നടന്നുവരുന്നു. തുടർച്ചയായി സ്കൂൾ ക്യാമ്പുകളും, ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ, എക്സിബിഷൻ, അവയർനസ് പ്രോഗ്രാം എന്നിങ്ങനെ നടത്തിവരുന്നു.2021-22 അധ്യയനവർഷം ഓൺലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ ആയിരുന്നു ആദ്യമാസങ്ങളിൽ നടന്നത്. പിന്നീട് ഈ ബാച്ചിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിൽ നിന്നും ലാപ്ടോപ്പുകൾ വീടുകളിലേക്ക് കൊണ്ടുപോയി അവർ പഠിച്ച കാര്യങ്ങൾ ലാപ്ടോപ്പിൽ ചെയ്തുനോക്കി. 2021 നവംബർ മാസം മുതൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിൽ വച്ച് തന്നെ അവരുടെ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഐടി ലാബ് സെറ്റ് ചെയ്യാനും പ്രൊജക്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും കുട്ടികൾ പരിശ്രമിച്ചിരുന്നു. 2022 23 കാലഘട്ടത്തിൽ ജില്ലാതലത്തിലേക്ക് കുമാരി.ദിയ ബൈജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനകരമാണ്. 2023 -24 അധ്യയന വർഷത്തിൽ ക്യാമ്പുകളും റോബോട്ടിക് ഫസ്റ്റ്, ഡിജിറ്റൽ മാഗസിൻ നിർമ്മാണം എന്നിവയുടെ പ്രവർത്തനങ്ങളും നടത്തി. ഈ വർഷവും സബ് ഡിസ്ട്രിക്ട് ക്യാമ്പിൽ നിന്നും ജില്ലാ ക്യാമ്പിലേക്ക് Hannah Reethu Sojan,Anncila Reji ,Annlin Bijoyഎന്നിവർ തെരഞ്ഞെടുക്കപ്പെട്ടു


22062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22062
യൂണിറ്റ് നമ്പർLK/2018/22062
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ലീഡർദിയ ബൈജു
ഡെപ്യൂട്ടി ലീഡർആൻമരിയ ഷെയ്ൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹിൽമ മാത്യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിനി ജോർജ് കെ
അവസാനം തിരുത്തിയത്
13-03-2024722062


ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

പ്രമാണം:22062-tsr-dp-2019-2.png
പ്രമാണം:22062-tsr-dp-2019-3.png