എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി | |
---|---|
പ്രമാണം:എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി | |
വിലാസം | |
ആദൃശ്ശേരി ആദൃശ്ശേരി പി.ഒ. , 676106 , മലപ്പുറം ജില്ല | |
സ്ഥാപിതം | 25 - 10 - 1954 |
വിവരങ്ങൾ | |
ഫോൺ | 0494 2495266 |
ഇമെയിൽ | amlpsadrisseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19601 (സമേതം) |
യുഡൈസ് കോഡ് | 32051100503 |
വിക്കിഡാറ്റ | Q64564138 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പൊന്മുണ്ടംപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 170 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത വി |
പി.ടി.എ. പ്രസിഡണ്ട് | കബീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
അവസാനം തിരുത്തിയത് | |
12-03-2024 | 19601 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു
അന്ന് വിദ്യാർത്ഥികൾ നന്നേ കുറവായിരുന്നു. അധ്യാപകരും വിദ്യാഭ്യാസം സാർവ്വത്രികവും സൗജന്യവും ആയപ്പോഴേക്കും സ്ഥിതിമാറി. കുട്ടികളുടെ എണ്ണം ഗണ്യമായി കൂടി. അന്ന് ശ്രീ.സൈതാലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിലായിരു്ന്നു വിദ്യാലയം. 56കളിൽ ഈ സ്കൂളിലെ അധ്യാപകർ ഇവരായിരു്ന്നു. ശ്രീ. പി. ഹൈദ്രോസ്കുട്ടി മുസ്ലിയാർ., ശ്രീ, മാണിക്കൻ മാസ്റ്റർ, ടി.പി. ഹസ്സൻമാസ്റ്റർ. കെ.മുഹമ്മദ് മാസ്റ്റർ. ശ്രീ.തരീക്കുട്ടി മാസ്റ്റർ. മുതലായവർ. തുടർന്നുള്ള കാലയളവിൽ കേരളത്തിലൊട്ടാകെ വിദ്യാഭ്യാസമേഖലയിലുണ്ടായ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വ്യാപനവും നമ്മുടെ സ്കൂളിനേയും ഗുണകരമായി ബാധിച്ചു. ഇതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി പുതിയകെട്ടിടങ്ങൾ നിലവിൽ വന്നു. വിദ്യാർത്ഥികളുടെ എണ്ണം 400 വരെ ഉയർന്നു. അധ്യാപകർ 14 വരെയും. ഇതുവരെ ഏകദേശം 60ൽ അധികം അധ്യാപകർ ഏറിയും കുറഞ്ഞുമുള്ള കാലയളവിൽ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു കടന്നു പോയി. ഇവരിൽ ഏറെക്കാലത്തെ സേവനം കൊണ്ട് സ്കൂളിനെ ധന്യമാക്കിയവരിൽ ചിലരുടെ പേരുകൾ സൂചിപ്പിക്കാം. ശ്രീ.തരീക്കുട്ടി മാസ്റ്റർ , ശ്രീ.ടി.പി ഹസ്സൻ , ശ്രീ, ഹൈദ്രോസ്‌കുട്ടി, ശ്രീ,കെ മുഹമ്മദ്, ശ്രീ. ശ്രീകുമാരൻ മൂസ്സദ്, ശ്രീ. മാണിക്കൻ മാഷ്, ശ്രീ, കുഞ്ഞിമുഹമ്മദ് മാഷ്, ശ്രീ. കുഞ്ഞിരാമൻ മാഷ്, ശ്രീമതി. ജമീല ടീച്ചർ, ശ്രീ. പൂക്കോയതങ്ങൾ, ശ്രീ. അലവി മാഷ്, ശ്രീമതി. ശ്യാമളകുമാരി ടീച്ചർ,ശ്രീ. ബേബി മാഷ്, ശ്രീ. മുരളി മാഷ്, ശ്രീമതി. ശ്രീലത ടീച്ചർ ഇതുവരെ 7000 ൽ അധികം കുട്ടികൾ ഇക്കാലയളവിൽ ഇവിടെ പഠിച്ചു പോയി. ഇവരിൽ പലരും പലമേഖലകളിൽ അവരവരുടെ കഴിവും വ്യക്തിമുദ്രയും പതിപ്പിച്ചു കൊണ്ട് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. സെയ്താലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിൽ നിന്ന് സ്കൂൾ ശ്രീ. പരുത്തിക്കുന്നൻ മൂസ്സാഹാജിയുടെ ഉടമസ്ഥതയിലേക്ക് മാറുകയുണ്ടായി. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ. പരുത്തിക്കുന്നൻ മൊയ്തീൻക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലും, അദ്ദേഹത്തിന്റെ കാലശേഷം ഭാര്യയായ ശ്രീമതി. കുഞ്ഞായിഷയുടെ ഉടമസ്ഥതയിലാണ് നിലവിൽ സ്കൂൾ ഉള്ളത്
ഭൗതികസൗകര്യങ്ങൾ
നിലവിൽ
- 4 Post-KER കെട്ടിടം - 11 ക്ലാസ്‌മുറികളും ഓഫീസും.
- പ്രീ പ്രൈമറിക്ക് പ്രത്യേകം കെട്ടിടം
- സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചു
- കുടിവെള്ള സൗകര്യം ലഭ്യാമാണ്
- വെള്ളം വറ്റാത്ത കിണർ ഉണ്ട്
- കംപ്യൂട്ടർ ലാബ് ( 4കംപ്യൂട്ടർ + 10 ലാപ്ടോപ്പ് + 3പ്രൊജക്ടർ + 1പ്രിന്റർ)
- ടോയ്ലെറ്റുകൾ 9 എണ്ണം
- സ്റ്റോർ റൂം ഉണ്ട്
- കളിസ്ഥലം ഉണ്ട്
- 2004 ൽ ജനപങ്കാളിത്തത്തോടെ സ്കൂളിലേക്ക് റോഡ് നിർമിച്ചു.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ആലിഫ് അറബി ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- മാത്ത്സ് ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
ക്ലബ്ബുകൾ
മാനേജ്മെന്റ്
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിൽ എത്തി കരിങ്കപ്പാറ വഴി ചെമ്മാട്, വേങ്ങര, കൊണ്ടോട്ടി, കോട്ടക്കൽ എന്നിവിടങ്ങളിലേക്കുള്ള ഏതെങ്കിലും ബസിൽ കാവപ്പുര സ്റ്റോപ്പിൽ ഇറങ്ങുക. വളാഞ്ചേരി ഭാഗത്ത് നിന്ന് തിരൂർ ബസിൽ വൈലത്തൂർ ഇറങ്ങി, കരിങ്കപ്പാറ വഴിയുള്ള ഏത് ബസ് മാർഗേനയും കാവപ്പുര എത്താം. അവിടെ നിന്നും കാര്യത്തറയിലേക്ക് 300 മീറ്റർ കാൽനടയായി സ്കൂളിലെത്താം. കോട്ടക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് തിരൂർ ബസിൽ കുറ്റിപ്പാല ഇറങ്ങി. കോഴിച്ചെന റോഡിലൂടെ മുരുക്കനങ്ങാട് വഴി 1.5 കി.മീ ഓട്ടോറിക്ഷയിലും സ്കൂളിലെത്താം
{{#multimaps:10.973539105649683, 75.95185407827717 |zoom=18}}
സകൂൾ ചിത്രങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19601
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ