ജിഡബ്ലിയുഎൽപിഎസ് നായ്ക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12314 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഡബ്ലിയുഎൽപിഎസ് നായ്ക്കയം
ജി ഡബ്ല്യുഎൽപിഎസ് നായ്ക്കയം
വിലാസം
നായ്ക്കയം

അട്ടേങ്ങാനം പി ഒ
,
അട്ടേങ്ങാനം പി.ഒ.
,
671531
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽ12314gwlpsnaikayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12314 (സമേതം)
യുഡൈസ് കോഡ്32010500402
വിക്കിഡാറ്റQ64398573
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകോടോം-ബേളൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ ഏ പി
പി.ടി.എ. പ്രസിഡണ്ട്നൗഷീറ സി വി
അവസാനം തിരുത്തിയത്
06-03-202412314


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



sl.no പ്രധാന അദ്ധ്യാപകന്റെ പേര്   കാലയളവ്
1 വിജയമ്മ.പി .സി 2018

ചരിത്രം

1964 ലാണ് സ്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമാണ് നായ്ക്കയം. സാധാരണക്കാരിൽ സാധാരണക്കാരായ ഈ പ്രദേശവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ വിദ്യാഭ്യാസം കൂടിയേ തീരു എന്ന് മനസ്സിലാക്കിയ അന്നത്തെ പഞ്ചായത്തു പ്രസിഡന്റും, പട്ടേലരുമായിരുന്ന ബേളൂർ - മലൂർ കുഞ്ഞമ്പു നായരുടെ ശ്രമഫലമായാണ് സ്കൂൾ അന്ന് അനുവദിച്ചു കിട്ടിയത്. അദ്ദേഹത്തിന്റെ കൂടെ അന്നത്തെ പൗരപ്രമുഖൻമാരായ ബി.ജി.പ്രഭു, കുര്യൻ എന്നിവർ ഇതിനു വേണ്ടി സ്തുത്യർഹം പ്രവർത്തിച്ചിട്ടുണ്ട്. സ്കൂളിന് വേണ്ട മൂന്ന് ഏക്കർ സ്ഥലം അന്ന് സൗജന്യമായി നൽകിയത് ബി.എം.കുഞ്ഞമ്പു നായരുടെ അമ്മാവനായ ബേളൂർ - മലൂർ ചാത്തുമഡിയൻ നായരാണ്. 1964-ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 128 കുട്ടികളാണ്. അതിൽ 90% കുട്ടികളും എസ് .ടി .വിഭാഗത്തിൽപ്പെട്ടവരായിരുന്നു. പുല്ല് മേഞ്ഞ ഒരു ചെറിയ ഷെഡിലായിരുന്നു അന്ന് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രകാശൻ മാഷായിരുന്നു അന്ന് സ്കൂളിന്റെ ഹെഡ്മാസ്റ്റർ.100-ൽ കൂടുതൽ കുട്ടികൾ ഒരു ക്ലാസ്സിൽ തന്നെ പഠിച്ചിരുന്ന ഈ സകൂളിൽ ഇന്ന് ഓരോ ക്ലാസ്സിലും വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമേ പഠിക്കുന്നുള്ളു. ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ അതിപ്രസരം ഈ സ്ക്കൂളിനെ സാരമായി ബാധിസഹായം ച്ചിട്ടുണ്ട്. ദൗതിക സൗകര്യം തീരെ കുറവാണെന്ന് തന്നെ പറയാം. പൂർവ്വ വിദ്യാർത്ഥിയായ ടി. രവി.എന്ന വ്യക്തി ടാങ്ക് നിർമ്മിച്ച് അതിൽ നീരുറവയൽ നിന്നും വരുന്ന ജലം ശേഖരിച്ച് പൈപ്പ് ലൈൻ വഴിയാണ് സ്കൂളിലേക്ക് വെള്ളം എത്തിക്കുന്നത്. കുട്ടികളുടെ അനുപാതത്തിലുള്ള ശൗചാലയം ഉണ്ടെങ്കിലും എല്ലാം ഉപയോഗയോഗ്യമല്ല. ചുറ്റുമതിൽ ഇല്ലാത്തതു കാരണം സ്ക്കൂളും സ്ഥലവും സംരക്ഷിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

. വിശാലമായ കളിസ്ഥലം ;

          സ്കൂളിന് മുൻവശത്തായി

വിശാലമായ കളിസ്ഥലം ഉണ്ട്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിഥി ക്ലബ്ബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ അട്ടേങ്ങാനത്തുനിന്നും രണ്ട് കി. മീറ്റർ

{{#multimaps:12.38542,75.20264|zoom=18}}

അവലംബം