സി.എം.എ.എം.എൽ.പി.എസ് ചിനക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19307-wikis (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയില്ലെ കുറ്റിപ്പുറം സബ് ജില്ലയിൽ ഉൾപ്പെട്ട ഈ സ്കൂൾ രണ്ടത്താണിക്ക് അടുത്ത് ചിനക്കൽ സ്ഥിതി ചെയ്യുന്നു.

സി.എം.എ.എം.എൽ.പി.എസ് ചിനക്കൽ
വിലാസം
ചിനക്കൽ

CMAMLPSCHOOL CHINAKKAL
,
രണ്ടത്താണി പി.ഒ.
,
676510
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽcmamlp22@gmail.com
കോഡുകൾ
സ്കൂൾ കോഡ്19307 (സമേതം)
യുഡൈസ് കോഡ്32050800712
വിക്കിഡാറ്റQ6456382
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകല്പകഞ്ചേരിപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആയിഷക്കുട്ടി'
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് കുട്ടി.
എം.പി.ടി.എ. പ്രസിഡണ്ട്ജംഷീറ
അവസാനം തിരുത്തിയത്
02-03-202419307-wikis


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി പഞ്ചായത്തിലെ 2-ആം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1976ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .ആദ്യകാലത്ത് സമൂഹത്തിലെ താഴെ തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്കു ആകർഷിക്കുന്നതിനായി ദിവസവും മൂന്നു നേരം ആഹാരവും ,അതുപോലെ വസ്ത്രവും ,ആവശ്യമായ പഠനോപകാരണങ്ങളും നൽകി സമൂഹത്തിലെ താഴെ കിടയിലുള്ള കുട്ടികളെ സ്കൂളിലേക്കു ആകർഷിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .പറമ്പാട്ട് ശ്രീ ചേക്കുട്ടി സാഹിബ് ആണ് ഈ സ്കൂളിന് തുടക്കം ഇട്ടത് .ഓരോ ക്ലാസ്സും ,ഓരോ അദ്ധ്യാപകരുമായിട്ടാണ് തുടക്കം. പിന്നീട് ഡിവിഷനുകളായി ,കുട്ടികളുടെയും ,അധ്യാപകരുടെയും എണ്ണം വർദ്ധിച്ചു .തൊട്ടടുത്തു ഒന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലത്തായിരുന്നു ശ്രീ ,ചേക്കുട്ടി സാഹിബ് ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് .ഒന്നര ഏക്കറോളം പറമ്പിൽ വളരെ പ്രകൃതി രമണീയമായ ,ശാന്ത സുന്ദരമായ ഒരു സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതി ആയിരുന്നു അദ്ദേഹം ലക്ഷ്യമിട്ടത് .ആദ്യത്തെ പാഠപുസ്‌തകം ആയ കോമള പാഠാവലി രചിച്ചത് അദ്ദേഹമാണ് .


ഭൗതികസൗകര്യങ്ങൾ

കൽപകഞ്ചേരി പഞ്ചായത്തിലെ ഹൃദ്യഭാഗത്ത്‌ ഏകദേശം ഒന്നര ഏക്കറോളം പരന്നുകിടക്കുന്ന സി എം എ എം എൽപി സ്കൂൾ ചിനക്കൽ വിദ്യാര്ത്ഥികൾക്ക്  സൗഹൃദപരമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് .വലിയ ക്ലാസ് മുറികൾ ,വൈറ്റ് ബോർഡ് , ലൈബ്രറി ,ഹാൾ വിശാലമായ പാർക്ക് ,പാചകപ്പുര ശുചിമുറികൾ ,എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ ഈ സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഒന്ന് മുതൽ 4 വരെയും പ്രീ പ്രൈമറി ഉൾപ്പടെ യുള്ള ക്ലാസ്സ്മുറികൾ ടൈൽ വിരിച്ചതും ,ചുമരുകൾ ചിത്രങ്ങളാൽ അലങ്കരിച്ചതും ,ആധുനിക രീതിയിലുള്ള ഫർണിച്ചറുകൾ,ഫാൻ എന്നീ എല്ലവിധ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .എല്ലാ ക്ലാസ്സുകളും ആവശ്യമായ സൗകര്യങ്ങളോട്‌ കൂടിയതും ,ശിശു സൗഹാർദ്ദവും ,ശുചിത്ര പൂർണ്ണവുമാണ്.

മുൻസാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകൻ
1 അലി.എം
2 വിൻസെന്റ്. പി.ആർ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ കുട്ടികളുടെ കലാകായിക ശാസ്ത്ര പ്രവൃത്തിപരിജയമേളകൾ ,അഭിരുചികൾ വളർത്തുന്നതിനുവേണ്ടി കലാകായിക ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ ,ശില്പശാലകൾ ,സഹവാസക്യാമ്പുകൾ ,മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പുകൾ ,സ്റ്റഡി ടൂർ എന്നിവ സ്കൂൾ തലത്തിൽ സർവ സാധാരണയായി നടത്തി വരുന്നു.

മൾട്ടിമീഡിയാ ക്ലാസ് റൂം

വഴികാട്ടി

എൻ.എച്ച്  17 രണ്ടത്താണിയിൽ നിന്ന് 2 കി.മി ദൂരെ ചിനക്കൽ, ആയുർവേദ ആശുപത്രിക്ക് എതിർവശത് സ്ഥിതി ചെയ്യുന്നു.{{#multimaps:10.966622,75.999542|zoom=18}}