സെന്റ് ആന്റണീസ് യു.പി.എസ്. ഇടമറുക്

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32236-hm (സംവാദം | സംഭാവനകൾ) (→‎ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് യു.പി.എസ്. ഇടമറുക്
വിലാസം
ഇടമറുക്

സെൻറ് ആന്റണീസ് യു.പി.എസ്. ഇടമറുക്
,
ഇടമറുക് പി.ഒ.
,
686652
,
കോട്ടയം ജില്ല
സ്ഥാപിതംമെയ് - 1916
വിവരങ്ങൾ
ഇമെയിൽstantonysupsedamaruku@gmail.com
കോഡുകൾ
സ്കൂൾ കോഡ്32236 (സമേതം)
യുഡൈസ് കോഡ്32100200401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ08
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജീൻസി ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്പി സി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ജോഷി
അവസാനം തിരുത്തിയത്
02-03-202432236-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലാണ് സെന്റ് ആന്റണീസ് യൂ. പി. സ്കൂൾ സ്ഥിതി ചെയുന്നത്.   


ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മേലുകാവ് ഗ്രാമപഞ്ചായത്തിൽ എട്ടാം  വാർഡിൽ സെന്റ് ആന്റണീസ് യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ഏകദേശം 1910 ലാണ് സ്കൂൾ സ്ഥാപിതമാകുന്നത്. മാണി മാണി ചീരാംകുഴിയിൽ നേതൃത്വം കൊടുത്ത്  ചീരാംകുഴി പറമ്പിൽ ആരംഭിച്ചു. 1945 നുശേഷം പള്ളി സ്കൂൾ ഏറ്റെടുത്തുകഴിഞ്ഞു സെന്റ് ആന്റണീസ് യു.പി. സ്കൂൾ എന്നാക്കി മാറ്റി. റവ. ഫാ. ജേക്കബ് തയ്യിൽ മാനേജർ ആയിരുന്നപ്പോഴാണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണിയിച്ചത്.

നെച്ചിക്കാട്ടുപാറ സെന്റർ എന്ന പേരിലാണ് സ്കൂൾ ആരംഭിക്കുന്നത്. പ്രഗത്ഭ വ്യക്തികളുടെയും സ്കൂൾ മാനേജര്മാരുടെയും കഠിനാധ്വാനത്തിന്റെ ഫലമായാണ് ഇന്നത്തെ സ്കൂൾ നിലവിൽ വന്നത്.

ഭൗതിക സാഹചര്യങ്ങൾ

സ്കൂൾ ഗ്രൗണ്ട്

കുട്ടികളുടെ കായികപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനു യോജ്യമായ സ്കൂൾ ഗ്രൗണ്ടാണുള്ളത്.

സയൻസ് ലാബ്

കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങൾക്കും ആവശ്യമായ പരീക്ഷണ സാമഗ്രികൾ സ്കൂൾ ലാബിൽ സജ്ജമാക്കിയിട്ടുണ്ട്.

ഐ ടി ലാബ്

വിവരസാങ്കേതികരംഗത്ത്‌ കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി ഒന്ന് മുതൽ ഏഴു വരെ ക്‌ളാസ്സുകളിലെ കുട്ടികൾക്ക് നിരന്തരമായി ഐ ടി പരിശീലനം നൽകി വരുന്നു.

ചൈൽഡ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്

ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ്  സൗകര്യം  കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.

ലൈബ്രറി

കുട്ടികളിൽ വായന വർധിപ്പിക്കുന്നതിനായി ഓരോരുത്തരുടെയും നിലവാരത്തിന് ചേർന്ന ലൈബ്രറി ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പരിശീലനം, ഡാൻസ്, സംഗീതം, ക്വിസ്, ഫീൽഡ്ട്രിപ്, ദിനാചരണങ്ങൾ, വായനമത്സരം എന്നിവയെല്ലാം നടത്തിവരുന്നു.

ജൈവ കൃഷി

കുട്ടികളിൽ കാര്ഷികാഭിരുചി വളർത്തിയെടുക്കുന്നതിനായി വിവിധതരം പച്ചക്കറികൾ അധ്യാപകരുടെയും, പി. ടി. എ. യുടെയും സഹകരണത്തോടെ സ്കൂൾ പരിസരത്തു നാട്ടുപരിപാലിക്കുന്നു. ലഭിക്കുന്ന വിളകൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളിൽ സാഹിത്യാഭിരുജിയും സർഗവാസനയും വളർത്തിയെടുക്കുന്നതിനായി ആഴ്ചയിലൊരിക്കൽ അവസരം നൽകി വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

കുട്ടികളിൽ ജിജ്ഞാസയും, കൗതുകവും, നിരീക്ഷണപാടവവും വളർത്തുന്നതിനുവേണ്ടി ശാസ്ത്രാദ്ധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾ പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും നിഗമനങ്ങളിലെത്തിച്ചേരുകയും ചെയുന്നു.

ഗണിതശാസ്ത്രക്ലബ്

ഗണിതാധ്യാപകയുടെ നേതൃത്വത്തിൽ രസകരമായ കളികളിലൂടെ അക്കങ്ങളെക്കുറിച്ചുള്ള ധാരണയും, ഗണിതപ്രേശ്നങ്ങളെ അപഗ്രഥിക്കാനുള്ള കഴിവും നേടുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നൽകി വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധികവായനക്കു ഉപകരിക്കുന്ന പുസ്തകങ്ങൾ, അറ്റ്ലസ്സുകൾ, ഇയർ ബുക്കുകൾ എന്നിവ കുട്ടികൾക്ക് നൽകുകയും ക്വിസ് മത്സരം, ഫീൽഡ് ട്രിപ്പ്, ദിനാചരണങ്ങൾ എന്നിവ നടത്തുകയും ചെയുന്നു.

നേട്ടങ്ങൾ

ഐ. എസ് .ആർ. ഓ. യുടെ വേൾഡ് സ്പേസ് വീക്ക് അവാർഡ് തുടർച്ചയായി മൂന്നു വർഷങ്ങളിൽ നേടുകയുണ്ടായി. കലാകായിക മേഖലകളിൽ നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. തുടർച്ചയായി എൽ എസ്  എസ്  വിജയം നേടുകയുണ്ടായി.

ജീവനക്കാർ

പ്രധാനാധ്യാപിക

ജിൻസി ഫിലിപ്പ്

അധ്യാപകർ

  1. സ്വപ്ന കുരിയൻ
  2. സബിത ബാബു
  3. മെറിൻ ജോസ് എം
  4. ഷീന ജോസഫ്
  5. സൂസമ്മ എൻ ജോസ്
  6. ജൂലി ജോർജ്
  7. റ്റെസ്‌ലിൻ തോമസ്

അനധ്യാപകർ

  1. കീർത്തന എസ്  നായർ
  2. ലളിത കരുണാകരൻ (പാചകത്തൊഴിലാളി)

മുൻ പ്രധാനാധ്യാപകർ

  1. 1916
  2. 1916 -1937
  3. 1938-1940 ശ്രീ .വി . ചന്ദ്രശേഖരപണിക്കർ.
  4. 1941-1949 കെ.കെ.ജോസഫ്.
  5. 1949-1951 ആർ .ഗോപാലൻ നായർ.
  6. 1952-1956 എൻ .ജി. കേശവൻ നായർ.
  7. 1953-1956 കെ കെ ജോസഫ്.
  8. 1956-1957 കെ എ ജോസഫ്.
  9. 1957-1958 കെ എം സെബാസ്റ്റ്യൻ.
  10. 1958-1960 പി കെ ജെയിംസ്.
  11. 1960 പി വി ചെറിയാൻ.
  12. 1961-1968 പി കെ ജെയിംസ്.
  13. 1968-1970 എ കെ മാത്യു.
  14. 1970-1982 പി കെ ജെയിംസ്.
  15. 1982 സി.റോസ്.പി.എം.
  16. 1982-1985 സി.അന്നക്കുട്ടി.വി.റ്റി.
  17. 1985-1991 സി.ത്രേസിയാകുട്ടി.
  18. 1991-1993 വി വി മറിയക്കുട്ടി.
  19. 1993-1995 എൻ ജെ തൊമ്മൻ.
  20. 1995-1996 ഇ.സി. ഏലിക്കുട്ടി.
  21. 1996-2001 എം ജെ കുര്യൻ.
  22. 2001-2002 മേരി ജേക്കബ്.
  23. 2002-2006 തോമസ് എൻ .എ.
  24. 2006-2016 ഡോളി ജോസഫ്.
  25. 2016-2017 സി.ത്രേസിയാമ്മ മാത്യു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപത മെത്രാൻ)
  2. എം. എസ്‌. ജോസഫ് മുണ്ടപ്ലാക്കൽ
  3. വി ടി തോമസ് വേലന്മാര്ക്കുടിയിൽ ഐ. പി. എസ്.
  4. എം. എസ്. സാമുവേൽ ഐ. ആർ . എസ്.

വഴികാട്ടി

സെന്റ് ആന്റണീസ് യു.പി.എസ്. ഇടമറുക്