എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിന്റെ തെക്കേയറ്റത്ത് കിഴക്ക് മാറി പശ്ചിമഘട്ടനിരകളോട് ചേർന്ന് കിടക്കുന്ന ഒരു പഞ്ചായത്താണ് വെളളറട ഗ്രാമപഞ്ചായത്ത്.
കേരളത്തിന്റെ തെക്കേയറ്റത്ത് കിഴക്ക് മാറി പശ്ചിമഘട്ടനിരകളോട് ചേർന്ന് കിടക്കുന്ന ഒരു പഞ്ചായത്താണ് വെളളറട ഗ്രാമപഞ്ചായത്ത്. മണ്ണിനോട് മല്ലടിച്ച്, കാട്ടുമൃഗങ്ങളോട് പൊരുതിജീവിക്കുന്ന, കൃഷി ചെയ്ത് നിത്യവൃത്തിയിൽ ഏർപ്പെടുന്ന ഒരു ഗ്രാമീണ ജനത ഉൾക്കൊള്ളുന്ന ഈ പ്രദേശം. വിദ്യാഭ്യസം എത്തിനോക്കിയിട്ടില്ലാത്ത ഈ പ്രദേശത്തേക്കാണ് സുവിശേഷവുമായി 1890 കാലഘട്ടങ്ങളിൽ റവ. എ.റ്റി. ഫോസ്റ്റർ എന്ന എൽ. എം.എസ്. മിഷണറി കടന്നു വരുന്നത്.
വിദേശമിഷണിയായിരുന്ന റവ. എ.റ്റി. ഫോസ്റ്ററിന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനഫലമായി 1899 ലാണ് ഈ സഭ സ്ഥാപിതമാകുന്നത്. അഞ്ചുമരങ്ങളുടെ ഇടയിലായിരുന്നു ഈ സഭാമന്ദിരം. ആയതിനാൽ അഞ്ചുമരംകാല എന്ന പേരും ഈ സ്ഥലത്തിന് വന്നു. ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന പല പ്രവർത്തനങ്ങൾ നടന്നെ