എ എം യു പി എസ് മാക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48246 (സംവാദം | സംഭാവനകൾ) (/* സാരഥി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ മുറിയനാലിനും പതിമംഗലത്തിനും ഇടയിൽ ചൂലാംവയൽ എന്ന പ്രദേശത്ത് ദേശീയപാത 766 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മാക്കൂട്ടം എ.എം.യു.പി സ്കൂൾ.

എ എം യു പി എസ് മാക്കൂട്ടം
വിലാസം
കുന്ദമംഗലം

ചൂലാംവയൽ, കുന്ദമംഗലം പി.ഒ, കോഴിക്കോട് ജില്ല
,
കുന്നമംഗലം പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9446649398, 9526649398
ഇമെയിൽmakkoottam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47234 (സമേതം)
യുഡൈസ് കോഡ്32040601004
വിക്കിഡാറ്റQ64550334
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ677
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദൂൽ ജലീൽ ഇ
പി.ടി.എ. പ്രസിഡണ്ട്എ കെ ഷൗക്കത്തലി
എം.പി.ടി.എ. പ്രസിഡണ്ട്ടി കെ സൗദ
അവസാനം തിരുത്തിയത്
01-03-202448246


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന 1925 കാലഘട്ടത്തിൽ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് മാക്കൂട്ടം ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. തുടർന്ന് വായിക്കുക

മാനേജ്മെന്റ്

ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടു മാനേജ്‌മെന്റിലാണ് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ വി. കദീശ മാനേജറായി ചുമതലയേറ്റു. തുടർന്ന് വായിക്കുക

വിദ്യാലയ കാഴ്ചപ്പാട്

അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാർന്ന് പകർന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സർഗവാസനകളും. എഴുതാനും വരയ്ക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേർക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു. (വിദ്യാലയ കാഴ്ചപ്പാട്, എന്ത് എന്തിന്?)

സൗകര്യങ്ങൾ

റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളിൽ 24 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. പന്ത്രണ്ട് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതും ബാക്കിയുള്ളവ ഓടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങൾ, ഒരു സ്റ്റേജ്, മിനി ഓഡിറ്റോറിയം, അഞ്ച് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികൾ, ഒരു ഓഫീസ് മുറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള ഐ ടി ലാബ്, വായനപ്പുര, എന്നിവ സ്കൂളിലുണ്ട്. ആറ് എൽ.സി.ഡി പ്രൊജക്ടറുകൾ, മൂന്ന് ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്.തുടർന്ന് വായിക്കുക

സാരഥികൾ

തനതു പ്രവർത്തനങ്ങൾ‍

നവതി വസന്തം

ഫുട്ബോൾ അക്കാദമി

വിസ്റ്റ

ലൈവ് വർക്ക് ഷീറ്റ്

അക്ഷര മിഠായി

കരവിരുത്

എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി

ഓൺലൈൻ കലാമേള

ഉന്നതി 2022-23

ഉപതാളുകൾ


വിദ്യാർത്ഥികൾ അധ്യാപകർ പി ടി എ തിരുമുറ്റത്തെത്തുവാൻ മോഹം അധ്യാപക രചനകൾ ഓർമ്മച്ചിത്രങ്ങൾ
പ്രസിദ്ധീകരണങ്ങൾ നേർക്കാഴ്ച ചിത്രശാല ദുരിതാശ്വാസം വിദ്യാർത്ഥി രചനകൾ


ഓൺലൈൻ ഇടം

YouTube channel

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • കുന്ദമംഗലത്ത് നിന്ന് വയനാട് റോഡിലൂടെ 2.5 കിലോമീറ്റർ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം.
  • കൊടുവള്ളിയിൽ നിന്നും നാല് കിലോമീറ്റർ കോഴിക്കോട് റോഡിലൂടെ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം
  • പതിമംഗലത്തിനും പന്തീർപ്പാടത്തിനും നടുക്കുള്ള പ്രദേശമാണ് ചൂലാംവയൽ.
  • ചൂലാംവയൽ ബസ് സ്റ്റോപ്പിൽ നിന്ന് നോക്കിയാൽ റോഡിന്റെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്നതാണ് വിദ്യാലയം.


{{#multimaps:11.32295,75.88421|zoom=14}}


അനുബന്ധം

"https://schoolwiki.in/index.php?title=എ_എം_യു_പി_എസ്_മാക്കൂട്ടം&oldid=2127176" എന്ന താളിൽനിന്ന് ശേഖരിച്ചത്