എ എം യു പി എസ് മാക്കൂട്ടം/വിസ്റ്റ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പഠനോൽസവം

വിസ്റ്റ 2020

2020 ജനുവരി 31 വെള്ളിയാഴ്ച വിപുലമായ പഠനോൽസവം ഉൽസവാന്തരീക്ഷത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു. പഠനോൽസവത്തിന്റെ ഭാഗമായി ഒരു വർഷത്തെ കുട്ടികളുടെ പഠനനേട്ടത്തിന്റെ ഉൽപ്പന്നങ്ങൾ ലിഖിത രൂപത്തിലും അവതരണ രൂപത്തിലും നിർമ്മാണ രൂപത്തിലും പ്രദർശിപ്പിച്ചു. സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള എല്ലാ ക്ലാസുകളും അലങ്കരിച്ച ശേഷമായിരുന്നു വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിരുന്നത്. എൽപി ക്ലാസുകളിൽ ക്ലാസ് അടിസ്ഥാനത്തിലും യു പി തലത്തിൽ വിഷയാടിസ്ഥാനത്തിലും ആയിരുന്നു പ്രദർശനം. കുട്ടികൾ നേതൃത്വം നൽകിയായിരുന്നു അവയുടെ അവതരണം. അന്നേ ദിവസം തന്നെയായിരുന്നു സ്‌കുളിന്റെ മിനി ഓഡിറ്റോറിയം (വി. കദീശ മെമ്മോറിയൽ മിനി ഓഡിറ്റോറിയം) ഉദ്ഘാടനവും. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പി ടി എ, എം പി ടി എ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു. സിനിമാ നടൻ ശ്രീ. മാമുക്കോയ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പഠനോൽസവത്തോടനുബന്ധിച്ച് തന്നെ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു.

ഉദ്ഘാടനം

പഠനോൽസവം ഉൽഘാടനം കോഴിക്കോട് ഡപ്യൂട്ടി കളക്ടർ ശ്രീമതി ഷാമിൽ സെബാസ്റ്റ്യൻ നിർവഹിക്കുന്നു. സിനിമാ നടൻ ശ്രീ മാമുക്കോയ മുഖ്യാതിഥി.



വിസ്റ്റ ചിത്രശാല