സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഹൈ ടെക് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി ക്ലബ് നമ്മുടെ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു. പ്രതേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 30 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത് . ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയവയിൽ പരിശീലനം നേടുന്നതോടൊപ്പം ഐ. ടി. ഉപകരണങ്ങളുടെ മേൽനോട്ടവും പരിപാലനവും, സ്കൂൾ തല പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ എന്നിവ ക്ലബ് അംഗങ്ങൾ നടത്തി വരുന്നു. മലയാളം കമ്പ്യൂട്ടിങ് ,സൈബർ സുരക്ഷാ , ഹാർഡ് വെയർ , ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലും ക്ലബ്ബ് അംഗങ്ങൾ പരിശീലനം നടത്തുന്നു. ഇവ പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം .എല്ലാ ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .ഓണം, ക്രിസ്ത്മസ് അവധി വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . ജെയിംസ് ഇ .ജെ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായും സിൽബി ആന്റോ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസായും സേവനം ചെയ്യുന്നു.

31060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31060
യൂണിറ്റ് നമ്പർLK/2018/31060
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JAMES E J
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SILBY ANTO ചിത്രം=
അവസാനം തിരുത്തിയത്
29-02-202431060

ഡിജിറ്റൽ പൂക്കളം

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം