നീറിക്കാട് സെന്റ്മേരീസ് യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ പാമ്പാടി ഉപജില്ലയിലെ നീറിക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ്മേരീസ് യു പി സ്കൂൾ നീറിക്കാട്.
നീറിക്കാട് സെന്റ്മേരീസ് യുപിഎസ് | |
---|---|
![]() | |
വിലാസം | |
നീറിക്കാട് നീറിക്കാട് പി.ഒ. , 686564 , കോട്ടയം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | stmarys.ollm.nkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33507 (സമേതം) |
യുഡൈസ് കോഡ് | 32101100101 |
വിക്കിഡാറ്റ | Q87660866 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 52 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖ ലീല തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ലൂക്ക് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി വിജയൻ |
അവസാനം തിരുത്തിയത് | |
29-02-2024 | 33507-hm |
ചരിത്രം
1917 ഒരു യുപി സ്കൂളായി സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
വിശാലമായ ലൈബ്രറി സ്കൂളിനുണ്ട്.എല്ലാ മാസവും ആദ്യ വെള്ളിയാഴ്ച കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു നീറിക്കാട്ലൈബ്രറിയുമായി ചേർന്ന് എല്ലാ മാസവും വായനാക്കുറിപ്പ് മത്സരം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.Budding writers മായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങൾ നൽകുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും പത്രങ്ങളും വായിക്കാൻ സൗകര്യമുള്ള വായനമുറി സ്കൂളിലുണ്ട്.ജൂലി ടീച്ചർ വായനാമുറിയുടെ ചുമതല നിർവഹിക്കുന്നു.
സ്കൂൾ ഗ്രൗണ്ട് പാർക്ക്
വിശാലമായ സ്കൂൾ ഗ്രൗണ്ടും കുട്ടികൾക്ക് കളിക്കുവാൻ പാർക്കും ഉണ്ട്.
സയൻസ് ലാബ്
കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ ചെയ്യുവാൻ ആവശ്യമായ സയൻസ് ലാബ് സ്കൂളിലുണ്ട്.പരീക്ഷണപ്രവർത്തനങ്ങളിലേർപ്പെടാനുള്ള സാമഗ്രികൾ സ്കൂളിലുണ്ട്.
ഐടി ലാബ്
കുട്ടികൾക്ക് വേണ്ടി ഒരു കമ്പ്യൂട്ടർ ലാബും ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്
സ്കൂൾ ബസ്
കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് സ്കൂൾ ബസ് ഉണ്ട്
ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്
പെൺകുട്ടികൾക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്
ഭിന്നശേഷി സൗഹൃദടോയ്‌ലറ്റ്
ഭിന്നശേഷികുട്ടികൾക്ക് വളരെ സൗകര്യപ്രദമായ രീതിയിൽ ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്
വൃത്തിയുള്ള അടുക്കള
കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നതിന് വളരെ വൃത്തിയുള്ള അടുക്കള ഉണ്ട്
ശാന്തമായ പഠനാന്തരീക്ഷം
പാടവും പുഴയും ഇട ചേർന്ന് പ്രകൃതിരമണീയമായ സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നതിനാൽ ശാന്തമായ പഠന അന്തരീക്ഷം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
അധ്യാപകനായ ബിബിൻ ബെന്നിയുടെ മേൽനേട്ടത്തിൽ 12കുട്ടികൾ ജൈവകൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നു.ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് പച്ചക്കറികൾ നൽകാൻ ഇത് വഴി സാധിച്ചിട്ടുണ്ട്..
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
അധ്യാപകനായ അഖിൽ തങ്കച്ചൻ്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2023-24 വർഷത്തെ ഉദ്ഘാടനം 14/7/23 വെള്ളിയാഴ്ച നടത്തി.മാസത്തിൽ അവസാന വെള്ളിയാഴ്ച 'കലാവേദി'എന്ന പരിപാടി നടത്തുന്നു.ശിശുദിനാഘോഷം,റിപ്പബ്ലിക് ദിനം എന്നിവ വിദ്യാരംഗകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി.
ഐ.ടി ക്ലബ്
ഐടി ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്,ആനിമേഷൻ പരിശീലനം നൽകിവരുന്നു.
ലാംഗ്വേജ് ക്ലബ്
ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി വരുന്നു.പുസ്തകങ്ങളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും ഭാഷയുടെ സൗന്ദര്യം കുട്ടികളും മനസ്സിലാക്കാൻ ഇതുവഴി സാധിക്കുന്നു.ആശയവുമായി ബന്ധപ്പെട്ട് പുറകോട്ട് നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായ കൈത്താങ്ങ് നൽകിവരുന്നു.
പ്രവൃത്തിപരിചയ ക്ലബ്ബ്
ജൂലി ടീച്ചറിൻ്റെ നേതൃത്വത്തിൽ കുട നിർമ്മാണം,ചോക്ക് നിർമ്മാണം, Vegetable printing എന്നിവയ്ക്ക് പരിശീലനം നൽകി വരുന്നു.
സ്പോർട്സ് ക്ലബ്ബ്
കുട്ടികൾക്കായി ഫുട്ബോൾ,ബാഡ്മിൻ്റൻ, ഖോഖോ,Athletics പരിശീലനം നൽകി വരുന്നു.ഇക്കൊല്ലം ഫുട്ബോൾ,ബാഡ്മിൻ്റൻ, Athletics എന്നിവയിൽ ജില്ലാമത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു.
സ്മാർട്ട് എനർജി പ്രോഗ്രാം
സാരു ടീച്ചറിൻ്റെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു----
നേട്ടങ്ങൾ
ക്രമ നമ്പർ | അവാർഡുകൾ | വർഷം |
---|---|---|
1 | ശ്രീ കെ പി കുരിയൻ സ്റ്റേറ്റ് അവാർഡ് | 1964 |
2 | പാമ്പാടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ | 1986-87 |
3 | പാമ്പാടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ | 1999-2000 |
4 | പാമ്പാടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ | 2003-04 |
ജീവനക്കാർ
അധ്യാപകർ
ക്രമ നമ്പർ | പേര് |
---|---|
1 | ലേഖ ലീല തോമസ് |
2 | ജൂലി തോമസ് |
3 | ജോയ്‌സി ബി |
4 | ബിബിൻ ബെന്നി |
5 | അഖിൽ തങ്കച്ചൻ |
6 | സാരു ചാക്കോ |
7 | മഞ്ജു ജെയിംസ് |
8 | അനു തോമസ് |
അനധ്യാപകർ
- ടോണി തോംസൺ
മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ് എടുത്ത തിയതി |
---|---|---|
1 | ശ്രീ ഫിലിപ്പ് ടി ടി | 01/07/1976 |
2 | ശ്രീ സി ടി ജേക്കബ് | 02/05/1988 |
3 | ശ്രീ കെ പി കുര്യൻ | 20/06/1991 |
4 | ശ്രീ ചാക്കോ എം ജെ | 01/04/1996 |
5 | സിസ്റ്റർ ഇസബല്ല കെഎം | 02/05/1998 |
6 | ശ്രീ ജോസ് ജോൺ | 01/01/2000 |
7 | സിസ്റ്റർ മേരി എം ഓ | 01/06/2002 |
8 | സിസ്റ്റർ ഇസബല്ല കെഎം | 01/06/2007 |
9 | സിസ്റ്റർ ആൻസി അബ്രഹാം | 30/04/2009 |
10 | സിസ്റ്റർ സിസിലി വിഎം | 21/05/2011 |
11 | സിസ്റ്റർ മേരി വി ജെ | 01/04/2013 |
12 | ശ്രീമതി ഗ്രേസികുട്ടി വി എസ് | 01/06/2016 |
13 | ശ്രീ ജേക്കബ് ചാണ്ടി | 01/06/2017 |
14 | ശ്രീമതി ഷൈനി പി സൈമൺ | 10/05/2018 |
15 | ശ്രീമതി ലേഖ ലീല തോമസ് | 01/06/2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ.നവ്യ മരിയ
- ഡോ.അജയ് അബ്രാഹം
- ------
വഴികാട്ടി
{{#multimaps:9.620991,76.586112|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|