ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സഖി നിനക്കയ്

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സഖി നിനക്കയ് എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/സഖി നിനക്കയ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഖി നിനക്കായ്

ദൂരത്തു പോയി ഒളിച്ചിട്ടും നേരത്ത്
ആരോ എൻ ചാരത്ത് വന്നിരുന്നു
എൻ മിഴിയിണകൾ അറിയാതെ നോക്കി
ആരെന്ന രൂപവും ആരെന്ന ഭാവവും
എൻ മുന്നിൽ അന്നു തെളിഞ്ഞില്ല
ജന്മങ്ങൾ ജീവിച്ചു തീർത്തു
ഞാനിന്നൊരു മിന്നിമറഞ്ഞിട്ടും നക്ഷത്രമായ്
മാനത്ത് തെളിഞ്ഞു നിന്നിടും നേരത്ത്
ഒരു സുന്ദര ഗാനം ഒഴുകി വന്നു
എന്തെന്ന രൂപവും എന്തെന്ന ഭാവവും
എന്നുള്ളിൽ അന്നു തെളിഞ്ഞില്ല
ജന്മാന്തരങ്ങളിലെ പാവവും പുണ്യവും
ഒന്നായ് ഞാനീ ന്നൊരു
കാറ്റിൽ വിളയാടിടും പുഷ് പമായ്
ഇലയിൽ തല ചായ്ച്ചു കിടന്നിട്ടും നേരത്ത്
ആരോ എന്നെ തലോടി നിന്നു
ആരെന്ന രൂപവും ആരെന്ന ഭാവവും
എൻ കണ്ണിൽ അന്നു തെളിഞ്ഞില്ല
എങ്കിലും സഖി ഒന്നു ഞാനറിഞ്ഞു
എന്നെ തലോടി കടന്നുപോയോരു
കാറ്റിൻ നറു പൂമണത്തിൽ
നിൻ സ്നേഹ സന്ദേശം ഞാനറിഞ്ഞു
ഈ കൊറോണ കാലത്ത്

ശിവ രഞ്ജിനി
7 C ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 02/ 2024 >> രചനാവിഭാഗം - കവിത