ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ഭീതി പടർത്തുന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ഭീതി പടർത്തുന്ന കൊറോണ എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ഭീതി പടർത്തുന്ന കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതി പടർത്തുന്ന കൊറോണ

2019ന്റെ അവസാന ഘട്ടം മുതൽ നമ്മെ അലട്ടിക്കൊണ്ടിരി ക്കുന്ന വലിയൊരുമഹാമാരിയാണ് covid-19-കൊറോണ വൈറസ് ഉണ്ടാക്കുന്ന രോഗം. ഇത് ആദ്യമായി കണ്ടെത്തിയത് ചൈനയിലാണ്. എന്നാലിന്ന് ലോകം മുഴുവൻ പടർന്നു മാലോകരെ മുഴുവനും ഭയത്തിലാഴ്ത്തി യിരിക്കുന്നു. എങ്ങനെ എന്ന് ചോദിച്ചാൽ ഉത്തരം മനുഷ്യന്റെ ഇടപെടൽ കാരണം എന്നാകും ഉത്തരം. മനുഷ്യന്റെ സഞ്ചാരം -വിവിധ ആവശ്യങ്ങൾക്കായി -മനുഷ്യ രാശി ഉടലെടുത്ത കാലം മുതൽക്കേ തുടങ്ങി യതാണല്ലോ. തൊഴിലിനെ ന്നു മാത്രമല്ല വിനോദം, വിദ്യാഭ്യാസം.....എന്നിങ്ങനെ പോകുന്നു യാത്രയുടെ ഉദ്ദേശങ്ങൾ. ഈ സഞ്ചാരമാണ് രോഗം പടരാൻ കാരണ മെന്നു ഞാൻ വിശ്വസിക്കുന്നു. എത്ര എത്ര ജീവനുകൾ -സ്വപ്‌നങ്ങൾ -പൊലിഞ്ഞു പോയി. വലിയ മണിമാളിക കൾക്ക് മുകളിലിരുന്ന് ലോകത്തെ മുഴുവൻ കൈ പിടിയിലൊതുക്കാൻ ശ്രമിച്ച വരുടെ പരിശ്രമങ്ങൾ നിസ്സാരം ഒരു വൈറസ് കൊണ്ടുപോയില്ലേ !അനേകം സെക്യൂരിറ്റി ഉണ്ടായിരുന്നവർ മരണപ്പെട്ടപ്പോഴോ? ഉറ്റവരും ഉടയവരും പോലും കവലില്ലാതെ അവരുടെ ശരീരം അനാഥമായില്ലേ? അതുവരെ പുച്ഛമായിരുന്നഗവ. ന്റിന്റെ ഭക്ഷണം -റേഷൻ -ഡിമാന്റേറിയതായി. ഇപ്പോൾ എവിടെ പ്പോയി റേഷനരി യോടുള്ള പുച്ഛം? വലിയ റെസ്ററൗറെന്റിലും 5സ്റ്റാർ ഹോട്ടലിലും ആശ്രയം കണ്ടവർക്കെന്തുപറ്റി? മനുഷ്യർക്ക് പാഠം പഠി പ്പിച്ചു കൊടുക്കുന്ന പുസ്തകമാണ് ഈ കാലം. സ്നേഹം, സംസ്കാരം, മനുഷ്യബന്ധങ്ങൾ ഇവക്കൊക്കെ പുതിയ അർത്ഥ തലങ്ങൾ കൈ വന്നു. പഴഞ്ചൻ എന്ന് പറഞ്ഞു വലിച്ചെറിഞ്ഞ പല ശൈലി കളും പത്തര മാറ്റ് തങ്ക ത്തിന്റെ തലയെ ടു പ്പോ ടെ തിരിച്ചു വന്നു. ഹെ കേരള മോ എന്ന് മലയാളിയോ എന്ന് പുച്ഛിച്ചു പറഞ്ഞ വരും സ്വന്തം നാട്ടിലെത്തി യാൽ മതി-മലയാളമണ്ണിലെത്തണം എന്നായി. ഇപ്പഴെങ്കിലും അവർ ഗവണ്മെന്റിന്റെ ശക്തി അറിയട്ടെ. പൗര ത്വ ബിൽ നിരസ്സി ക്കാൻ തയാറായപ്പോഴേ ഗോവർണ്മെന്റനു ഒരു ബിഗ് സല്യൂട്ട് കൊടുക്കണമായിരുന്നു. നാം ഇപ്പോൾ കാണിക്കുന്ന വിലയും വിശ്വാസവും ആദരവും സ്നേഹവും ഗവണ്മെന്റ് നോടും പോലീസിനോടും ആരോഗ്യ മേഖല യിൽ ജോലി ചെയ്യുന്ന വരോടും കൊറോണ ക്കാലം കഴിഞ്ഞും ഉണ്ടാകട്ടെ എന്ന പ്രത്യാശയോടെ

ഫർഹാന
7 A ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം