ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/നന്മകൾ

22:33, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/നന്മകൾ എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/നന്മകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തെ നന്മ

കൊറോണ കാലത്തെ അനുഭവം ഒരു കാലവും മറക്കാനാവാത്ത ഒരു അനുഭവം തന്നെ.അമ്മ അരിക്കലം ഒന്നു കൂടി തുറന്നു നോക്കി. ഒരു മണി അരിയില്ല. റേഷൻ കിട്ടിയതൊക്കെ തീർന്നു. മണി നാലായി കുഞ്ഞുങ്ങൾക്കിതു വരെ ഒന്നും കൊടുത്തില്ല. വെളുപ്പിനിട്ട കട്ട ന്റെയും ഇച്ചിരി കപ്പയുടെയും ബലത്തിൽ എത്ര നേരം അവർ പിടിച്ചു നിൽക്കും പാവം പിള്ളേർ അങ്ങേര് പണിക്കു പോയിട്ടിന്നു ഇന്നു ഇരുപത്തഞ്ചായി . ഇത്രനാളും തട്ടീം മുടീം കഴിഞ്ഞു. ഇനിയെന്തുചെയ്യും? കടം വാങ്ങാവുന്നവരോടൊക്കെ വാങ്ങി. അമ്മുവിന്റെ കമ്മലും പണയത്തിലായി. ഈശ്വരാ! പാവം എന്റെ മക്കൾ ദേവകിയുടെ ചിന്ത ഇത്രടം എത്തിയപ്പോൾ മുറ്റത്തൊരു കാലൊച്ച . ആരാണാവോ ഈ കൊറോണക്കാലത്ത് ..... അമ്മുവിന്റെ വീടല്ലേ. ചോദ്യത്തോടൊപ്പം സാറേ എന്ന അമ്മുവിന്റെ വിളിയും. ഞങ്ങൾ അമ്മുവിന്റെ സ്ക്കൂളിലെ അധ്യാപകരാണ്. കുറച്ച് പച്ചക്കറിയും സാധനങ്ങളുമാണ്. കുട്ടികളുടെ അച്ഛനു പണിയൊന്നുമില്ലല്ലോ. അമ്പരപ്പു വിട്ടുമാറാതെ അമ്മു സാധനങ്ങൾ വാങ്ങി അമ്മയുടെ കയ്യിൽ കൊടുത്തു . അമ്മയുടെ കണ്ണീർ ആ നല്ല വരായ അധ്യാപകരുടെ കണ്ണുകളിലേക്ക് പടർന്നു. കാരുണ്യത്തിന്റെ തുള്ളികളായി പെയ്തിറങ്ങി.

Niranjana
5 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കഥ