ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കൊറോണ അല്ലെങ്കിൽ കൊവിഡ് - 19

22:33, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കൊറോണ അല്ലെങ്കിൽ കൊവിഡ് - 19 എന്ന താൾ ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കൊറോണ അല്ലെങ്കിൽ കൊവിഡ് - 19 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ അല്ലെങ്കിൽ കൊവിഡ് - 19

നമ്മുടെ ലോകം നേരിടുന്ന മഹാമാരിയായ കൊറോണ അല്ലെങ്കിൽ കൊവിഡ് - 19 നെ വ്യക്തിശുചിത്വത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും നാം സാമുഹിക അകലം പാലിക്കന്നതിലൂടെയും എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചാണ് ഞാനിവിടെ പറയുന്നത്.2019 ഡിസംബർ 31 ന് ചൈനയിലെ വുഹാനിലെ ഒരു മത്സ്യചന്തയിൽ പടർന്ന ഒരു അജ്ഞാതരോഗം ചൈന കണ്ടെത്തി.അത് രോഗം പടർത്തുന്ന കൊറോണ വൈറസാണെന്ന് കണ്ടുപിടിച്ചു.ഈ രോഗം പിടിപ്പെട്ട് ഒരാൾ മരിക്കുകയും ചെയ്തു.എന്നാൽ ഈ രോഗം ഒരു മരണം കൊണ്ട് അവസാനിച്ചില്ല താമസിയാതെ ഈ രോഗം തായ്ലാന്റിലേക്ക് പടർന്നു.മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരുമെന്ന് കണ്ടെത്തി.പതിയെ പതിയെ ഈ രോഗം യൂറോപ്പിലേക്ക് കുതിച്ചു.പിന്നെ ഈ വൈറസ് ഇന്ത്യയിലുമെത്തി.ഇന്ത്യയിൽ ആദ്യ കേസ് കേരളത്തിലാണ് സ്ഥിതീകരിച്ചത്.ചൈനയ്ക്ക് പുറത്തെ ആദ്യ മരണം സ്ഥിതീകരിച്ചു.അത് ഫിലിപ്പൈൻസിലെ മന്ലൈയിൻ ആയിരുന്നു.ഈ സമയത്ത് ചൈനയിൽ മരണം 400 കടന്നിരിന്നു.രോഗം തുടങ്ങി നാൽപ്പത്തിരണ്ടാം ദിനം കൊറോണയ്ക്ക് ലോകാരോഗ്യ സംഘടന കൊവിഡ് - 19 എന്നും വൈറസിന് സാർസ് കൊറോണ വൈറസ് 2 എന്നും International cammite on taxonami & virus ഉം പേരിട്ടു.പിന്നെയും 10 ദിവസം പിന്നിട്ടപ്പോൾ ഇറ്റലിയിൽ ആദ്യ മരണം സ്ഥിതീകരിച്ചു.ഈ സമയം ലോകത്താകെ കൊവിഡ് വ്യാപിച്ചിരുന്നു.

ഹരിണി വി എസ്
7 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം