എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
വിലാസം
പെരുമണ്ണ

AMLP SCHOOL PERUMANNA
,
വാളക്കുളം പി.ഒ.
,
676508
സ്ഥാപിതം18 - 12 - 1942
വിവരങ്ങൾ
ഫോൺ0494 2496771
ഇമെയിൽamlpsperumanna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19665 (സമേതം)
യുഡൈസ് കോഡ്32051101002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമണ്ണ ക്ലാരിപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ322
പെൺകുട്ടികൾ322
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി അമ്മ .ജി
പി.ടി.എ. പ്രസിഡണ്ട്ഇബ്രാഹിംകുട്ടി .കെ
എം.പി.ടി.എ. പ്രസിഡണ്ട്നസീമ കമ്മയിൽ
അവസാനം തിരുത്തിയത്
27-02-2024Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ താനൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂരങ്ങാടി ഉപജില്ലയിലെ പെരുമണ്ണ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ പെരുമണ്ണ

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1942. 1921 ലെ മാപ്പിള ലഹളക്കുശേഷം ഓത്തുപള്ളി യുടെ സമീപത്തായി കള്ളിയത്ത് കുട്ടി മാനേജരായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു . ഔപചാരിക വിദ്യാഭ്യാസത്തോട് വിമുഖത കാട്ടിയിരുന്ന ആ  കാലഘട്ടത്തിൽ കുട്ടികളെ സ്കൂളിലേക്കാർഷിച്ച് സ്കൂൾ നടത്തുക എന്നത് ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു 1942 ൽ നാകുന്നത്ത് സെയ്താലിക്കുട്ടി മാഷിന്റെ മാനേജ്മെന്റിന്റെ പ്രവർത്തനം തുടർന്നു വന്നു . 1942 മുതൽ 1954 വരെ ഹെഡ്മാസ്റ്റർ ആയിരുന്നത് സെയ്താലിക്കുട്ടി മാസ്റ്റർ തന്നെയായിരുന്നു . ഇന്നത്തെ സ്ഥലത്ത് സ്വന്തമായ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം നടത്താനായത് ഈ കാലഘട്ടത്തിലാണ് കെ . ആലിമാസ്റ്റർ , സി , കദീജ ടീച്ചർ , ബാലകൃഷ്ണൻ മാസ്റ്റർ , എൻ . ദിവാകരൻ ആചാരി എന്നിവരായിരുന്നു തുടർന്നു വന്ന പ്രധാന അധ്യാപകർ . 2002 മുതൽ ശ്രീമതി . ടി.കെ. ജസി ടീച്ചർ പ്രധാന അധ്യാപകിയായി തുടർന്നു വരുന്നു . നാകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ( ബാവ ) യുടെ മാനേജ്മെന്റിന് കീഴിൽ സ്കൂളിന് പഠന , പാഠ്യേതര രംഗങ്ങളിൽ ധാരാളം പുരോഗതിയുണ്ടായി . കുട്ടികൾക്കുള്ള വാഹനസൗകര്യം , നഴ്സറി ക്ലാസുകൾ , കമ്പ്യൂട്ടർ ക്ലാസ് എന്നിവ ഈ കാലഘട്ടത്തിലെ എടുത്തു 2006 നവംബർ മുതൽ മുണ്ടശ്ശേരി ഹുസൈൻ ഹാജിയുടെ മാസ്മെന്റിൽ പറയത്തക്ക നേട്ടങ്ങളാണ് . സ്കൂൾ പ്രവർത്തനങ്ങൾ മികവാം രീതിയിൽ നടന്നു വരുന്നു . ഈ കഴിഞ്ഞ അധ്യയന വർഷത്തോടെ മാറി വരുന്ന പാഠ പദ്ധതി പ്രവർത്തനത്തിന് പുതിയ കെട്ടിടം അനുയോജ്യമായ പ്രവർത്തനമാരംഭിച്ചു . മൂന്നു ഡിവിഷനുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു . ഇപ്പോൾ ഈ വിദ്യാലയത്തിൽ 750 ലധികം കുട്ടികൾ പഠിക്കുകയും പ്രധാന അധ്യാപകിയടക്കം 22 അധ്യാപകർ പ്രൈമറിയും പ്രവർത്തനങ്ങൾ കൂടുതൽ സമീപത്തു തന്നെ സജ്ജീകരിച്ചിട്ടുണ്ട് .പഠനം ആസ്വാദ്യമാക്കാൻ ക്ലാസ് മുറിയുടെ ഒരു തുറന്ന ക്ലാസ്റൂം രസകരവും മികവുറ്റതുമാക്കുക എന്ന ലക്ഷ്യത്തോടെ ഒന്നാം ക്ലാസുകളിൽ ചിത്ര ചുമരുകൾ ഒരുക്കിയിരി ക്കുന്നു . ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി രക്ഷിതാക്കളുടെ സഹായവും , സ്കൂൾ ഫീസ് എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ചും 1000 ൽ പരം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറിയും , ലൈബ്രറി പ്രോജക്ടിന്റെ ഭാഗമായി ധാരാളം വിദ്യാഭ്യാസ സി.ഡി.കളും ഇവിടെ പ്രവർത്തിച്ചുവരുന്നു . വിവരസാങ്കേതിക വിദ്യ സ്വായത്തമാക്കാനായി കമ്പ്യൂട്ടർ പഠനവും മികച്ച രീതിയിൽ നടന്നു വരുന്നു .സർക്കാർ അംഗീകാരത്തോടു കൂടി സൗജന്യമായി ഇംഗ്ലീഷ് മീഡിയം ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ തുടർന്നു വരുന്നു . വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുടെ സഞ്ചാര സൗകര്യാർത്ഥം വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു . കുട്ടികളുടെ നാനാ തരത്തിലുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി ഹരിത ക്ലബ് ആർട്സ് സ്പോർട്സ് ക്ലബുകൾ , ബുൾബുൾ അലിഫ് ക്ലബ്ബുകളും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു . കുട്ടികളുടെ ഇളം മനസ്സിനെ തൊട്ടുണർത്താനും സർഗ്ഗാത്മകതയെ ഉദ്ദീപിപ്പിക്കാനും സഹായകമാകുന്ന വിദ്യാരംഗം കലാസാഹിത്യവേദി വളരെ മാതൃകാപരമായി പ്രവർത്തിച്ചു വരുന്നു . ഓരോ ദിവസത്തിന്റെയും പ്രാധാന്യം മനസ്സിലാക്കുന്നതിനുതകുന്ന ക്രമീകൃതവും ചിട്ടയാർന്നതുമായ പദ്ധതികൾ കാലാകാലങ്ങളിലായി നടപ്പിലാക്കി വരുന്നതിന്റെ ഫലമായി സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ വിരാജിക്കാൻ ഈ വിദ്യാലയത്തിലെ അനവധി പൂർവ്വ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട് . വിദ്യാരംഗം കലാമേള , അറബിക് കലാമേള ബുൾബുൾ മേള എന്നിവയിൽ സബ്ജില്ലാതലത്തിൽ ശ്രയമായ സാന്നിദ്ധ്യമായി വർഷങ്ങളായി നിലകൊള്ളാൻ ഈ വിദ്യാലയത്തിന് സാധിച്ചു കൊണ്ടിരിക്കുന്നു . അനുദിനം രക്ഷിതാക്കളുടെയും പഠിതാക്കളു ടെയും പ്രതീക്ഷകൾക്കും പ്രത്യാശ കൾക്കും നിറമേകിക്കൊണ്ട് ഈ വിദ്യാലയം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ്ബ്
  • ബുൾ ബുൾ
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിത ക്ലബ്ബ്

വഴികാട്ടി

  • മലപ്പുറം ജില്ലയിലെ താനൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂരങ്ങാടി ഉപജില്ലയിലെ പെരുമണ്ണ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കൂൾ പെരുമണ്ണ
  • താഴെ കൊഴിച്ചനയിൽ നിന്നും. തിരൂരിലേക്കുള്ള വഴി ഗവ: ജി.വി.എച്ച് എസ് ചെട്ടിയാംകിണർ സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.

{{#multimaps:10.991789815324204, 75.95511332509265| width=800px | zoom=18}}


"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_പെരുമണ്ണ&oldid=2114199" എന്ന താളിൽനിന്ന് ശേഖരിച്ചത്