ജി യു പി എസ് കല്ലാച്ചി ‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കല്ലാച്ചി ‍‍‍
വിലാസം
കല്ലാച്ചി

കല്ലാച്ചി
,
കല്ലാച്ചി പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0496 2552811
ഇമെയിൽkallachigups123@gmail.com
കോഡുകൾ
സ്കൂൾ കോഡ്16661 (സമേതം)
യുഡൈസ് കോഡ്32041200913
വിക്കിഡാറ്റQ64553432
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാദാപുരം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ359
പെൺകുട്ടികൾ253
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരവി എം
പി.ടി.എ. പ്രസിഡണ്ട്ശശി സി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷിംന
അവസാനം തിരുത്തിയത്
26-02-2024AGHOSH.N.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാലാനുസൃതമായ മാറ്റങ്ങൾ സ്വീകരിച്ചുകൊണ്ട് പാരമ്പര്യത്തിന്റെ കരുത്തുമായി അന്നും ഇന്നും തലയുയർത്തി നിൽക്കുന്ന കല്ലാച്ചി ഗവ .യുപി .സ്കൂൾ അതിന്റെ 92 ആം വർഷത്തിലേക്കു കടക്കുകയാണ് . ഒരു നാടിനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ സ്കൂളിന്റെ ചരിത്രം കല്ലാച്ചി എന്ന പ്രദേശത്തിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാകുന്നു . വർഷങ്ങൾക്കു മുമ്പ് 1925 ൽ ഒരു ഓല ഷെഡിൽ കുറ്റിപ്രം എലമെന്ററി സ്കൂൾ എന്ന നിലയിലാണ് ഇതിന്റെ ആദ്യ കല പ്രവർത്തനം തുടങ്ങുന്നത് .പലതവണ പലസ്ഥലങ്ങളിലായി പറിച്ചുനട്ടു പ്രവർത്തിച്ചു വന്നിരുന്ന ചിറവയൽ എഴുത്തുപള്ളിക്കൂട മാണ് പിന്നീട് അനേകം സുമനസ്സുകളുടെ നിരന്തര പ്രവർത്തന ഫലമായി 1925 ൽ കുറ്റിപ്രം എലിമെന്ററി സ്കൂളായി മാറിയത് . continue

ഭൗതികസൗകരൃങ്ങൾ

എല്ലാവിധ സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടം ,ആവശ്യത്തിന് ശുചിമുറികൾ ,ലൈബ്രറിക്ക് പ്രത്യേക കെട്ടിടം ,വേനൽക്കാലത്തും വറ്റാത്ത ഉറവയുള്ള കിണർ ,തിളപ്പിച്ചാറ്റിയ

കുടിവെള്ളം ,ചുറ്റുമതിലോടുകൂടിയ സുരക്ഷിതമായ കാമ്പസ് ,കുട്ടികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്കൂൾ ബസ് .

മികവുകൾ

ഔഷധത്തോട്ടം , ജൈവപച്ചക്കറി , ശിശുസൗഹൃദ ലൈബ്രറി , പ്രീപ്രൈമറി ക്ലാസ്സുകൾ, സംഗീതം ,ചിത്രരചന ഇവയിൽ പ്രത്യേക പരിശീലനം ,ഭിന്നശേഷികാർക്ക് കൈത്താങ്ങായി പ്രത്യേക പരിശീലനം , കുട്ടികൾക്ക് സംഘനാമികവും ,കലാമികവും പ്രദർശിപ്പിക്കാൻ അവസരം നൽകുന്നതും ഒന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെ യുള്ള കുട്ടികൾ നേതൃത്വം നൽകുന്നതുമായ അസ്സംബ്ലി എല്ലാ ദിവസവും , ഒപ്പത്തിനൊപ്പം പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം , വിദ്യാരംഗം സാഹിത്യോത്സവം ,പഞ്ചായത്ത് കലോത്സവം ഇവയിൽ ഓവറോൾ ഒന്നാംസ്ഥാനം , സബ്ജില്ലാ ,ജില്ലാ കലോത്സവങ്ങളിൽ ഒന്നാംസ്ഥാനത്തോടുകൂടി മികച്ച വിജയം , അക്ഷരമുറ്റം ക്വിസ്സ് സബ്ജില്ല ഒന്നാം സ്ഥാനം , പെൻഷണേഴ്‌സ് ഗാന്ധി ക്വിസ്സ് ഒന്നാം സ്ഥാനം , സംസ്കൃതം സ്കോളർഷിപ് , ഭാരത് സ്‌കൗട്ട് &ഗൈഡ്‌സ് വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം , ദ്വിതീയ സോപാൻ പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം വിജയം , വിദ്യാലയത്തിലെ കുട്ടികൾക്ക് സ്മാരക പുരസ്‌കാരം.

ദിനാചരണങ്ങൾ

1.പതിപ്പ് നിർമ്മാണം 2.ക്വിസ്സ് 3.ഫോട്ടോ അനാച്ഛാദനം 4.സെമിനാർ 5.അഭിമുഖം എന്നിവ നടത്തി എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും ആചരിക്കാറുണ്ട് .

അദ്ധ്യാപകർ

സതികുമാരി സി. ആർ-539402 , കെ. കെ ലീ ല -560881, പി. അബ് ദു ള്ള-561476 , എം. കെ ആരു-561067, കെ. രമണി-561225 , രവി എം-198691 , സുമ ടി.പി-543365 , സുനിൽകുമാർ ടി-561484 , സുനി സി .കെ-565566 , വിനോദൻ ടി. പി-546803 , ദീപ ആർ-715857 , കുഞ്ഞബ് ദുള്ള ഇ .കെ-535044 , ഷീജ പുകയിലെന്റപറമ്പത്ത്-535960, മണ്ടോടി മുഹമ്മദലി-640287 , അഷ്‌റഫ് വി. പി-492028 , രാജലക്ഷ്മി സി. വി-699735, മഞ്ജുളാദേവി എൻ. എം-564827 , ശശീന്ദ്രൻ .വി .യു-679672 , സവിത കെ-679670 , മുരളീധരൻ എം- , ലില്ലി കോച്ചേരി-, ഉണ്ണികൃഷ്ണൻ ആർ-418855 , ചന്ദ്രൻ സി- , റഹീം ടി , സുഷമ കല്ലിൽ , ജെസ്സി കെ. കെ ,

ക്ളബുകൾ

  1.ഗണിത ക്ലബ് 
  2.സാമൂഹ്യ ശാസ്ത്രക്ലബ്
  3.പരിസ്ഥിതി ക്ലബ് 
  4.കാർഷിക ക്ലബ് 
  5.ഐ ടി ക്ലബ് 
  6.ഊർജ്ജക്ലബ് 
  7.സയൻസ് ക്ലബ് 
  8.ഹെൽത്ത്‌ ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബ്=

ഗണിത ക്ലബ്ബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പ്രമാണം

ഹിന്ദി ക്ളബ്

ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ 2016-17 വർഷത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി . ഉത്‌ഘാടനം 15/07/16 ന് ഹിന്ദി പ്രചാരക് ബാബുമാസ്റ്റർ ഉത്‌ഘാടനം ചെയ്തു . തുടർന്ന് കുട്ടികൾ ഹിന്ദി സ്കിറ്റ് കവിത എന്നിങ്ങനെ പരിപാടികൾ അവതരിപ്പിച്ചു. 1) പരിസ്ഥിതിദിനം, സ്വാതന്ത്ര്യദിനം,പ്രേംചന്ദ് ദിനം ഹിന്ദി ദിനം മുതലായ ദിനാചരണങ്ങൾ നടത്തി .ഇതിനോടനുബന്ധിച്ചു ക്വിസ്സ് മത്സരവും പോസ്റ്റർ പ്രദർശനവും നടത്തി . 2) ഹിന്ദി വായന മത്സരവും നടത്തി . 3) ആഴ്ചയിൽ ഒരുദിവസം 5,6,7 ക്ലാസ്സുകൾ ഹിന്ദിയിൽ ഹിന്ദി അസ്സംബ്ലി നടത്തി . 4) സബ്ജില്ലാ ജില്ലാ മത്സരങ്ങളിൽ ഹിന്ദി കവിതാലാപനം ,കഥാരചന എന്നി ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു .സമ്മാനങ്ങളും നേടി . 5) ഹിന്ദി ദിനം വിപുലമായി ആഘോഷിച്ചു .ക്വിസ്സ് മത്സരങ്ങൾ ,ഹിന്ദിയിലെ പ്രധാന സാഹിത്യകാരന്മാരെ പരിചയപ്പെടുത്തി . 6) സ്കൂൾ വാർഷികത്തിന് ഹിന്ദി സ്കിറ്റ് അവതരിപ്പിക്കും .

സാമൂഹൃശാസ്ത്ര ക്ളബ്

നേർക്കാഴ്ച

വഴികാട്ടി

  • നാദാപുരം - കുറ്റ്യാടി റോഡിൽ - പയന്തോങ് ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ/ ഓട്ടോ മാർഗം എത്താം.
  • ല്ലാച്ചി ടൗണിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.686166, 75.674330 |zoom=18}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കല്ലാച്ചി_‍‍‍&oldid=2112087" എന്ന താളിൽനിന്ന് ശേഖരിച്ചത്