ജി. യു. പി. എസ്. പനംകുറ്റിച്ചിറ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
വിദ്യാരംഗം ക്ലബ്ബ്
വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓരോ ക്ലാസിലും ക്ലാസ് റൂം ലൈബ്രറി തയ്യാറാക്കി .കഥ_കവിതാ രചനാ മത്സരങ്ങൾ , കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുന്നതിനായി ദിനാചരണങ്ങളോട് അനുബന്ധിച്ച് സർഗ്ഗാത്മക പ്രവർത്തനങ്ങൾ നടത്തുന്നു.
സ്പോർട്സ് ക്ലബ്
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കായിഫുട്ബോൾ ,ഷട്ടിൽ ബാറ്റ് , ടെന്നി കൊയ്റ്റ് , ഹോക്കി എന്നിവയിൽ പരിശീലനം നൽകിവരുന്നു.
ബാലസഭ
ബാലസഭയുടെ നേതൃത്വത്തിൽ ഓണം , ആനിവേഴ്സറി സെലിബ്രേഷൻ, ശിശുദിനം എന്നിവ യോടനുബന്ധിച്ച് കലാപരിപാടികൾ സംഘടിപ്പിക്കുന്നു.
ഗണിത ക്ലബ്
ഗണിത ക്ലബ് രൂപീകരിച്ച് യുക്തിബോധം, നിർമാണപ്രവർത്തനം, സർഗ്ഗാത്മകത എന്നിവ വർധിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വീട്ടിലൊരു ഗണിതലാബ് രൂപീകരിച്ചിട്ടുണ്ട്.
ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര ക്ലബ്
ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സയൻസ് പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷണ- നിരീക്ഷണക്കുറിച്ചുകൾ തയ്യാറാക്കി. ശാസ്ത്രപ്രദർശനം നടത്തി.
സാമൂഹ്യ ശാസ്ത്രക്ലബ്
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, കേരളപ്പിറവി , റിപ്പബ്ലിക് ദിനം എന്നിവയോടെ അനുബന്ധിച്ച് പ്രസംഗം, ക്വിസ്, പ്രച്ഛന്ന വേഷ മത്സരം മുതലായവ നടത്തി. സ്കൂളിൽ പുരാവസ്തു പ്രദർശനവും നടത്തി.ഇക്കോ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, കൃഷി ക്ലബ്ബ് എന്നിവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ നടന്നുവരുന്നു .