എ.എം.എൽ.പി.എസ്. കക്കോവ്

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 540636 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്. കക്കോവ്
വിലാസം
കക്കോവ്

കക്കോവ് പി.ഒ, മലപ്പുറം
,
മലപ്പുറം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04832831627
ഇമെയിൽamlpskakkove@gmail.com
കോഡുകൾ
സ്കൂൾ കോഡ്18313 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
അവസാനം തിരുത്തിയത്
13-02-2024540636





മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് എ.എം.എൽ.പി.സ്കൂൾ കക്കോവ്. 1946 ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ഇരുന്നൂറ്റി ഇരുപത്തിഅഞ്ച് കുട്ടികളും 11 അധ്യാപകരുമായി വാഴയൂർ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

കക്കോവിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് എ.എം.എൽ.പി. സ്കൂൾ കക്കോവ്. ഇന്നത്തെ ദാറുൽ ഹിക്കംമദ്രസയുടെ സ്ഥലത്ത് പള്ളിയോട് ചേർന്നാണ് നമ്മുടെ നാട്ടിലെ പ്രധാന വിദ്യാലയം പ്രവർത്തിച്ചിരുന്നത് പുവ്വഞ്ചീരി മൂസ സാഹിബായിരുന്നു ആദ്യത്തെ മാനേജർ. 1946-ൽ ഏപ്രിൽ എട്ടിന് തൊണ്ണൂറ്റിആറ് വിദ്യാർത്ഥികൾ ഈ സ്കൂളിൽ ചേർന്നത്.കുന്നത്ത് കുളങ്ങര രാവുണ്ണി പണിക്കരായിരുന്നു ഈ വിദ്യാലയത്തിലെ പ്രഥമ അധ്യാപകൻ. കക്കോവ്,കാരാട്,പെരിങ്ങാവ് എന്നീപ്രദേശങ്ങളിലെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് എ.എം.എൽ.പി.സ്കൂൾ കക്കോവ്. അക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭാസ രംഗത്തേക്കുള്ള വരവ് തുലോം കുറവായിരുന്നു.കാർഷിക വൃത്തി ജീവിത മാർഗ്ഗമായി കണ്ടിരുന്ന ഒരു തലമുറയെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാൻ വലിയ പ്രയാസം നേരിട്ട ഒരു കാലം കൂടിയായിരുന്നു അത്.ശമ്പളം വളരെ കുറവായ ആ കാലഘട്ടത്തിൽ അധ്യാപകരെ പിടിച്ചുനിർത്താൻ മാനേജർ പ്രത്യേക അലവൻസുകൾ നൽകിയിരുന്നു. പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.കെ.വി ശേഖരൻ നായർ ,പുത്തലത്ത് മുഹമ്മദ് മൗലവി,വാസു മാസ്റ്റർ,ലക്ഷിമികുട്ടി ടീച്ചർ,തങ്കമ്മ ടീച്ചർ,‍ജയശ്രീ ടീച്ചർ ,സൈദുട്ടി മൗലവി,സേതുമാധവൻ മാസ്റ്റർ, ആലിക്കുട്ടി മാസ്റ്റർ, പി.വി ഗഫൂർ മാസ്റ്റർ, കെ.സി.അബ്ദുൽ അസീസ്,വി.കെ ആമിന എന്നിവർ വിവിധ കാലങ്ങളിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്.

ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ഇപ്പോഴത്തെ മാനേജർ ബീഫാത്തിമ ഏറ്റെടുക്കുമ്പോൾ 8 ഡിവിഷനുകൾ ഉണ്ട്.അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല.


ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1
2
3


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._കക്കോവ്&oldid=2095417" എന്ന താളിൽനിന്ന് ശേഖരിച്ചത്