ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആസാദീ കാ അമൃത് മഹോത്സവ് - സമാപനം
- കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 'മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" പരിപാടിക്ക് വേദി ആക്കാൻ ജി എച് എസ് എസ് ഇരിമ്പിളിയം സ്കൂൾ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്..... ശനിയാഴ്ച നടക്കുന്ന " മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" ക്യാമ്പയിന്റെ കുറ്റിപ്പുറം ബ്ലോക്ക് തല പരിപാടി യിൽ നമ്മുടെ സ്കൂളിലെ NSS.. SCOUT & GUIDE... SPC... JRC... NGC... LITTLE KITE അംഗങ്ങളാണ് പങ്കെടുത്തത് . വലിയകുന്നു ജംഗ്ഷനിൽ നിന്ന് ജനപ്രതിനിധി കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30ആരംഭിക്കുന്ന ഘോഷയാത്ര യിൽ നമ്മുടെ കുട്ടികളും അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്.. തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും CULTURAL പരിപാടികളും നടക്കും..റിഫ്രഷ്മെന്റ്,മറ്റു അറേഞ്ച്മെന്റ് കൾ എല്ലാം നെഹ്‌റു യുവകേന്ദ്ര കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ആണ്....
motivation class
- 2022-23 SSLC കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി
പൂർവ്വവിദ്യാർത്ഥി സംഗമം
ജി. എച്,. എസ്. എസ് ഇരിമ്പിളിയം സ്കൂളിൽ സേവനമനുഷ്ഠിച്ച അധ്യാപകരെ അനുമോദിച്ചു സ്നേഹസംഗമം നടത്തി. സംഗീത പരിപാടിയും ഉണ്ടായിരുന്നു
പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി
27/11/2023
:സമഗ്ര ശിക്ഷ കേരളം, ബി ആർ സി കുറ്റിപ്പുറം ,2023 -24 ജെന്റർ &ഇക്വിറ്റി ,സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി നടപ്പിലാക്കി
സ്കൂൾ വിദ്യാഭ്യാസത്തിൻറെ എല്ലാതലത്തിലും ലിംഗഭേദവും, തുല്യതയും ഉറപ്പുവരുത്തുക എന്നതും , ഈ മേഖലയിലെ വിടവുകൾ നികത്തുക എന്നതും സമഗ്ര ശിക്ഷ കേരളയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്. ഇതിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു പ്രവർത്തനമാണ് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനങ്ങൾ നൽകൽ. ഇതുവഴി പെൺകുട്ടികളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ശാരീരിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതോടൊപ്പം പ്രതികൂല സാഹചര്യങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നതിനും , വ്യക്തിത്വ വികസനത്തിനും ഇത്തരം പരിശീലനങ്ങൾ സഹായിക്കുന്നു.
സെക്കൻഡറി (8 മുതൽ 12 വരെ) ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പരിശീലനം നടത്തിയത്
പരിശീലകരുടെ ലഭ്യതക്കനുസരിച്ച് നമ്മുടെ സ്കൂളിൽ തായ്‌ക്കോണ്ടോയിലാണ് പരിശീലനം നൽകിയത്
.
.