എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ

17:35, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHANIBA MP (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പൂഴിക്കൽ മാനേജ്മെന്റിന്റെ കീഴിൽ ഒരു നൂറ്റാണ്ടോളം പിന്നിട്ട സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഓത്തു പള്ളികൾ സമൂഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയ ചരിത്രം. ഈ വിദ്യാലയം സ്ഥാപിച്ചത് 1924.



എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
പ്രമാണം:AMLPS KLARI PUTHUR 19632
കോഡുകൾ
സ്കൂൾ കോഡ്19632 (സമേതം)
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
19-01-2024SHANIBA MP


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1924 ൽ തുടക്കംകുറിച്ചതാ ണ് ഈ വിദ്യാലയം. മലബാറിലെ ഒരു കുഗ്രാമമായിരുന്ന ക്ലാരി പുത്തൂരിൽ മതപഠനത്തിന് മാത്രമായി ഓത്തുപള്ളിയാണ് അന്നുണ്ടായിരുന്നത്.

     ഇന്നത്തെ മാനേജറുടെ പിതാമഹൻ പരേതനായ പൂഴിക്കൽ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ഭാര്യ വീടായ ചേക്കത്ത് തറവാടി നോടനുബന്ധിച്ച് ആയിരുന്നു ആ പ്രദേശത്തെ കുട്ടികൾ മതപഠനം നടത്തിയിരുന്നത്. കുഞ്ഞഹമ്മദ് മുസ്‌ലിയാർ ആയുർവേദ വൈദ്യനും നാട്ടു പ്രധാനിയും ആയിരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ ചിലർക്കും ആളുകൾ അക്ഷരാഭ്യാസം നേടുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്ത ഉടലെടുക്കുകയും സാക്ഷരരായ മുസ്ലിയാരെ ഒരു സ്ഥാപനം ഉണ്ടാക്കാൻ ആ പ്രദേശത്തെ ആളുകൾ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സ്ഥാപിച്ച കൊച്ചുസ്ഥാപനതിന് ബന്ധപ്പെട്ട ഡിസ്ട്രിക്ട് ബോസ് അംഗീകാരം കൊടുക്കുകയുണ്ടായി അങ്ങനെ ക്ലാരി പുത്തൂർ സ്കൂൾ നിലവിൽ വന്നു.
  ഇപ്പോൾ ചരിത്രപ്രാധാന്യമുള്ള ക്ലാരി പുത്തൂർ ജുമാഅത്ത് പള്ളി സ്ഥിതി ചെയ്യുന്നതിന് തൊട്ടു മുൻവശത്തുള്ള സ്ഥലത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്.
    1945-50 കാലഘട്ടത്തിൽ കുറുകത്താണി കുറുക കഴുങ്ങിൽ പടി തുടങ്ങിയ സ്ഥലങ്ങളിൽ ജനസംഖ്യ വർദ്ധിക്കുകയും കുട്ടികൾക്ക് പുത്തൂരിൽ പോയി വരുന്നതിന് വഴിയുടെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തപ്പോൾ സ്കൂൾ കുറുകത്താണി ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള മാനേജറുടെ തീരുമാനത്തിന് ജനങ്ങൾ സഹകരണം വാഗ്ദാനം നൽകുകയും ചെയ്തു ഈ കാണുന്ന സ്ഥലം വിലക്ക് വാങ്ങി കെട്ടിടം ഉണ്ടാക്കി സ്കൂൾ ഇങ്ങോട്ടു മാറ്റി 1951 ലാണ് ഇവിടെ പ്രവർത്തനം തുടങ്ങിയത് എന്ന് രേഖകളിൽ കാണുന്നു

ഭൗതികസൗകര്യങ്ങൾ

  1. ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി
  2. ഇംഗ്ലീഷ്‌മീഡിയം ലോവർ പ്രൈമറി
  3. ഗതാഗത സൗകര്യം
  4. മികച്ച പഠന അന്തരീക്ഷം
  5. കലാ കായിക പരിശീലനങ്ങൾ
  6. ഐ ടി പഠനം
  7. കളിസ്ഥലം
  8. പൂന്തോട്ടം
  9. പാർക്ക്
  10. ലൈബ്രറി
  11. സ്റ്റേജ്
  12. പാചക പ്പുര
  13. കുടി വെള്ളം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ്ബ്
  • ബുൾ ബുൾ
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരാട്ടെ
  • സ്പോർട്സ്

അധ്യാപകർ

മുഹമ്മദ് അഷ്റഫ്, ലത, സജിത, റസിയ സി എച്ച്, അബ്ദുൽ മുനീർ, റഷീദ, സറീന, വഫീറ, സഹ്‌ല പൂക്കോടൻ, റസിയ.പി, ജിഷ, റൂബി,സബീറ,ഷാനിബ,അർഷാദ് ഉമ്മർ

മാനേജർ

നദീറ ഇസ്മായിൽ പൂഴിക്കൽ

വഴികാട്ടി

കോട്ടക്കൽ കടുങ്ങാത്തുകുണ്ട് റോഡിൽ കുറുകത്താണി സ്റ്റോപ്പിൽ {{#multimaps: 10.968285, 75.974193 | width=850px | zoom=13 }} തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരൂർ =കോട്ടക്കൽവഴിയുള്ള ബസ് മാർഗ്ഗം എടരിക്കോട് എന്ന സ്ഥലത്ത് ഇറങ്ങി അവിടെ നിന്ന് കോട്ടക്കൽ =കടുങ്ങാത്തുകുണ്ട് ബസിൽ കയറി കുറുകത്താണി സ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്താം 11.028395, 76.031795

  1. multimaps:|zoom=18}}