യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ

15:33, 25 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24648 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  1. പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ
    മുളദിനം
    ഓസോൺ  ദിനം
    കർഷക  ദിനം
    യോഗ ദിനം 
    ഓസോൺ  ദിനം
    അഹിംസാദിനം
    നാളികേരദിനം
    അധ്യാപകദിനം
    കർഷക  ദിനം
    വിദ്യാലയ കൃഷി ഹരിത ക്ലബ്
    മാലിന്യ സംസ്കരണം
    സ്കൂൾ തോട്ടത്തിലെ വിളവെടുപ്പ്

സയൻസ് ക്ലബ് :

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക,ശാസ്ത്ര പഠനത്തിൽ താൽപര്യം വളർത്തുക എന്നതിന് വേണ്ടി വിദ്യാലയത്തിൽ ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു.ക്ലബ് കൺവീനറായ ടീച്ചറുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.ശാസ്ത്ര ദിനാചരണങ്ങൾ,ശാസ്ത്രമേള ,ശാസ്ത്ര ശിൽപശാല എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു

ഗണിത ക്ലബ്

കുട്ടികളിൽഗണിതഭിരുചി വളർത്തുന്നതിനായി ഗണിതക്ലബ് രൂപീകരിച്ചു പ്രവർത്തിക്കുന്നു.ഒന്ന് മുതൽ നാലു വരെ ക്ലാസിലെ കുട്ടികൾ ക്ലബ്ബിൽ അംഗങ്ങൾ ആണ് .ഗണിത വിജയം പ്രവർത്തനങ്ങൾ..ഗണിതവിജയം പ്രവർത്തനങ്ങൾ,ഗണിതകേളികൾ,പസിലുകണ്ടെത്തൽ,ക്വിസുകൾ,ഗണിതമേളക്കു തയ്യാറാക്കൽ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

ഹെൽത്ത് ക്ലബ്

ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നതിനായി വിദ്യാലയത്തിൽ ആരോഗ്യ ശുചിത്വ ക്ലബ് പ്രവർത്തിക്കുന്നു. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ക്ലബിലെ അംഗങ്ങൾ . ബോധവൽക്കരണപ്രവർത്തനങ്ങൾ, ഡ്രൈ ഡേ ആചരണം, രക്ഷകർതൃ ബോധവൽക്കരണം , വ്യക്തി ശുചിത്വ ബോധവത്കരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ വർഷം ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.

സുരക്ഷാസേന

വിദ്യാലയത്തിലെ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ ചെയ്യുന്നതിനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും വേണ്ടി സുരക്ഷാ ക്ലബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ചെയർമാൻ ,ഒരു അധ്യാപിക കൺവീനർ , കുട്ടികളിൽ നിന്ന് ഒരു സ്റ്റുഡന്റ് കൺവീനർ, പി ടി എ ,എം പി ടി എ അംഗങ്ങൾ, മൂന്ന്, നാല് ക്ലാസിലെ പത്ത് കുട്ടികൾ എന്നിവരാണ് ക്ലബംഗങ്ങൾ. സ്കൂൾ തുറക്കുന്നതിന് മുമ്പ് യോഗം ചേർന്ന് വിദ്യാലയത്തിന്റെ സുരക്ഷിതത്വം , പരിസരം, ക്ലാസ് റൂമുകൾ , വാഹനം എന്നിവ വിലയിരുത്തുകയും ശുചീകരിക്കുകയും സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്തു. ക്ലബിന്റെ നേതത്വത്തിൽ ബസ് ഡ്രൈവർ, ബസിൽ യാത്ര ചെയ്യുന്ന കുട്ടികൾ, പാചക തൊഴിലാളികൾ എന്നിവർക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ കൊടുത്തു.

കാർഷികക്ലബ്

വർഷങ്ങളായി വിദ്യാലയത്തിൽ മികച്ച രീതിയിൽ കാർഷിക ക്ലബ് പ്രവർത്തിച്ച് വരുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനത്തോടെ ഈ വർഷത്തെ(2022-23 ) കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രോ ബാഗ് ,വിദ്യാലയത്തോട്ടം, കുട്ടികളുടെ വീടുകൾ എന്നിവിടങ്ങളിലാണ് കൃഷി ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി , പച്ചമുളക്, ചീര, മുരിങ്ങ, പപ്പായ , കോവൽ, മത്തൻ, കുമ്പളം, ചേന, ചേമ്പ്, പയർ, കപ്പ, വാഴ തുടങ്ങിയവ വിദ്യാലയത്തിൽ കൃഷി ചെയ്യുന്നു. കൃഷിയിട സന്ദർശനം , കർഷകനുമായി അഭിമുഖം, കൃഷിപ്പതിപ്പ് തയാറാക്കൽ, കൃഷിപ്പാട്ട്, കൃഷിച്ചൊല്ല് എന്നിവയുടെ ശേഖരണം, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതത്വത്തി നടന്ന് വരുന്നു.

വിദ്യാരംഗം

കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വളർത്തുക , സർഗാത്മകത പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ച് വരുന്നു. ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. വ്യക്തിത്വ വികസന ശിൽപശാല, ചിലമ്പൊലി സ്കൂൾ തല കലോത്സവം എന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.റ

സീഡ് ക്ലബ്

മാതൃഭൂമി ദിനപ്പത്രം ,ഫെഡറൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സീഡ് ക്ലബ് വിദ്യാലയത്തിൽ വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നു. സമൂഹ നൻമ കുട്ടികളിലൂടെ എന്ന ആപ്ത വാക്യത്തിലൂന്നി പരിസ്ഥിതി സംരക്ഷണം, ജൈവെ വൈവിധ്യ സംരക്ഷണം, ജല ഊർജ സംരക്ഷണം, ജൈവ കൃഷി , ആരോഗ്യ ശുചിത്വം എന്നീ മേഖലകളിലൂന്നിയാണ് ക്ലബിന്റെ പ്രവർത്തനം. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ മുപ്പത് കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്. നാല്കുട്ടികൾ സീഡ് പോലീസ് ആയും പ്രവർത്തിക്കുന്നു. ശലഭ നിരീക്ഷണം, പക്ഷിനിരീക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പരിക്കുന്ന സീസൺ വാച്ച് പദ്ധതി എന്നിവയിലും കുട്ടികൾ അംഗങ്ങളാണ്. ക്ലബിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2020-21 ഹരിതമുകുളം പ്രോത്സാഹന സമ്മാനം,2021-22 ലെ ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൽപി വിദ്യാലയത്തിനുള്ള ഹരിതമുകുളം പുരസ്കാരം, അയ്യായിരം രൂപയുടെ ക്യാഷ് പ്രൈസ് എന്നിവയും വിദ്യാലയത്തിന് ലഭിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം