ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/പ്രകൃതിക്കൊരാശ്വാസം

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 23 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ഗണപത്എ യു പി സ്ക്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/പ്രകൃതിക്കൊരാശ്വാസം എന്ന താൾ ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/പ്രകൃതിക്കൊരാശ്വാസം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിക്കൊരാശ്വാസം

നമ്മൾ ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണ് വ്യക്തിശുചിത്വം. ഓരോരുത്തരും നമ്മുടെ ശരീരവും വസ്ത്രങ്ങളും നല്ല വൃത്തിയായി സൂക്ഷിക്കണം. അതുപോലെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ നമുക്ക് കഴിയണം. ജൂൺ, ജൂലായ് മാസങ്ങളിൽ മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നമ്മൾ ഓരോരുത്തരും ശുചിത്വ ബോധത്തോടുകൂടിയാണ് പ്രവർത്തിക്കേണ്ടത്. പുകയും പൊടിയും പാഴ് വസ്തുക്കൾ നിറഞ്ഞ തോടും പുഴയോരങ്ങളും എല്ലാം മലിനമാക്കി കൊണ്ടിരിക്കുന്നു.

നമ്മുടെ സർക്കാർ തൊഴിൽ ഉറപ്പുകൾ വഴിയും മറ്റും പൊതുശുചീകരണങ്ങളും എല്ലാം ഇടയ്ക്കിടെ നടത്തുന്നതുകൊണ്ട് കുളങ്ങളും റോഡുകളും തോടുകളും ഡ്രൈനേ ജുകളുമെല്ലാം ഒരു വിധം വൃത്തിയായിരിക്കുന്നു. രോഗങ്ങൾ വരാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്ലാസ്റ്റിക് കുപ്പികളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിയാതെ ഇരിക്കുക. കോവിഡ് എന്ന മഹാമാരി ഇന്ന് ലോകത്തിന് ഒരുപാട് ജീവനും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ലും ഭൂമിയിൽ ഇതിൽ ഒരുപാട് ശുദ്ധവായു ലഭിക്കുകയും ചെയ്തു. നമ്മുടെ കായലുകളും പുഴകളും നല്ല ശുദ്ധമായി മാറി അതിൻറെ സൗന്ദര്യം ആസ്വദിക്കാനായി. ആയി ശുദ്ധമായി കടൽത്തീരങ്ങളിൽ അപൂർവ്വമായി കാണുന്ന ചില ജീവികൾ നമ്മൾ വലിച്ചെറിയുന്ന കുട്ടികളിലും മറ്റും വന്ന്‌ വസിക്കാൻ തുടങ്ങി. ഈ കാഴ്ചകൾ നമ്മൾ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ദൃശ്യമാധ്യമങ്ങളിൽ കണ്ടിരുന്നു ഇങ്ങനെ കുറെ നല്ല മാറ്റങ്ങൾ പ്രകൃതിക്കും അന്തരീക്ഷത്തിനും വരദാനമായി കാലം മാറി ഒരു നല്ല നാളെയ്ക്കായി നമുക്ക് കാത്തിരിക്കാം.....

പ്രണവ് കൃഷ്ണ പി സി
6 B ഗണപത് എ യു പി സ്ക്കൂൾ, രാമനാട്ടുകര
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - ലേഖനം