സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2020-23
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സ്ക്കൂൾ വിക്കി അപ്ഡേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തി വരുന്നു.സ്ക്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, ക്ലബ് പ്രവർത്തനങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അപ് ലോഡ് ചെയ്യുന്നു.തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ് വെയറുകൾ , വീഡിയോആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർത്ഥികൾക്ക് ഇവർ പകർന്നു നൽകുന്നു.ഹൈടെക്ക് റൂമുകൾ പരിപാലനത്തിന് മറ്റുള്ള കുട്ടികൾക്ക് ഇവർ പ്രോത്സാഹനവും നൽകുന്നു. അഭിരുചി പരീക്ഷ 2020-22 ബാച്ചുകൾക്കായി ഈ വർഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ സി.ജിനി ജോസ് കെ യുടെയും ,സി.ലൗലിപി.കെ യുടെയും നേതൃത്വത്തിൽ അഭിരുചി പരീക്ഷ നടത്തപ്പെട്ടു. 68 കുട്ടികൾ പങ്കെടുത്ത ഈ പരീക്ഷയിൽ 40 വിദ്യാർത്ഥികൾ അംഗത്വത്തിനുള്ള യോഗ്യത നേടി. റെഗുലർ ക്ലാസ്സുകൾ എല്ലാ ബുധനാഴ്ച്ചയും കൃത്യമായി ലിറ്റിൽ കൈറ്റ്സ് ക്നാസ്സുകൾ നടത്തപ്പെട്ടു. ഇതുവരെ ആനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവയിൽ വിദ്യാർത്ഥികൾ പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ വർഷം പ്രൊജക്ടായി ആനിമേഷൻ, പ്രോഗ്രാമിങ്,10 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയും ഉണ.സ്വന്തം കഥ ഉണ്ടാക്കി ആനിമേഷനും ചെയ്തു.