വി എച്ച് യു പി സ്കൂൾ, വഴുവാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വി എച്ച് യു പി സ്കൂൾ, വഴുവാടി | |
---|---|
വിലാസം | |
വഴുവാടി വി.എച്ച് .യു.പി സ്കൂൾ വാഴുവാടി, തഴക്കര പി.ഓ, മാവേലിക്കര. , തഴക്കര. പി.ഒ. , 690102 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഇമെയിൽ | 36284alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36284 (സമേതം) |
യുഡൈസ് കോഡ് | 32110700911 |
വിക്കിഡാറ്റ | Q87479032 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തഴക്കര പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭ. ആർ |
പി.ടി.എ. പ്രസിഡണ്ട് | സിജി സിബി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
13-12-2023 | 36284 |
ചരിത്രം
മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ, അച്ചൻ കോവിലാറിൻറെ തീരത്ത് വഴുവാടി എന്ന സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. വിശ്വകർമ്മ സമുദായത്തിൻറെ അധീനതയിലുള്ള ഏക സ്കൂളാണിത്. 1964 ജൂൺ ഒന്നിനു ഇതിൻറെ പ്രവർത്തനം ആരംഭിച്ചു. അഖില കേരള വിശ്വകർമമ മഹാസഭയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ശ്രീ.എം.എൻ.കൃഷ്ണൻ ആചാരിയുടെ നേതൃത്തിലുള്ളവരുടെ പരിശ്രമ ഫലമായിട്ടാണ് സമുദായത്തിന് ഈ സ്കൂൾ ഗവണ്മെൻറ് അനുവദിച്ചത്.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കൂടുംബത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതൽ കുട്ടികളും പട്ടിക ജാതിയിലും, മറ്റു പിന്നോക്ക സമുദായത്തിലും പെടുന്നവരാണ്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇവിടെയുണ്ട്. 8 അദ്ധാപകർ ഇവിടെ ജോലി ചെയ്യുന്നു. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പി.ടി.ഏ ഇവിടെയുണ്ട്. കൂടാതെ പൂർവ്വ വിദ്യാർത്ഥികളുടേയും, സമീപവാസികളുടേയും, വാർഡ് മെംബർമാരുടേയും സാംസ്കാരിക സംഘടനകളുടേയും നല്ല പിന്തുണ ഈ സ്കൂളിനു ലഭിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ചെങ്ങന്നൂർ മാവേലിക്കര (വഴുവാടി വഴി) റൂട്ടിൽ പൊറ്റമേൽക്കടവ് കവലയിൽ റോഡിനു ഇടതുവശത്തായി രണ്ടേക്കർ സ്ഥലത്ത്, രണ്ടൂ വലിയ കെട്ടിടങ്ങളിലായി 1 മുതൽ 7 വരെയുള്ള ഏഴു ക്ലാസ്സ് റൂമുകളും, കെ.ജി. ക്ലാസ്സുകളും, സ്റ്റാഫ് റൂം, കംപ്യുട്ടർ ലാബ്, ഓഫീസ് റൂം ഇവ പ്രവർത്തിക്കുന്നു. മൂന്നു ടോയ്ലറ്റ്, പാചകപ്പുര, കിണർ, ടാപ്പുകൾ, കളിസ്ഥലം എന്നിവയും മൂന്നു വശങ്ങളിൽ ചുറ്റുമതിലുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ.കൃഷ്ണൻ അചാരി
- സരസ്വതി അമ്മാൾ
- ഗോപാലകൃഷ്ണൻ അചാരി
- പി.കെ.സഹദേവൻ
- ടി.കെ.തങ്കമ്മ
- ശാന്തമ്മ
- ഗോമതി അമ്മ
- ഓമന അമ്മ
- ബാലകൃഷ്ണൻ നായർ
- മറിയാമ്മ മത്തായി
- രാജമ്മാൾ
- രാജമ്മ റ്റി.പി
- സുമതി സി.കെ
- സിന്ധു ഭാസ്ക്കർ
- ഗിരിജ ഗോപാൽ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.രെഘുപ്രസദ് .കെ
2.ബാലചന്ദ്രന്
വഴികാട്ടി
{{#multimaps:9.267815944889053, 76.56399007580626 |zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36284
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ